ലോകത്തെ ആദ്യ കടലാസ് രഹിത സർക്കാറായി ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി​ ദുബൈ. 2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മൂന്ന്​​ വർഷം മുമ്പ് നൽകിയ ഉറപ്പാണ്​ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്​. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. 2018ലാണ്​ ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്​.അന്ന്​ മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ […]

Continue Reading

തിരുവനന്തപുരത്ത് യുവാവിന്‍റെ കാല്‍‌വെട്ടിയെറിഞ്ഞതിന് ശേഷം വെട്ടികൊന്നു

 തിരുവനന്തപുരം പോത്തൻകോട് യുവാവിനെ ഗുണ്ടാ സംഘം വെട്ടികൊന്നു. കല്ലൂർ സ്വദേശി സുധീഷാണ് മരിച്ചത്. ഗുണ്ടാ സംഘം സുധീഷിന്‍റെ കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു.ബൈക്കിലും ഓട്ടോയിലുമായെത്തിയ പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയവരെ കണ്ട് സുധീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. സുധീഷിൻ്റെ കാൽ വെട്ടിയെടുത്ത സംഘം ഇത് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പോത്തൻകോട് പോലീസ് അന്വേഷണം […]

Continue Reading

തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

മുസ്‍ലിം മത സംഘടനയായ തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൌദി അറേബ്യ ഭരണകൂടം. തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്നാണെന്നും രാജ്യത്തിനാപത്താണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ തബ്‍ലീഗ് ജമാഅത്തിന് വിലക്കേ‍ര്‍പ്പെടുത്തിയത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശവും സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് സൗദി ഇസ്‍ലാമിക കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Continue Reading

കാസർകോടിനോടുള്ള വഞ്ചന തുടർന്നാൽ സർക്കാറിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.

മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽകബളിപ്പിക്കൽ തുടരുകയാണ്. ആരോഗ്യവകുപ്പുഉദ്യോഗസ്ഥന്മാരുൾപ്പെടെ പാരിവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംമ്പർ ഒന്നിന്ഒ.പി.ആരംഭിക്കുമെന്നാണ്അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഒ.പി. ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ആവശ്യമായ നടപടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർക്ക് നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് എം.എൽ.എ.ക്ക് ലഭിച്ച കത്തിൽ പറയുന്നത്.മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്നാണ് വ്യക്തമാകുന്നത്. തോന്നിയ പോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്മാർ കാസർകോട്ടുകാരെ കബളിപ്പിക്കുകയാണ്.ഇതിന് തടയിടാൻ സർക്കാറിന് കഴിയുന്നില്ല. കാസർകോട് മെഡിക്കൽ […]

Continue Reading

കോഴിക്കോട് ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും

ന്യൂഡൽഹിഅടുത്ത മൂന്ന് വർഷം കൊണ്ട് രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളാണ് സ്വകാര്യവൽക്കരിക്കുന്നത്.കോഴിക്കോട് വിമാനത്താവളവും ഇതിലുൾപ്പെടും. കേന്ദ്രസർക്കാരിൻ്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി (നാഷനൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ)യിലുൾപ്പെടുത്തി 2022 മുതൽ 2015 വരെയുള്ള കാലയളവിലാണ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുകയെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിങ് ലോക്സഭയിലറിയിച്ചു. കോഴിക്കോടിന് പുറമെ ഭുവനേശ്വർ, വാരണാസി, അമൃത് സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പൂർ, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, […]

Continue Reading

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍; പമ്പാ സ്‌നാനത്തിനും അനുമതി

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ട്രയല്‍ റണ്ണിന് ശേഷം നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാന്‍ അനുമതിയായിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ വരെ സന്നിധാനത്തെ ദേവസ്വം മുറികളില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ […]

Continue Reading

സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനത്തിന് ഗംഭീര തുടക്കം. ഉളിയത്തടുക്ക കെ സുരേന്ദ്രന്‍ നഗറില്‍ (സണ്‍ഫ്ളവര്‍ ഓഡിറ്റോറിയം) മുതിര്‍ന്ന നേതാവ് എ ജി നായര്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി എം എ കരീം രക്തസാക്ഷി പ്രമേയവും സി വി കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. എം സുമതി, പി […]

Continue Reading

”ഞങ്ങളെ രക്ഷിക്കരുത്: ഞങ്ങൾ പ്രകാശേട്ടന്‍റെ അടുത്തേക്ക് പോകുകയാണ്”

കോഴിക്കോട്: നാടിനെ നടുക്കിയ പേരാമ്പ്ര മുളിയങ്ങലിലെ കുടുംബത്തെ കൂട്ടമരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അകാല വിയോഗം. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് കുടുംബനാഥൻ പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പ്രിയയും കുട്ടികളും പ്രകാശനും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 4 നാണ് ബേക്കറി തൊഴിലാളിയായ പ്രകാശന്‍ പെട്ടെന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു. മക്കള്‍ക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ […]

Continue Reading

നിസ്‌കാര സ്ഥലത്ത് ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുശോചന യോഗം; വീണ്ടും ജുമുഅ നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍

ഗുഡ്ഗാവ്: ഹരിയാനയില്‍ വീണ്ടും നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. നിസ്‌കാരം നടത്താന്‍ അനുവദിച്ചുനല്‍കിയ സ്ഥലത്തെത്തിയായിരുന്നു ഇവരുടെ അതിക്രമം. ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ ഗ്രൂപ്പുകളുടെ അംഗങ്ങളും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പൊലീസ് സ്റ്റേഷന് പുറത്ത് നിയുക്ത നമാസ് സ്ഥലം കൈവശപ്പെടുത്തുകയും ബുധനാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയും ചെയ്തു.

Continue Reading

ചില്ലറ വില്‍പ്പന ഇനിയില്ല; പെട്രോളും ഡീസലും പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കില്ല, കര്‍ശന നടപടിക്കൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ നിന്നും ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്‍പ്പന കര്‍ശനമായി തടയണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. 2019 ഒക്ടോബര്‍ 10-ന് എറണാകുളം അത്താണിയില്‍ പ്ലസ്ടു വിദ്യാര്‍ഥി ദേവികയെ 26കാരനായ […]

Continue Reading