കാരുണ്യത്തിന്റെ കരം നീട്ടി യൂസഫലിയെത്തി, ഷഹ്രിനിത് സ്വപ്‌ന സാഫല്യം

ഉമ്മയെയും ഭിന്നശേഷിക്കാരനായ അനുജനുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനായി ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽപന നടത്തുന്ന ഷഹ്രിൻ അമാനെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസഫലി എത്തി. ഷഹ്രിനെയും അവളുടെ സ്വപ്‌നത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് ശ്രദ്ധയിൽ പെട്ട യൂസഫലി അവരെ കാണാൻ നേരിട്ടെത്തുകയായിരുന്നു. ഷഹ്രിന്റെ അനുജൻ അർഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്നും യൂസഫലി ഉറപ്പു നൽകി. കൂടാതെ ഷഹ്രിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത യൂസഫലി അവരുടെ ബന്ധുവായ യുവാവിന് ജോലി കൊടുക്കാമെന്നും ഉറപ്പ് […]

Continue Reading

ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊട്ടിലിൽ ഉറക്കിക്കിടത്തിയ ഏഴ് മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് […]

Continue Reading

പി.ടി തോമസ് എംഎൽഎ അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. തൊടുപുഴയിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്.1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ൽ ഇടുക്കി […]

Continue Reading

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Continue Reading

ഇബ്രാഹിം ഹാജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ദുബായ്; അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടർ പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ അഭിമുഘ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഇ.സി.എച്ചിന്റെ പുതിയ ആസ്ഥാനമായ അൽ തവാറിലെ കോസ്റ്റൽ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി ചടങ്ങ് ഉദ്ഘടനം ചെയ്തു. എമിറേറ്റ്സ് പി.ആർ.ഓ അസോസിയേഷൻ പ്രസിഡന്റ് അംജദ് മജീദ് , ഫാരിസ് ഫൈസൽ , പി.എം അബ്ദുറഹ്മാൻ , ജംഷാദ് അലി എന്നിവർ […]

Continue Reading

മൊഗ്രാൽ “സ്കൂൾ ഓഫ് മാപ്പിള ആർട്സ്” ഫാത്തിമത്ത് ഷംലയെ അനുമോദിക്കും

മൊഗ്രാൽ: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മൊഗ്രാലിന് അനുവദിച്ചുകിട്ടിയ “സ്കൂൾ ഓഫ് മാപ്പിള ആർട്സ്”ന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി പതിനാലാം രാവ് ജനപ്രിയ റിയാലിറ്റിഷോയിൽ പാടാൻ അവസരം ലഭിച്ച ഇശൽ ഗ്രാമത്തിലെ കലാകാരി ഫാത്തിമത്ത് ഷംലയെ അനുമോദിക്കും. 2021 ഡിസംബർ 26ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സിന് മൊഗ്രാൽ സ്കൂളിൽ അനുവദിച്ചുകിട്ടിയ കെട്ടിടത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ചടങ്ങിൽ കവി പി എസ് […]

Continue Reading

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്. ഇന്ന് മുതൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നുണ്ട്. വാക്സിനേഷൻ സെന്ററുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളൊരുക്കി. വിമാനത്താവളങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 റൂമുകളാണ് കുട്ടികൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു […]

Continue Reading

ശിരി ബാഗിലു എൽ.പി.സ്ക്കൂൾ യു.പി യായി അപ്ഗ്രേഡ് ചെയ്യണം ഐ എൻ എൽ: മന്ത്രിക്ക് നിവേദനം നല്കി*

ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ ഉളിയത്തടുക്കയിൽ ഏകദേശം നൂറ് വർഷത്തോളം പഴക്കമുള്ള GWLPS ശിരി ബാഗിലു സ്ക്കൂൾ യു.പി.യായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി ഭാരവാഹികൾ കാസർകോട് ജില്ലയുടെ ചുമതലയുള്ള കേരള സംസ്ഥാന തുറമുഖ, പുരാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോലിന് നിവേദനം നല്കി. കൊച്ചു കുട്ടികൾ ബസ്സ് കേറി അഞ്ചു കിലോമീറ്റർ അകലെയുള്ള മറ്റു സ്ക്കുളിലേക്ക് പോകുന്നത് നിരവധി പ്രയാസങ്ങൾക്ക് കാരണമാകുന്നുവെന്നും അതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകണമെന്നും […]

Continue Reading

“സ്കൂൾ ഓഫ് മാപ്പിള ആർട്സിന്”മൊഗ്രാൽ സ്കൂളിൽ താത്കാലിക കെട്ടിടം അനുവദിച്ചു

മൊഗ്രാൽ:മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പ് മൊഗ്രാലിൽ അനുവദിച്ച “സ്കൂൾ ഓഫ് മാപ്പിള ആർട്സ്”ന് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ കമ്മിറ്റി വിഎച് എസ്എസ് കെട്ടിടത്തിൽ താൽക്കാലിക റൂം അനുവദിച്ചു. ഇതോടെ മൊഗ്രാൽ മാപ്പിളകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സെക്രട്ടറിമാരായ റസാക്ക് പയബ്രോട്ട്, ഫൈസൽ എളേറ്റിൽ എന്നിവർ മൊഗ്രാലിൽ എത്തുകയും […]

Continue Reading

16-കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി,പണവും സ്വര്‍ണവും തട്ടി; 18-കാരന്‍ അറസ്റ്റില്‍

ചാത്തന്നൂർ:പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾപകർത്തി പണവും സ്വർണവും തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര കവിതവിലാസത്തിൽ മനു(ബാലു-18)വാണ് പിടിയിലായത്. ഇയാൾ സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനംനൽകി പെൺകുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധിതവണ പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം അത് സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. 30,000 രൂപയും സ്വർണമോതിരവും പെൺകുട്ടിയിൽനിന്നു വാങ്ങിയെടുത്തു. വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗത്തിനും […]

Continue Reading