പൊന്നും വിലയ്ക്ക് സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ; കൂടെ ബട്‌ലറും ജെയ്‌സ്വാളും

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയൽസ് നിലനിർത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് കൂടെനിർത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസൺ. സഞ്ജുവിന്റെ നായകതത്വത്തിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളിൽ നിന്ന് 40.33 ശരാശരിയിൽ 484 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ […]

Continue Reading

ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി : ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്. നിബന്ധനകള്‍ ഇങ്ങനെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവര്‍ (എല്ലാ രാജ്യങ്ങളില്‍ നിന്നും)യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. 72 മണിക്കൂര്‍ മുന്‍പു ലഭിച്ച നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം, കയ്യില്‍ കരുതണം. 5 വയസ്സില്‍ താഴെയുള്ള […]

Continue Reading

റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി മരക്കാര്‍, ഇന്ത്യയില്‍ ഇതാദ്യം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് […]

Continue Reading

പാചകവാതക വില കൂട്ടി

പാചകവാതക വില കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്‍റെ വില 2095 രൂപ 50 പൈസ ആയി. ഒക്ടോബറില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില 15 രൂപ കൂട്ടിയിരുന്നു. 906.50 രൂപയാണ് പാചകവാതകത്തിന്‍റെ വില.

Continue Reading

അതിർത്തിയിൽ വീണ്ടും കർണാടകയുടെ നിയന്ത്രണം; ഇടപെടൽ ആവശ്യപ്പെട്ട് എകെഎം അശ്റഫ് എംഎൽഎ മുഖ്യമന്ത്രിയെയും കേരള ഗവർണറെയും കണ്ടു

തിരുവനന്തപുരം: ജില്ലകളുടെ അതിർത്തിയിൽ വീണ്ടും നിയന്ത്രണങ്ങളേർപെടുത്തിയ കർണാടക സർക്കാർ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് നിവേദനം നൽകി. കർണാടക സർകാരിനെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയുമായി ചർച ചെയ്യാമെന്ന് പിണറായി വിജയൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗത് ആഫ്രികയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള വാർത്ത വന്നയുടനെ ഒരു പാട് വിദ്യാർഥികളുംതൊഴിലാളികളും വ്യാപാരികളും രോഗികളുംഅതിർത്തിക്കിരു […]

Continue Reading

കാസർഗോട്ട് പ്രമുഖ ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ മോഷണം പോയി..

കാസര്‍കോട് : കാസർഗോട്ട് പ്രമുഖ ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ മോഷണം പോയി. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസര്‍കോട് ശാഖയില്‍ നിന്നാണ് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് ഡയമണ്ട് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന മംഗളൂരു സ്വദേശിയായ യുവാവിനെതിരെ ജ്വല്ലറി അധികൃതര്‍ പരാതി നൽകി. കഴിഞ്ഞ ആഴ്ച ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ആഭരണങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമായത്. അതിനിടെ കാസര്‍കോട്ടെ ജ്വല്ലറി ശാഖയിലെ ഡയമണ്ട് സെക്ഷനിലുണ്ടായിരുന്ന മംഗളൂരു സ്വദേശിയെ കാണാനില്ലെന്ന […]

Continue Reading

ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു’: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow).തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാർ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടില്ല.. ‘പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം […]

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

#കരൽ സംബന്ധമായ അസുഖങ്ങൾ#ഗ്യാസട്രബിൾ#ദഹനക്കേട്#നെഞ്ചെരിച്ചിൽ#വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും**കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ* *02/12/2021* വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: *Endoscopy* Procedure ചെയ്യുന്നു.

Continue Reading

ആസ്‌ക് ആലംപാടി മെഡിക്കൽ ടീമിന് പൊളിറ്റ്‌ ഇന്റർനാഷണൽ ഗ്രൂപ്പ് പതിനെട്ട് വാക്കറുകൾ കൈമാറി

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലേയും നിർധന കുടുംബത്തിലെ രോഗികൾക്ക് സൗജന്യ ഉപയോഗത്തിനായി ആസ്‌ക് മെഡിക്കൽ ടീം നൽകി വരുന്ന മെഡിക്കൽ ഉപകാരണത്തിലേക്ക് പൊളിറ്റ്‌ ഇന്റർനാഷണൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത പതിനെട്ട് വാക്കറുകൾ കൈമാറി. ആസ്‌ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാനഗർ ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ സാറിന്റെ സാനിധ്യത്തിൽ പൊളിറ്റ്‌ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും ആസ്‌ക് ജി.സി.സി കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമായ ജാബിർ പൊളിറ്റ്‌ ആസ്‌ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ വിദ്യാനഗർ […]

Continue Reading