ഭൂമി വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണം; സർക്കാർ വിജ്ഞാപനമിറക്കി

ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. യൂണീക് തണ്ടപ്പേർ സംവിധാനം നടപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. രാജ്യത്ത് തന്നെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം.

Continue Reading

ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കുട്ടിയുമൊത്ത് ഭാര്യ വീട് വിട്ടു

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്‌ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്‌ച‌ പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. […]

Continue Reading

ഡല്‍ഹിയിലും രാജസ്ഥാനിലും കൂടുതല്‍ കേസുകള്‍; ആകെ ഒമിക്രോണ്‍ ബാധിതര്‍ 49

ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്ക് വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിവ്യാപന ശേഷിയുളള ഒമിക്രോണ്‍ ബാധിതരുടെ ആകെ എണ്ണം 49 ആയി.ഇന്നലെ ദുബായിയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര 20, രാജസ്ഥാന്‍ 9, കര്‍ണാടക 3, ഗുജറാത്ത് 4, ആന്ധ്രപ്രദേശ് 1, കേരളം 1, ഡല്‍ഹി 6, ഛണ്ഡീഗഡ് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ചെയ്യപ്പെട്ടിട്ടുളളവരുടെ കണക്ക്. രോഗിബാധിതര്‍ ഏറ്റവും കൂടുതല്‍ […]

Continue Reading

ഒമിക്രോണ്‍ ബാധിതന് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നാല് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ ബാധിതനായ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി രാജ്യം വിടാന്‍ സഹായിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളിലൊരാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിട്ടത്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 20 നാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബെംഗ്‌ളൂരുവിലെത്തുന്നത്. വനപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ ഡോക്ടറെത്തി പരിശോധിക്കുകയും ചെയ്തിരുന്നു.രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സെല്‍ഫ് […]

Continue Reading

ശിഫാഹു റഹ്‌മ നാലാം വർഷത്തിലേക്ക്: അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരം : ഷുക്കൂറലി കല്ലുങ്ങൽ

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അബൂ ദാബി കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു . കോവിഡ് കാല പ്രവർത്തനവും മണ്ഡലത്തിലെ ക്യാൻസർ, കിഡ്‌നി രോഗികൾക്ക് ശിഫാഹു റഹ്‌മ പദ്ധതിലൂടെ ധന സഹായം നൽകി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മണ്ഡലം കമ്മിറ്റി പ്രശംസ അർഹിക്കുന്നുവെന്നും ഷുക്കൂറലി കൂട്ടിച്ചേർത്തു . അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശിഫാഹു റഹ്‌മ മെമ്പേർസ് […]

Continue Reading

മകര വിളക്കിന് ശേഷം ബസ് ചാർജ് വർധിപ്പിക്കും: മന്ത്രി ആന്‍റണി രാജു

ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചർച്ച നടത്തും. നിർണായകമായ ചർച്ചയാണ് ഇന്ന് നടക്കുന്നത്. അതേ സമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്ന് വിദ്യാര്‍ത്ഥി […]

Continue Reading

കസേര കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചു; അമ്പലപ്പുഴയിൽ ഭർത്താവിന്റെ ക്രൂരതയിൽ യുവതിക്ക് ദാരുണമരണം

അമ്പലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ ക്രൂരമായ മർദ്ദനമേറ്റ യുവതി മരിച്ചു. പുന്നപ്ര പറവൂർ വെളിയിൽ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുന്നപ്ര പുത്തൻപുരക്കൽ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ. സൗമ്യയുടെ മരണത്തിന് പിന്നാലെ ഭർത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് യേശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മർദ്ദിച്ചത്. ബോധരഹിതയായി വീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തേറ്റ മാരക പരിക്കാണ് […]

Continue Reading

‘സമരം നടത്തിയവര്‍ക്ക് തീവ്രവാദബന്ധമെന്ന റിപ്പോര്‍ട്ട്’; ആലുവ റൂറല്‍ എസ്.പിയെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റൂറല്‍ എസ്.പിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടി. റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിനെ തിങ്കളാഴ്ച ആലുവ പൊലീസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിന് പിന്നാലെ കാര്‍ത്തിക്കിനോട് മോഫിയ കേസിലെ മുഴുവന്‍ ഫയലുകളുമായി വരാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ്.പിയോട് തിരക്കി.

Continue Reading

അഷ്‌റഫ് കൂട്ടയ്മ കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി ഭാരവാഹികൾ

മുഖ്യ രക്ഷാധികാരി. അഷ്‌റഫ് ടി എം പ്രസിഡന്റ് അഷ്‌റഫ് അബാബീൽ സെക്രട്ടറി അഷ്‌റഫ് ആർ ടി ഒ ട്രഷറർ അഷ്‌റഫ് കൊവ്വൽ വൈസ് പ്രസിഡന്റ് അഷ്‌റഫ് തയ്യിബ് ബേക്കറിഅഷ്‌റഫ് അർളടുക്കഅഷ്‌റഫ് തളങ്കര ജോയിന്റ് സെക്രട്ടറി അഷ്‌റഫ് കുളങ്കരഅഷ്‌റഫ് കിന്നിംഗാർഅഷ്‌റഫ് ചേരൂർ

Continue Reading

പകരം ഭൂമി നല്‍കിയില്ല, സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്

സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് നടപടി തുടങ്ങിയത്. ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് നടപടി. വഖഫ് ബോർഡ് കാസർകോട് ജില്ലാ പ്രസിഡന്‍റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു.

Continue Reading