മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ആസാം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുബൈ പൊലീസിന്റെ സഹകരണത്തോടെയാണ് വാച്ച് കണ്ടെടുത്തതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് സൂപ്രണ്ട് ശിസാഗർ രാഗേഷ് റോഷൻ ഉച്ചയോടെ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Continue Reading

കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം താലൂക്കില്‍ എടനാട് വില്ലേജില്‍ സൂരം പൈല്‍ ദേശത്ത് KL 13 S – 1442 നമ്പര്‍ ബൈക്കില്‍ വില്‍പ്പനയ്ക്കായി 4.5 ലിറ്റര്‍ ( 180 ml x25 ) കര്‍ണാടക മദ്യം കടത്തികൊണ്ട് വന്ന കുറ്റത്തിന് രവിയുടെ മകൻ ആഷിതിനെ കുമ്പള റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് നിയമനുസരണം അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. അഷിത് മുന്‍ അബ്കാരി കേസിലെ പ്രതിയാണ്. റെയ്‌ഡിൽ CEOമാരായ പ്രജിത്ത്കുമാര്‍ Kv, അഖിലേഷ് , ശ്രീജീഷ്, വിനോദ്, […]

Continue Reading

കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗ് 2022 *സാബിത്ത് മൂല്യമേറിയ താരം.*

ഇന്നലെ അബുദാബിയിൽ നടന്ന ഈ വർഷത്തെ കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗിന്റെ മുന്നോടിയായി നടത്തപ്പെട്ട താരലേലത്തിൽ *സാബിത്ത് * (ചാബി)മൂല്യമേറിയ താരമായി. അടുത്തു കഴിഞ്ഞ മിക്ക മത്സരങ്ങളിലും മികച്ച ഫോമിൽ ആയിരുന്ന താരത്തിന് വേണ്ടി എല്ലാ ടീമുകളും പരസ്പരം കൊമ്പു കോർത്തു. അത്യന്തം ആവേശം നിറഞ്ഞ ലേലത്തിനോടുവിൽ ഷാഹിൻ നായകൻ ആയ കാർഗിൽ ഹിറ്റെർസ് പൊന്നും വിലയിക്ക് താരത്തെ സ്വന്തമാക്കി.

Continue Reading

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Continue Reading

രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ ബിപിൻ റാവത്തിന് ആദരാഞ്ജലികളർപ്പിച്ചും, ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ചും മൊഗ്രാൽ ദേശീയവേദി യോഗം ചേർന്നു

മൊഗ്രാൽ: ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും, മറ്റ് സൈനികർക്കും ആദരാഞ്ജലികളർപ്പിച്ചും, മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിന് അനുസ്മരണം ഒരുക്കിയും മൊഗ്രാൽ ദേശീയവേദി യോഗം ചേർന്നു. ദേശീയവേദി ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഹമീദ് കാവിൽ, ടി എം ശുഹൈബ്, ടി കെ ജാഫർ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, എ എം സിദ്ദീഖ് […]

Continue Reading

കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി

ഷിറിയ പുഴയില്‍ കളപ്പാറ ഭാഗത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പോലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്. എസ് ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. സംഭവത്തില്‍ കേസ് എടുക്കുകയും ചെയ്തു.

Continue Reading

കാസറഗോഡ് സ്വദേശിനിയായ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവം മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

വെള്ളരിക്കുണ്ട്:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്. രാജപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.ചൊവ്വാഴ്ച സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതായതോടെയാണ്പിതാവ് പോലീസിനെ സമീപിച്ചത്. ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടിസൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് യുവാവിനെ കുരുക്കിയത്. വിരുത നഗർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ […]

Continue Reading

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടോ; പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ..

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരാൾക്ക് കൈവശം വെയ്ക്കാൻ കഴിയുന്നത്. അതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ്. രാജ്യത്ത് നടക്കുന്ന സാമ്പത്തിക […]

Continue Reading