ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് 7.30നാണ് മത്സരം.പതിവ് പോലെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്. മത്സരം കടുപ്പമേറിയതാണെന്നും എന്നാൽ ആക്രമണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നും പരിശീലകൻ വുകമാനോവിച്ച് വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. പ്രതിരോധത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കണം.

Continue Reading

കാൽപന്തിന്റെ ദൈവം മടങ്ങിയിട്ട് ഒരു വർഷം; ആരാധക ഹൃദയങ്ങളിൽ ഡിയേഗോ

കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്‍ജന്റീന്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. ഭൂഗോളത്തിന്റെ പലയിടങ്ങളിലുള്ള കോടിക്കണക്കിന് ജനതയെ കാല്‍പന്തുകളിയോട് അടുപ്പിച്ച ഇതിഹാസം മൈതാനത്ത് സൃഷ്ടിച്ച അതുല്യനിമിഷങ്ങള്‍ ആരാധകരുടെ ഓര്‍മക്കോണില്‍ ഒളിമങ്ങാതെ കിടക്കുന്നു. മറ‍ഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു. .കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയപ്പോള്‍ നാം ആദ്യം മറഡോണയെ ഓര്‍ത്തത്തും അതുകൊണ്ടുതന്നെ. ദൈവത്തിന്റെ കയ്യില്‍ നിന്ന് മറഡോണ വാങ്ങിത്തന്ന […]

Continue Reading

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെട്ടേക്കും. കോഴിക്കോട്‌,കണ്ണൂർ,കാസർകോട്  ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലയോര മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. നവംബർ 28 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

‘അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബറോടെ സാധാരണ നിലയിലേക്ക്’; വ്യോമയാന സെക്രട്ടറി

കോവിഡ് കാരണം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിയെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. ‘അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും അടുത്തുതന്നെ, ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’- രാജീവ് ബന്‍സാല്‍ പറഞ്ഞു. രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് […]

Continue Reading

കോവാക്‌സിന് ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് കോവിഡിനെതിരെ 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമടക്കം സര്‍വേയില്‍ പങ്കെടുത്തിരുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ […]

Continue Reading

വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണന- കേന്ദ്രമന്ത്രി നാരായണ സ്വാമി

വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര സാമൂഹ്യ നീതി വകുപ്പും, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, ജില്ലാ ഭരണസംവിധാനവും കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ ആവശ്യകത കണ്ടറിഞ്ഞാണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ വയോശ്രീ യോജന വഴി വയോജനങ്ങള്‍ക്ക് […]

Continue Reading

തെയ്യംകലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ വി പ്രവീൺ കുമാർ തൂങ്ങി മരിച്ച നിലയിൽ

കൊളത്തൂര്‍ : അറിയപ്പെടുന്ന തെയ്യം കലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ പ്രവീണ്‍കുമാര്‍ വി (38) യെ കുണ്ടംകുഴിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി ബേപ്പ് ഈച്ചപാറയിലെ പരേതരായ കൃഷ്ണന്‍ കര്‍ണ്ണമൂര്‍ത്തി-ശാരദ എന്നിവരുടെ മകനാണ്. ഭാര്യ നിഷ പാണത്തൂര്‍. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ശിവാനന്ദന്‍ (വാട്ടര്‍ അതോറിറ്റി കൂത്ത്പറമ്പ് ), പുഷ്പ (മാങ്ങാട് ), സുനിത (കൊളത്തൂര്‍), ശ്രീജ (ബേപ്പ്). മൂന്ന് ദിവസം മുന്‍പ് കാണാതായിരുന്ന പ്രവീണിനെ ഇന്ന് രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. […]

Continue Reading

ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം 63 കോഴികള്‍ ഹൃദയാഘാതം വന്നു ചത്തു; വിചിത്ര പരാതിയുമായി പൗൾട്രി ഫാം ഉടമ

വിവാഹത്തിനിടെയുള്ള ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം തന്‍റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമ. കണ്ടഗരടി സ്വദേശിയായ രഞ്ജിത് പരിദയാണ് നീലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അയൽവാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ്‌‌ കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രി 11.30ഓടെ ഫാമിന് മുന്നിലൂടെ ഡിജെ ബാൻഡുമായി വിവാഹ ഘോഷയാത്ര കടന്നുപോയിരുന്നു. ഡിജെ ഫാമിനടുത്തെത്തിയപ്പോൾ കോഴികൾ വിചിത്രമായി പെരുമാറിയെന്നാണ്‌ […]

Continue Reading

ആലൂരിലെ കർഷകരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ സാഹസികമായി വെടിവെച്ച്കൊന്നു

കാസർഗോഡ് : മുളിയാർ പഞ്ചായത്തിലെ ആലൂർ പ്രദേശങ്ങളിലെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്ത കാട്ടുപന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർസോളമൻ ജോർജ്ജിന്റെ നിർദ്ദേശപ്രകാരംവനം വകുപ്പിന്റെ നിരീക്ഷണത്തിനിടയിൽഇന്ന് പുലർച്ചെ 1.30മണിക്ക് ആലൂറിലെ ഹസ്സന്റെ കൃഷി ഇടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഉടൻ വെടിവെച്ച്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറഡുക്ക റിസർവ്വ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ .വി സത്യൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർ രാജേഷ് പൊതുപ്രവർത്തകരായ മസൂദ്ബോവിക്കാനം എ മുഹമ്മദ് കുഞ്ഞി ആലൂർ ജിജിൻ ചന്ദ്രൻ വനംവകുപ്പ് ജീവനക്കാരായ […]

Continue Reading

ഗോവൻ നിർമ്മിത വിദേശ മദ്യവുമായി കാസർഗോഡ് സ്വദേശി എക്‌സൈസിന്റെ പിടിയിൽ

ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കട്ടത്തടുക്ക പഞ്ചാള സ്വദേശി പ്രമീഷിനെ കുമ്പള എക്‌സൈസ് പിടികൂടി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിജിത്ത്, സബിത്ത്, നസറുദ്ദീന്‍ ഡ്രൈവര്‍ സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading