ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് പിടിയിൽ

കണ്ണൂരിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കഴുത്തിനു കുത്തിയ ഷൈജേഷിനെയാണ് അറസ്റ്റുചെയ്തത്. ഓടി രക്ഷപെട്ട പ്രതിയെ ചക്കരക്കൽ പോലിസാണ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. തറമ്മല്‍ പാര്‍ശിവം ഹൗസില്‍ മാതാപിതാതക്കളുടെയും മകന്റെയും കൂടെയും താമസിക്കുകയായിരുന്നു പ്രിമ്യ. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷൈജേഷ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രിമ്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപത്തുള്ള കടക്കാരനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം […]

Continue Reading

36 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട്ടുകാരി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു:അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് തളങ്കര ഫർഹാന മൻസിലിൽ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ്‌ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ദുബായിയിൽ നിന്നെത്തിയ ഐ എക്സ്‌ 384 എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാനത്തിലാണ് ഇവർ വന്നത്. രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി കവറിൽ പൊതിഞ്ഞ് […]

Continue Reading

പത്തു വര്‍ഷം മുസ്ലിം പേരില്‍ വിദേശത്തു തട്ടിപ്പു നടത്തിയ ആര്‍.എസ്.എസ് നേതാവ് ഒടുവില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുസ്ലിം പേരില്‍ പത്തു വര്‍ഷത്തോളം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍.എസ്.എസ് നേതാവ് ഒടുവില്‍ അറസ്റ്റില്‍. ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരില്‍ റിയാദിലും ദുബൈയിലും ജോലി ചെയ്തിരുന്ന ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജില്‍ രാജേഷാണ് (47)അറസ്റ്റിലായത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസറ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വര്‍ക്കല തച്ചന്‍കോണം അസീസ് മന്‍സിലില്‍ അബ്ദുല്‍ സലാം -അയ്ഷ ബീവി ദമ്പതികളുടെ മകന്‍ ഷെറിന്‍ അബ്ദുല്‍ സലാം എന്നായിരുന്നു പാസ്‌പോര്‍ട്ടില്‍ നല്‍കിയിരുന്ന പേര്. 2006ലാണ് […]

Continue Reading

30-ന് ഓട്ടോ, ടാക്സി പണിമുടക്ക്

തിരുവനന്തപുരം:മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Continue Reading

കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം: മാളുകളിലും റസ്റ്റോറന്റുകളിലും പോയി; സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. ഒമിക്രോണ്‍ ബാധിച്ചയാള്‍ മാളുകളിലും റസ്റ്റോറന്റുകളിലും പോയെന്ന് ആരോഗ്യവകുപ്പ്.ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Continue Reading

മണൽകടത്ത് :10 വള്ളങ്ങൾ കാസറഗോഡ് പോലീസ് പിടികൂടി.

കാസറഗോഡ്. പുഴയിൽ നിന്ന്അനധികൃത മണൽകടത്ത് പോലീസ് സംഘം നടത്തിയ റെയ്ഡിൽ പത്ത് വള്ളങ്ങൾ പിടികൂടി. കാസറഗോഡ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുമ്പളഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ ഊറ്റുകയായിരുന്ന 10 വള്ളങ്ങൾ പിടികൂടിയത്. ആരിക്കാടികടവത്ത്,, പി. കെ. നഗർ, ഒളയം. ഷിറിയ എന്നീ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരലിന് ഉപയോഗിച്ച വള്ളങ്ങൾ പോലീസ്പിടികൂടിയത്. കുമ്പള സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രമോദ്, എസ്.ഐ.വി.കെ. അനീഷ്, അഡീഷണൽ എസ്.ഐ.മനോജ്‌ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസറഗോഡ് സ്വദേശി അറസ്റ്റിൽ

ചെറുവത്തൂർ: 16 വർഷം മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു.ചെറുവത്തൂർ കൈതക്കാ ശ്രീനാരായണ ക്ഷേത ത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെ മകൻ എം.പി.രാ കേഷിനെയാണ് (41) ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്. 2005 സപ്തംബർ 3ന് രാവിലെ 11.45 ഓടെയാണ് കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു

കാസര്‍കോട്: മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് […]

Continue Reading

മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. വെള്ളുമണ്ണടി തടത്തരികത്തു വീട്ടിൽ ശ്രീജ ആണ് മരിച്ചത്. ശ്രീജയുടെ മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ . ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്. 

Continue Reading