‘വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം’; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ (student Concession) നിരക്ക് കൂട്ടണമെന്ന് ബസുടമകള്‍ (Bus Owners). വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് (Bus Charge) വർധനവ് വേണ്ടെന്നാണ് ബസ് ഉടമ സംയുക്ത സമര സമിതിയുടെ നിലപാട്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് […]

Continue Reading

മന്ത്രവാദ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി പിൻവലിക്കാൻ സമർദമെന്ന് നൂർജഹാന്റെ മാതാവ്

മന്ത്രവാദ ചികിത്സയ്ക്കിടെ മകൾ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമർദമുണ്ടെന്ന് മരിച്ച നൂർജഹാന്റെ മാതാവ് കുഞ്ഞായിഷ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂർജഹാൻ ആലുവയിൽ വച്ച് മരിച്ചത്. നൂർജഹാന്റെ മക്കളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ പറഞ്ഞു.നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്. നൂർജഹാന്റെ ആദ്യ കുഞ്ഞിന് ട്യൂമർ വന്നിട്ടും ചികിത്സ നൽകിയെല്ലെന്ന് കുഞ്ഞായിഷ ആരോപിക്കുന്നു. ചികിത്സ നൽകാതെ മന്ത്രവാദം ചെയ്താണ് കുഞ്ഞ് മരിച്ചു പോയതെന്നും […]

Continue Reading

ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് സംരക്ഷണ ബഹുജന റാലി വ്യാഴാഴ്ച്ച കോഴിക്കോട്ട് റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം

കുമ്പള: ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍നിന്നും പരമാവധി പ്രവര്‍ത്തകരെ ബസുകളില്‍ സമ്മേളന നഗറില്‍ എത്തിക്കാന്‍ വേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം […]

Continue Reading

പെരിങ്ങര സന്ദീപ് കൊലക്കേസ്: നാലാം പ്രതി മന്‍സൂറിനെ കാസര്‍കോട് മൊഗ്രാലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കൊലക്കേസില്‍ നാലാം പ്രതിയായ മന്‍സൂറിനെ കാസര്‍കോട് മൊഗ്രാലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ സമയത്ത് പേരും അഡ്രസും തെറ്റായായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയിരുന്നത് ഇത് പരിശോധിക്കാനായാണ് മന്‍സൂറിനെ മൊഗ്രാലിലെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്

Continue Reading

റോഡിൽ നിന്ന് വീണുകിട്ടിയ പേഴ്സിൽ 15,000ത്തിലേറെ രൂപ: ഉടമസ്ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി.

മൊഗ്രാൽ. റോഡിൽ നിന്ന് വീണ് കിട്ടിയ 15,000ത്തിലേറെ രൂപയും രേഖകളും അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി. മൊഗ്രാൽ ബണ്ണാത്തം കടവ് -ഖുത്ത്ബി നഗർ റോഡ് സൈഡിൽ നിന്നാണ് വഴിയാത്രക്കിടെ പണവും, രേഖകളുമടങ്ങിയ പേഴ്‌സ് കുത്തുബി നഗറിലെ അൻസാർ എന്ന യുവാവിന് വീണു കിട്ടുന്നത്. പേഴ്സ് നഷ്ടപ്പെട്ട വിവരം ഉടമസ്ഥനായ അർഷാദ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചപ്പോൾ തന്നെ അൻസാർ പേഴ്സുമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ അർഷാദിനെ തേടിയെത്തി പേഴ്‌സ് തിരിച്ചേല്പിച്ചു സത്യസന്ധത കാട്ടി. പേഴ്സ് തിരിച്ചേൽപ്പിച്ചു സത്യസന്ധത […]

Continue Reading

കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡ് ഉപതെരഞ്ഞടുപ്പ് ഫലം,യു.ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു

വാര്‍ഡ് യു.ഡിഎഫ്് നിലനിര്‍ത്തി.116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കഴിഞ്ഞ തവണ 161 ആയിരുന്നു ഭൂരിപക്ഷം

Continue Reading

പെർവാഡ് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കുമ്പള : കുമ്പള പെർവാഡ് ദേശിയ പാതയിൽ പെട്രോൾ പമ്പിനു സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മൊഗ്രാൽ പുത്തൂർ സ്വദേശികളായ ജഗ്ഗു (30), ബാലകൃഷ്ണൻ (50), ബദ്രിയ നഗർ സ്വദേശി മുർഷിദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 14 – 528 ആൾട്ടോ കാർ എതിരെ വരികയായിരുന്ന കെ എൽ 14 – യു 3570 സ്വിഫ്റ്റ് കാറിലും കെ എൽ […]

Continue Reading

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസം; സമരത്തിനില്ലെന്ന് ആവർത്തിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും സമരത്തിനില്ലെന്നും ആവർത്തിച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.’ആദ്യം തന്നെ ഞങ്ങൾ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. ഞങ്ങൾ സംസാരിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീർക്കണം എന്ന് […]

Continue Reading

‘സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ

കാസര്‍കോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.കാസര്‍കോട് ചെങ്കള പഞ്ചായത്തിലെ കൃഷിഭവനിലെ കൃഷി ഓഫീസര്‍ അജി പി.ടി യാണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘം ഇയാളില്‍ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്‌പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള […]

Continue Reading

മുളിയാർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കണം (അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി)

മുളിയാർ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പ് മുട്ടുന്ന മുളിയാർ വില്ലേജ് ഓഫീസിന് പുതിയകെട്ടിടം അനുവദിക്കണം എന്നാവശ്യപ്പെട്ട്ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് റവന്യുവും ഭവന നിർമ്മാണവും വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ, ഉദുമ എം.എൽ.എ. അഡ്വ.സി.എച്ച് കുഞ്ഞമ്പു,ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർക്ക് നിവേദനം ആയച്ചു. ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച് ചെറിയ കെട്ടിടം കാലപ്പഴക്ക ത്താൽ ജീർണ്ണിച്ച് തകർച്ചയുടെ വക്കിലാണ്.പലരേഖകൾക്കും നാശം വന്നുകൊണ്ടിരിക്കുന്നു.മുളിയാർ ഗ്രാമപഞ്ചായത്ത് പരിധി […]

Continue Reading