വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോയമ്പത്തൂർ : സ്‌കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു ശരവണംപട്ടി പൊലീസിൽ പരാതിപ്പെട്ടു. ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ ബന്ധിച്ചിരുന്നു. […]

Continue Reading

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് (covid crisis) ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി (Christmas vacation) പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. 

Continue Reading

സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പാളയംകോട്ടൈ ടൗണ്‍ സാഫ്റ്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് അപകടം നടന്നത്.

Continue Reading

കോവിഡ് കാലത്ത് മരണപെട്ടവർക്കായി മൊഗ്രാലിൽ ഇന്ന് (17-12-21) പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നു.

കോവിഡ് കാലത്തും, ഈ അടുത്ത കാലത്തുമായി മൊഗ്രാലിൽ നിന്നും വിട പറഞ്ഞു പോയവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 6.30ന്( മ ഖ്രിബ് നമസ്കാരാനന്തരം) മൊഗ്രാൽ ടൗണിലാണ് പരിപാടി. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ചടങ്ങിൽ പ്രമുഖരായ മതപണ്ഡിതന്മാരും,സാദാത്തീങ്ങളും സംബന്ധിക്കും കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽമത -സാമൂഹിക- ജീവകാരുണ്യ രംഗത്തുള്ള ഒട്ടനവധി പേരാണ് മൊഗ്രാലിൽ നിന്ന് വിട പറഞ്ഞു പോയത്. മരണപ്പെട്ട് പോയവരുടെ “തഅസീയത്തിലോ”, മറ്റു മരണാനന്തര […]

Continue Reading

ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാർജ് വർധനവ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണി മുടക്ക്. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കിൽ ടാക്സിൽ ഇളവ് നൽകണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു .അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി നൽകണം. സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും […]

Continue Reading

കാഞ്ഞങ്ങാട് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റെയില്‍വെ ഗേറ്റിന് തെക്കുഭാഗത്തായാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സമീപം 21 വയസ്സ് തോന്നിക്കും. പാന്റ്‌സും ടീ ഷര്‍ട്ടുമാണ് ധരിച്ചത്.ഷാളുമുണ്ട്. വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഇതര സംസ്ഥാനക്കാരിയാണെന്ന് സംശയ ശമുള്ളതായി ഹൊസ്ദുര്‍ഗ് എസ് ഐ കെ.പി സതീഷ് പറഞ്ഞു.

Continue Reading

ഇനി 10 ദിവസത്തേക്ക് ചിരിയും ആഘോഷവും വേണ്ട; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഡിസംബര്‍ 17നാണ് കിമ്മിന്‍റെ ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്കു മാത്രമല്ല വിലക്ക്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ […]

Continue Reading

പേരാലിലെ പി.എം സിദ്ദീഖ് നിര്യാതനായി.

പേരാൽ: മുസ്ലിം യൂത്ത് ലീഗ് മുൻ വൈ: പ്രസിഡണ്ടും, മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗവുമായ പി.എം സിദ്ദീഖ് പേരാൽ(42) നിര്യാതനായി. മംഗളൂരു ആശുപത്രിയിൽ വച്ചാണ് മരണം.പേരാൽ മുഹമ്മദ് ഹാജിയുടെ മകനാണ്.

Continue Reading

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ശേഷം പ്രതിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് യുവാവ് കൊല്ലാന്‍ ശ്രമിച്ചത്. രാവിലെ 9-50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുന്നേയാണ് സംഭവം. ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് പേരേയും കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഹൃത്തുക്കളാണ്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

നീലേശ്വരത്ത് കടന്നൽ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്.ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

നീലേശ്വരം:കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. അങ്കക്കളരിയിലെ കെ.വി. കുമാരൻ, ഭാര്യ ഭാർഗവി, മകൻ സൂരജ്, പഴനെല്ലിയിലെ സുനിൽകുമാർ, ഭാര്യ രജിത എന്നിവരാണ് കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റത്‌. വ്യാഴാഴ്ച ഉച്ചയ്ക്ക് ജോലികഴിഞ്ഞ് വരുന്നവഴിക്ക് വീടിന് സമീപത്തുവെച്ചാണ് കടന്നൽക്കൂട്ടം കുമാരനെ കുത്തിയത്. പ്രാണരക്ഷാർഥം വീട്ടിലേക്കോടിയ ഇദ്ദേഹത്തെ രക്ഷിക്കുന്നതിനിടയിലാണ് ഭാര്യയ്ക്കും മകനും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുമാരനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ നീലേശ്വരത്തെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading