നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ മോഷണം

നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ കള്ളന്‍ കയറി. ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത് ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. നീലേശ്വരം പോലീസ് കേസ്ലെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വോഡും വിരലടയാള വിദ്ഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Continue Reading

40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സ്കൂടെർ ലഭിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭ അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40% ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ” ‘ ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത പ്രൊജക്ടിന് 9,50,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 95000 രൂപ വിലയുള്ള സ്കൂട്ടർ കെൽട്രോൺ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഡിസംബർ 25 നകം അപേക്ഷ നഗരസഭാ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം മുൻഗണനാ മാനദണ്ഡം പ്രകാരമുള്ള മാർക്ക് ലഭിക്കുന്നതിനാവശ്യമായ രേഖകൾ നിർബന്ധമായും സമർപ്പിക്കണം. ആവശ്യമായ രേഖകൾ റേഷൻ കാർഡ് ആധാർ […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് […]

Continue Reading

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു

അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരം മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു.കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് അബ്ദുൽ റഹ്‌മാനെ തെരഞ്ഞെടുത്തത്.മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അവാർഡ് […]

Continue Reading

നീലേശ്വരം ദേശീയപാത കരുവാച്ചേരി വളവിൽ ലോറികൾ കുട്ടിയടിച്ച് മൂന്നു പേർക്ക് പരിക്ക്

നീലേശ്വരം: ദേശീയപാത കരുവാച്ചേരി വളവിൽ ലോറികൾ കുട്ടിയടിച്ച് മൂന്നു പേർക്ക് പരിക്ക് ഇടിയുടെ ആഘാതത്തിൽ ഒരു ലോറി മറിഞ്ഞു വാഹനത്തിൽകുടുങ്ങിയവരെ കാഞ്ഞങ്ങാടു നിന്ന് സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി.കെ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം നിണ്ട ശ്രമഫലമായാണ് ഹൈഡ്രോളജിക്കട്ടിംഗ് മിഷ്യൻ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അറുത്തു മാറ്റിയാണ് അഗ്നി രക്ഷാസേനയും, നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയത്ശനിയാഴ്ച പുലർച്ചെ 5.10 ആണ് അപകടം ഉത്തരപ്രദേശിൽ നിന്നും തുണികളുമായി കൊച്ചിയിലേക്കു […]

Continue Reading

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ഇതുവരെ സ്ഥിരീകരിച്ചത് 7 പേർക്ക്

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിയ ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ […]

Continue Reading

പ്രണയ പക, യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ 22കാരി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് യുവാവ് കുത്തിപരിക്കേൽപ്പിച്ചതിന് ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. തിക്കോടി പള്ളിത്താഴം സ്വദേശിയും കൃഷ്ണപ്രിയയുടെ […]

Continue Reading

‘41,000 പേർ മരിച്ചു, നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം’; കോവിഡില്‍ കേരളത്തിന് സൂപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നാൽപ്പതിനായിരത്തിൽപ്പരം ആളുകൾ മരിച്ച കേരളത്തിന്‍റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള പതിനായിരം അപേക്ഷകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇതിൽ നഷ്ടപരിഹാരം വിതരണം ചെയ്തത് 548 പേർക്ക് മാത്രമാണെന്നും സുപ്രീംകോടതി വിമർശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള സമയമുണ്ടെന്നും ലഭിച്ച അപേക്ഷകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സര്‍ക്കാര്‍ മറുപടിയില്‍ ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി […]

Continue Reading

രാഷ്ട്രപതിയുടെ സന്ദർശനം ജില്ലാകലക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

ഡിസംബർ 21ന് ഉച്ചയ്ക്കുശേഷം 3 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന സന്ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി പി ബി രാജീവ് സബ്കലക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ, റവന്യൂ ഉദ്യോഗസ്ഥർ കേന്ദ്രസർവകലാശാല പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു

Continue Reading

കാസർഗോഡ് കുണ്ടടുക്കയിൽ ജനവാനകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കാസർഗോഡ് കോളിയുക്കയിൽ നാട്ടിലിറങ്ങിയ ഉപദ്രവകാരിയായ പന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദേശ പ്രകാരം ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലുള്ള പ്രത്യേക സംഘം വെടിവെച്ചു കൊന്നു. തുടർന്ന് കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യൻ സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ ബിനു കെ.ആർ അംഗങ്ങളായ മസൂദ് ബോവിക്കാനം ജിജിൻ ചന്ദ്രൻ അബ്ദുല്ല കുഞ്ഞി കൊളത്തൂർ വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് സനൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം പന്നിയുടെ ജഡം കുഴിച്ച് മൂടി […]

Continue Reading