യാത്രികൻ മരിച്ചു; മൂന്ന് മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

യാത്രികൻ മരിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ഡൽഹിയിൽ തിരിച്ചിറക്കിയത്. വിമാനം ടേയ്ക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം അടിയന്തര സാഹചര്യത്തെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നുവെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. എയർപോർട്ടിലെ ഡോക്ടർമാർ വിമാനത്തിലെത്തി യാത്രക്കാരനെ പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഭാര്യയോടൊപ്പം അമേരിക്കയിലെ നെവാർക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമേരിക്കൻ പൗരനാണ് മരിച്ചത്. പുതിയ ജീവനക്കാരെ വച്ച് വിമാനം വീണ്ടും യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ദമാമില്‍ നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ(7), സഹ(5), ലുതുഫി എന്നിവരാണ് മരിച്ചത്. ജോലി മാറി ജിസാനിലേക്ക് പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കുടുംബത്തോടൊപ്പം വെള്ളിയാഴ്ച പുറപ്പെട്ടതാണ് ജാബിര്‍. ബിശയില്‍ വെച്ചായിരുന്നു അപകടം.

Continue Reading

കുമ്പള റെയ്ഞ്ച് വിദ്യാർത്ഥി ഫെസ്റ്റ് “മുസാബഖ 21″നാളെ മൊഗ്രലിൽ നടക്കും

കുമ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മൊഗ്രാൽ നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ മാനെജ്‍മെന്റ് കമ്മിറ്റിയുടെയും ആഭ്യമുഖ്യത്തിൽ നടക്കുന്ന വിദ്യാർത്ഥി ഫെസ്റ്റ് “മുസാബഖ 21″നാളെ (5 12 21) മുഹ്യദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ (മർഹൂം ഖാസിം ഉസ്താദ് നഗർ ) നടക്കും രാവിലെ 7 മണിക്ക് മുഹ്യദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ്‌ അഡ്വ. സക്കീർ അഹ്‌മദ്‌ പതാക ഉയർത്തും സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി നടുപ്പളം നന്ദി പ്രകാശിപ്പിക്കുംരാവിലെ 8 മണി മുതൽ ഇരുപതോളം മദ്രസകളിൽ നിന്നും ഇരുന്നൂറോളം […]

Continue Reading

അഹ്‌ലുബൈത്തിന്റെ നേതൃത്വമാണ് മുസ്ലിം ലീഗിന്റെ കരുത്ത്; എൻ.പി.എം സയ്യദ് ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി കുന്നുങ്കൈ

കുമ്പള: മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയുടെ കരുത്ത് അഹ്‌ലുബൈത്തിന്റെ നേതൃത്വമാണന്നും അത് കൊണ്ടാണ് കേരളീയ പൊതു സമൂഹത്തിൽ മുസ്ലിം ലീഗ് അംഗീകരിക്കപ്പെടുന്നതെന്നും, എൻ പി എംസയ്യദ് ശറഫുദ്ധീൻ തങ്ങൾ റബ്ബാനി പ്രസ്താവിച്ചു. സ്വാതികരായ ബാഫഖി തങ്ങളും,പൂക്കോയതങ്ങളും ശിഹാബ് തങ്ങളും,ഹൈദരലി തങ്ങളും അനുഗ്രഹീത നേതൃത്വം നൽകുകയും സൂഫി വര്യരായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരടക്കമുള്ളവരുടെ പ്രാർത്ഥനയുമാണ് മുസ്ലിം ലീഗ് പ്രസ്ഥാനം വർത്തമാന കാലത്തും പ്രശോഭിച്ചു നില്ക്കുന്നതെന്നും, ആദ്യം മുസ്ലിമാവുക ശേഷം മുസ്ലിം ലീഗ്കാരനാവുക എന്ന ബാഫഖി തങ്ങളുടെ ആജ്ഞ ഓരോ […]

Continue Reading

ഗുജറാത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ സിംബാബ്വേയിൽ നിന്നെത്തിയ ആൾക്ക്

രാജ്യത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. സിംബാബ് വേയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

Continue Reading

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ നാങ്കിക്ക്അ. രലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരത്തിന് മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയ അർഹനായി.അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അബ്ദുൽ റഹ്‌മാനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 12 ന് മൊഗ്രാൽ ടൗണിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Continue Reading

നവാഭാരത് സയൻസ് കോളേജ് യൂണിയൻ ഭാരവാഹികൾ

കാഞ്ഞങ്ങാട് :നവാഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ആയി റസ്മി കാദറിനേയും ജനറൽ സെക്രട്ടറി ആയി മറിയം മമ്നൂന, യു യു സി യൂണിവേഴ്സിറ്റി യൂണിയൻ കോൺസിലറായി ഫാത്തിമത്ത് നസ്രിനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ [വൈസ് ചെയർപേഴ്സൺ സഫ്രീനാ, ഫൈൻ ആർട്സ് സെക്രട്ടറി അയ്ഷത്ത് ഷർമീന, മാഗസിൻ എഡിറ്റർ റോസ് മോൾ ഇമ്മാനുവൽ, ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സുബൈർ, ഫസ്റ്റ് ഇയർ റെപ് ജോയൽ ബാബു, സെക്കന്റ്‌ ഇയർ റെപ് ഫാത്തിമത്ത് സാനീറ എന്നിവർ ]തെരഞ്ഞെടുപ്പ് […]

Continue Reading

ഖദമുൽ മള്ഹറിന് നവ സാരഥികൾ

മഞ്ചേശ്വരം: മള്ഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ദഅവയുടെ പൂർവ വിദ്യാർത്ഥി സംഘടനയായ ഖദമുൽ മള്ഹർ ഓൾഡീസ് ഫോറത്തിന്റെ ജനറൽബോഡി യോഗം ഖിമ്മത്തുദ്ദുആത്ത് അലുംനീ കോൺക്ലേവ് സ്മാർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹസ്സൻ സഅദി അൽ അഫ്ളലിയുടെ അധ്യക്ഷതയിൽ സുബൈർ സഖാഫി വട്ടോളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി ക്ലാസിന് നേതൃത്വം നൽകി സിയാദ് ഹുസൈൻ മാസ്റ്റർ, ഹസൻ കുഞ്ഞി ആശംസകളർപ്പിച്ചു. സയ്യിദ് മുസ്തഫ സിദ്ദീഖി പ്രാർത്ഥന നടത്തി. ത്വയ്യിബ് സഖാഫി ബാലപുണി സ്വാഗതവും […]

Continue Reading

ഒമിക്രോണ്‍: മൊബൈലുകള്‍ സ്വിച്ച് ഓഫ്, ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല

ബെംഗളൂരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോപറേഷന്‍. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടര്‍ പ്രക്രിയ ആണെന്നും തങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading

ലോക ഭിന്നശേഷി ദിനം: മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രം & മുളിയാർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് സംയുക്തമായി ആചരിച്ചു. ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും & ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആയ ഇന്ന് ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്തിൽ വച്ച് വൈസ് പ്രസിഡണ്ട് എ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പി വി. റഫീഖ് മാസ്തിക്കുണ്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ മൻസൂർ മല്ലത്ത്, […]

Continue Reading