പള്ളിക്കരയില്‍ പൊട്ടിവീണ റെയില്‍വേ ഗേറ്റ് ശരിയാക്കി; വാഹനങ്ങള്‍ കടത്തിവിടും

നീലേശ്വരം: പള്ളിക്കരയില്‍ ഇന്ന് രാവിലെ പൊട്ടിവീണ റെയില്‍വേ ഗേറ്റ് ശരിയാക്കി. പൊട്ടിവീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ സ്തംഭിച്ച ഗതാഗതം പുന:സ്ഥാപിക്കാനാവും. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഗെയ്റ്റ് പൊട്ടിവീണത്. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.ദേശീയപാത സ്തംഭിച്ചതോടെ വാഹനങ്ങള്‍ കോട്ടപ്പുറം റോഡ് വഴിതിരിച്ചു വിട്ടു. എന്നാല്‍ വാഹനങ്ങള്‍ ഒന്നിച്ചെത്തിയതോടെ ഈ മേഖലയില്‍ ഇപ്പോഴും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കയാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്നവര്‍ കോട്ടപ്പുറം പാലം വഴി മടക്കരയിലൂടെ ചെറുവത്തൂരില്‍ പ്രവേശിക്കാനാണെത്തുന്നത്. ആമ്പുലന്‍സുകളും ഇതുവഴി കടന്നുപോകുന്നുണ്ട്

Continue Reading

ഒമിക്രോൺ: ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം

കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഇന്ത്യയും. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ( RTPCR can detect omicron )

Continue Reading

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുളള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട്് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ തായലങ്ങാടി വരെയുളള ഭാഗമാണ് നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷന് മുമ്പിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും […]

Continue Reading

ദേളിയിൽ നിന്ന് കാണാതായ ഭർതൃമതിയെയും മക്കളെയും മേൽപറമ്പ് പോലീസ് കണ്ടെത്തി

മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ മേല്‍പ്പറമ്പിലെ ഭര്‍തൃമതിയെ മടിക്കൈ മലപ്പച്ചരിയിലെ നിശാന്തിന്റെ വീട്ടില്‍ നിന്ന് മേല്‍പ്പറമ്പ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മേല്‍പറമ്പ ദേളിയിലെ രേഷ്മയാണ് മക്കളായ അക്ഷയ, അമയ എന്നിവരെയും കൂട്ടി ഒരാഴ്ച മുമ്പ് വീടു വിട്ടിറങ്ങിയത്. രേഷ്മയുടെ മാതാവ് ഭാര്‍ഗവിയുടെ പരാതിയില്‍ മേല്പറമ്പ പോലീസ് കേസെടുത്ത് സിഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. നവംബര്‍ 22ന് തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ […]

Continue Reading

ഹോസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ 25 ഓളം കേസുകളിലെ പിടികിട്ടാപുള്ളി 10വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാഞ്ഞങ്ങാട് :കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്,ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകളിൽ പ്രതിയായ തളിപ്പറമ്ബ് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അലി അക്ബര്‍ (38) ആണ് പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയില്‍ ആയത് . സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോള്‍ ശവശരീരത്തിലെ ആഭരണങ്ങള്‍ കളവുചെയ്യാന്‍ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസില്‍ ഇയാള് പ്രതി ആണ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ആണ് ഈ കേസ്.പൊന്നാനി കണ്ടനകത്ത് ബീവറേജ് ഷോപ്പ് പൊളിച്ച്‌ […]

Continue Reading

ഗൾഫിൽനിന്ന് വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്

തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും.അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിര്‍ദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കില്‍ സാംപിള്‍ തുടര്‍പരിശോധനയ്ക്ക് അയക്കും. അവര്‍ തുടര്‍ചികിത്സയ്ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയരാകണം. ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളത് 12 രാജ്യങ്ങളില്‍നിന്ന് […]

Continue Reading

ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് നമ്പര്‍ തിരഞ്ഞു; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ

കൊച്ചി: ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ ആലുവയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. ദീപാവലിക്ക് സ്മാര്‍ട്ട് ടിവിക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞത്.എന്നാല്‍, ലഭിച്ചത് വ്യാജ നമ്പറായിരുന്നു. അതേസമയം, കിട്ടിയ നമ്പറില്‍ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു.ഓഫര്‍ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കില്‍ ഉളള ഫോറം ഫില്‍ ചെയ്തു നല്‍കാനും സംഘം പറഞ്ഞു.ഫ്ളിപ്പ് കാര്‍ട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും […]

Continue Reading

കേരളത്തിന് അഭിമാന നിമിഷം; ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു

നാവികസേനയെ ഇനി മലയാളി നയിക്കും. വൈസ് അഡ്മിറല്‍ ആർ ഹരികുമാറാണ് നാവികസേന മേധാവിയായി ചുമതലയേറ്റത്. നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് കാലാവധി.35 വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്‍റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റത്.

Continue Reading

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ; സർക്കാർ കടുത്ത നടപടിക്ക് ; തീരുമാനം ഇന്ന്

വാക്‌സിൻ സ്വീകരിക്കാത്ത സ്കൂൾ അധ്യാപകർ പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകേണ്ടിവരും. ഇക്കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും.കൊവിഡ് അവലോക യോഗത്തിന്റെ നിർദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികളെടുക്കുക.പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. 5000 ൽ അധ്യാപകർ ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരിൽ ഭൂരിപക്ഷവും വാക്‌സിൻ സ്വീകരിക്കാത്തത്. എന്നാൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാർഥ ആരോഗ്യപശ്നമുള്ളത്.

Continue Reading