കാസര്‍കോട് എക്‌സൈസ് കാറില്‍ കടത്തിയ 172 ലിറ്റര്‍ കണ്ണാടക മദ്യം പിടികൂടി. മുട്ടത്തൊടിയിലെ ബി അനീഷിനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ട് വന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. മദ്യം കണ്ടെടുത്ത് മുട്ടത്തൊടി ബാരിക്കാട് സ്വദേശി അനീഷ്.ബി എന്നയാള്‍ക്കെതിരെ കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ്, പ്രഭാകരന്‍ എന്നിവരും ഉണ്ടായിരുന്നു.

Continue Reading

തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖം: നവജാതശിശുവിനെ കൊലപ്പെടുത്തി അമ്മ, യുവതി അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. […]

Continue Reading

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Continue Reading

സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം

സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പാചക ചെലവിലേക്കുള്ള തുക കൂട്ടാൻ തയാറെന്ന് സർക്കാർ അറിയിച്ചു. പ്രൊപോസൽ തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ […]

Continue Reading

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ പൂര്‍ണമായും ഉടന്‍ തുറക്കില്ല

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.തുറന്ന ഇടങ്ങളില്‍ 300 പേര്‍ക്ക് വരെ പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കാം. ഹാളുകളില്‍ 150 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതേസമയം സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊവിഡാന്തര രോഗങ്ങളെ കുറിച്ച് അധ്യാപകരില്‍ പൊതുധാരണയുണ്ടാക്കണമെന്നും മുഖ്യമന്ത്രി […]

Continue Reading

_ഇനി 5നാൾ_ കാമ്പസ് അസംബ്ലി ; ‘സഫാരി’ക്ക് ആവേശ്വോജ്വല തുടക്കം

കാസർകോട്:’ലെറ്റ്സ്മൈൽ;ഇറ്റ്സ് ചാരിറ്റി’ എന്ന പ്രമേയത്തിൽഎസ്.എസ്.എഫ്. ജില്ലാ കമ്മറ്റിമഞ്ചേശ്വരം മള്ഹറിൽഈ മാസം 18,19 തീയ്യതികളിൽ സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചരണമായി ഭാഗമായി സംഘടിപ്പിക്കുന്ന ‘സഫാരി’ സന്ദേശ യാത്ര തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ജാഥ നായകനായ യാത്ര ബീരിച്ചേരി മഖാം സിയാറത്തോടെ തുടക്കമായി.തൃക്കരിപ്പൂർ മുജമ്മഇൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി,ജലീൽ സഖാഫി മാവിലാടം,ഹുസൈൻ ഹാജി വെള്ളാപ്പ്, മുഹമ്മദ് കുഞ്ഞി ഹാജി, എ […]

Continue Reading

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം; ജാഗ്രത ശക്തമാക്കി ബ്രിട്ടന്‍

ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുളള ആദ്യ മരണം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിതിന് ശേഷം ആദ്യമായാണ് ലോകത്ത് മരണം സ്ഥിരീകരിക്കുന്നത്.മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.ബ്രിട്ടനില്‍ ഏകദേശം 3137 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകിരിച്ചിട്ടുളളത്. ജാഗ്രത മുന്‍നിര്‍ത്തി 18വയസിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗം വ്യാപനം തടയാന്‍ […]

Continue Reading

LV കപ്പ്‌ 2021 ബെസ്റ്റ് ഓഫ് ത്രീ ഫുട്ബോൾ; ആദ്യ മത്സരം സമനിലയിൽ കലാശിച്ചു

അബുദാബി : കാണികളിൽ ആവേശം പകർന്നു LV കപ്പ്‌ മത്സരങ്ങൾക്കു ഇന്നലെ തുടക്കമായി. ആദ്യ വിസിൽ മുതൽക്കേ വീറും വാശിയും കണ്ട സ്പോർട്ടിങ് കാർഗിലും ക്ലിഫ് ടൈഗേർസും തമ്മിലുള്ള മത്സരം 6-6 എന്ന സ്കോറിലാണ് സമനിലയിൽ പിരിഞ്ഞത്. ഇരു ടീമുകളും അത്യുഗ്രൻ പ്രകടനം കാഴ്ച്ചവെച്ചപ്പോൾ പല തവണയും സ്കോർ നില മാറിമറിഞ്ഞു. അഞ്ചു ഗോളുകൾ നേടി സ്പോർട്ടിങ് കാർഗിലിന്റെ രക്ഷകനായ ബാത്തു’ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

Continue Reading

യു എ ഇ യുടെ അമ്പതാം വാർഷികാഘോഷം അബുദാബി കാസർകോട് മണ്ഡലം കെ എം സി സി . രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : കാസർകോട് മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡൊണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നൂറോളം പേർ രക്തം നൽകാൻ സന്നദ്ധരായി . പരിപാടിയിൽ അബുദാബി സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ […]

Continue Reading