ഇനി ജിതേന്ദ്ര നാരായൺ സിങ് ത്യാഗി; യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്താശ്രദ്ധ നേടിയ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ മുതൽ ഏറ്റവുമൊടുവിൽ ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു. ദാശ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകൾക്കുനേതൃത്വം നൽകിയത്. ഇനിമുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു. താൻ […]

Continue Reading

കൊച്ചി മെട്രോയിൽ വിവിധ തസ്​തികകളിൽ നിയമനം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ചീഫ്​ എൻജിനീയർ, അസിസ്റ്റന്‍റ്​ മാനേജർ/എക്​സിക്യൂട്ടീവ്​, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ്​ എക്​സിക്യൂട്ടീവ്​, അസിസ്റ്റന്‍റ്​ സെക്യൂരിറ്റി ഓഫിസർ എന്നീ തസ്​തികകളിലേക്കാണ്​ നിയമനം. ചീഫ്​ എൻജിനീയർ തസ്​തികയിൽ കരാർ അടിസ്​ഥാനത്തിലാണ്​ നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിവിധ തസ്​തികകളിലേക്ക്​ ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്​സൈറ്റിൽ ലഭ്യമാകും.

Continue Reading

ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും

കാസർകോട് : ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിൻ പോർട്ടലിൽ എല്ലാ ദിവസവും സ്ലോട്ട് ലഭ്യമാകുമെന്ന് വാക്സീൻ വിതരണത്തിന്റെ ചുമതലയുടെ നോഡൽ ഓഫിസർ ഡോ.മുരളീധരൻ നെല്ലൂരായ പറഞ്ഞു. വാക്സീൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്രമീകരണം കൂടി കണക്കിലെടുത്താകും കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക.കഴിഞ്ഞ ആഴ്ചകളിൽ തിങ്കൾ, വ്യാഴം , ശനി ദിവസങ്ങളിൽ മാത്രമേ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കൂ എന്ന് ആശുപത്രികളിൽ […]

Continue Reading

കൂട്ടുകാരൻറെ ഭാര്യയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

കോവളം: കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയെ തുടർന്ന് തിരുവല്ലം ഇട വിളാകം സ്വദേശി വിനോദ് (31) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

Continue Reading

‘ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം’; ആമിനയ്ക്ക് യൂസഫലിയുടെ ഉറപ്പ്

ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ വന്ന ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയോട് സങ്കടം പറയാനെത്തിയ ആമിനയ്ക്ക് സഹായം. ഹെലികോപ്ടര്‍ അപകട സമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാന്‍ നോക്കവെയാണ് ആമിനയെത്തിയത്. ഒരു തുണ്ട് കടലാസായിരുന്നു കൈയ്യില്‍. ഇത് യൂസഫലിക്ക് നല്‍കി. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യര്‍ത്ഥന.അപ്പോള്‍ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് […]

Continue Reading

മാനവ സൗഹാർദ്ദ സന്ദേഷവുമായി ഇലക്ട്രിക് സ്കൂട്ടറിൽ രാജ്യം കറങ്ങുന്ന നാല് യുവാക്കൾക്കൾക്ക് ആരിക്കാടിയിൽ സ്വീകരണം നൽകി

കുമ്പള: ഏറെ കലുശിതമായ അന്തരീക്ഷത്തിൽ മാനവ മൈത്രി സന്ദേശവുമായി അലപ്പുഴയിൽ നിന്നും കോട്ടയത്ത് നിന്നും ഇലക്ട്രിക് സ്കൂട്ടറിൽ കറങ്ങി കാശ്മീർ വരെ യാത്ര പോകുന്ന ആലപ്പുഴ-കോട്ടയം സ്വദേശികളായ ‘ … അകിൽ. ഷിബിൻ. അഭിജിത് എന്നിവർക്ക് കാസറഗോഡ് ജില്ലയിലെ കുമ്പള ആരിക്കാടിയിൽ വെച്ച് സ്വീകരണം നൽകി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് […]

Continue Reading

ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു ;ആളപായമില്ല

നീലേശ്വരം: പട്ടേന ജംഗ്ഷന് സമീപം പാലക്കാട്ട് വയലിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. പട്ടേന ഭാഗത്ത് നിന്നും ടൗണിലേക്ക് വരികയായിരുന്ന ലോറി കലുങ്കിന്റെ കൈവരിയിൽ തട്ടി തലകീഴായി വയലിലേക്ക് മറിഞ്ഞ് ചളിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ്. KL 58 G 9145 നമ്പർ ടിപ്പർ ഉടമസ്ഥനായ മണിയറ സതീശൻ തന്നെയായിരുന്നു ഓടിച്ചിരുന്നത്.

Continue Reading

രണ്ടാം ടെസ്റ്റിൽ 372 റൺസ്​ ജയം; കിവികളെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര

ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പര ഇന്ത്യക്ക്​​. മുംബൈ ടെസ്റ്റിൽ​ 372 റൺസിന്‍റെ മിന്നും ജയത്തോടെയാണ്​​ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന്​ സ്വന്തമാക്കിയത്​. രണ്ടാം ഇന്നിങ്​സിൽ കിവികൾ 167 റൺസിന്​ പുറത്താവുകയായിരുന്നു.

Continue Reading

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 12 പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും. മഹാരാഷ്ട്ര ഡൽഹി ഗുജറാത്ത് രാജസ്ഥാൻ കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

Continue Reading