വിവാഹപ്രായ ബില്ല് നാളെ അവതരിപ്പിക്കും; പകര്‍പ്പ് എം.പിമാര്‍ക്ക് വിതരണം ചെയ്തു

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ അവതരിപ്പിക്കും. ബില്ലിന്റെ പകര്‍പ്പ് എം.പിമാര്‍ക്ക് വിതരണം ചെയ്തു. ബില്ലിനെ കോൺഗ്രസ് നടപ്പ് സമ്മേളത്തിൽ അവതരിപ്പിക്കുന്നതിനെ എതിർത്തിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിഷയം വിടണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇടതുപക്ഷവും മുസ്ലീം സംഘടനകളും ബില്ലിനെ തുറന്ന് എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു

രാജ്യത്ത് ഒമിക്രോൺ ആശങ്ക കൂടുന്നു.ആകെ രോഗബാധിതർ 200 കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ. ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യവും സാമൂഹിക നടപടികളും അടിയന്തിരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെക്കാൾ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും പുതുവത്സര ആഘോഷങ്ങൾ കുറഞ്ഞ കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

CSC ചെർക്കളയും കാർഗിൽ ക്ലബ്ബും ചേർന്നു നടത്തിയ ഇ ശ്രം രെജിസ്ട്രേഷൻ ക്യാമ്പ് വൻവിജയമായി മാറി

ബോവിക്കാനം : രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം മുന്നോട്ടു വെച്ച ഇ ശ്രം പദ്ധതിയുടെ ഭാഗമായുള്ള ബാലനടുക്കം മേഖല രെജിസ്ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം ലഭിച്ചു. CSC ചെർക്കള- കാർഗിൽ ക്ലബ്ബ് ചേർന്നു ഇന്നലെ വൈകുന്നേരം 7 മണി മുതൽ 11 വരെ നടത്തിയ പരിപാടിയിൽ ക്ലബ്‌ അംഗങ്ങളും പരിസരവാസികളും പങ്കാളികളായി

Continue Reading

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: തൂത്തുവാരി തൃണമൂല്‍

കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. ആകെയുള്ള 144 സീറ്റുകളിൽ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം. ഇടത് പാർട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. മറ്റുള്ളവർ രണ്ട് സീറ്റിലും ജയിച്ചിട്ടുണ്ട്.

Continue Reading

നിർബന്ധിത മതപരിവർത്തനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫി റിലീജ്യൺ ബിൽ 2021 ആണ് ഇന്ന് നിയമസഭയിൽ വയ്ക്കുക. ( karnataka anti conversion law )നിർബന്ധിതമായി മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും അത്. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. […]

Continue Reading

ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയാണ് മിംസ് ആശുപത്രിയിലെത്തിച്ചത്. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. മലബാർ ഗോൾഡിന്‍റെയും ചന്ദ്രികയുടെയും ഡയറക്ടർ ബോർഡ് അംഗമാണ്. പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും പിഎ കോളജ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു.

Continue Reading

അമ്മക്കരുതല്‍! പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു: തന്റെ കുഞ്ഞുങ്ങളോടൊപ്പം പോറലുപോലും ഏല്‍ക്കാതെ മനുഷ്യകുഞ്ഞിനെയും കാത്ത് അമ്മനായ

ഛത്തിസ്ഗണ്ഡ്: വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് രക്ഷയായിപ്രസവിച്ച് കിടക്കുന്ന നായ. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും അമ്മ നായ കാത്തുസൂക്ഷിച്ചാണ് മാതൃത്വത്തിനെ മനോഹരമാണ്.ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയില്‍ നിന്നാണ് ഹൃദയം കവരുന്ന ദൃശ്യം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഗ്രാമീണരാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നായ്ക്കുട്ടികളുടെ അമ്മയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും, അതുകൊണ്ടാകാം കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന്, നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. […]

Continue Reading

കന്നട രാജ്യോത്സവ അവാർഡ് വേദമൂർത്തി ഡോ.മാധവ ഉപാദ്യായ ബള്ളപ്പദവിന് സമർപ്പിച്ചു

കാസർകോട്: ഗഡിനാഡു സാഹിത്യ സാംസ്കാരിക അക്കാദമി കാസർകോട് നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭ വ്യക്തികൾക്ക് നൽകുന്ന കന്നട രാജ്യോത്സവ അവാർഡ്വേദമൂർത്തി ഡോ.മാധവ ഉപാദ്യായ ബള്ളപ്പദവിന് ദക്ഷിണ കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഡോ.ശ്രീനാഥ് കൈമാറി.പ്രസിഡണ്ട് ചനിയപ്പ നായക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി, പത്രപ്രവർത്തകൻ അഖിലേഷ് നഗുമുഖം സ്വാഗതം പറഞ്ഞു. മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,സർവ്വ മംഗള പുണിഞ്ചിത്തായമുഖ്യാഥിതി യായിരുന്നു. കന്നട ജേണലിസ്റ്റ് യൂണിയൻ […]

Continue Reading

കാസർകോട് കേന്ദ്ര സർവകലാശാലയെ ആർഎസ്എസ് കാര്യാലയമാക്കുന്നു: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതി പങ്കെടുക്കുന്ന കാസർകോട് പെരിയ കേന്ദ്ര‍ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പരിപാടിയെ സമ്പൂർണമായി കാവി വത്കരിച്ചതായും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.എം.പിയുടെ പ്രവിലേജിനെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ല. ഏത് ഗവൺമെന്റ് ഭരിച്ചാലും താൻ എംപിയാണ്. കേന്ദ്ര സർവകലാശാലയെ ആർഎസ്എസിന്റെ കാര്യലയമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

‘നിസ്‌കാരത്തൊപ്പി വെക്കാൻ തലയുണ്ടാകില്ല’; ആർ.എസ്.എസ് പ്രകടനത്തില്‍ വീണ്ടും വർഗീയ മുദ്രാവാക്യം

തലശ്ശേരിയിലേതിനു സമാനമായി വർഗീയ മുദ്രാവാക്യവുമായി കുന്നംകുളത്ത് ആർ.എസ്.എസ് പ്രകടനം. ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വർഗീയ മുദ്രാവാക്യമുയര്‍ന്നത്. നിസ്കാരത്തിന് തൊപ്പി വെക്കാൻ തലയുണ്ടാകില്ലെന്നാണ് മുദ്രാവാക്യം. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ടിന്റെ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യമായിരുന്നു തലശ്ശേരിയില്‍ ബിജെപി റാലിയിലുണ്ടായത്. ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല” എന്നായിരുന്നു മുദ്രാവാക്യം. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജയകൃഷ്ണൻ […]

Continue Reading