എസ്. എസ്. എൽ സി, പ്ലസ്-ടു : ഫുൾ A+ നേടിയവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : കഴിഞ്ഞ എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ മൊഗ്രാൽ കടവത്ത് മഹല്ലിലെ പ്രതിഭകളെ അൽ മദ്റസത്തുൽ ആലിയ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.എസ്. എസ്. എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ ഫത്താഹ് അലി , മറിയമ്മത്ത് ലുബ, മറിയം ലാമിയ പ്ലസ്-ടു പരീക്ഷയിൽ ഫുൾ A+ നേടിയ മറിയം ലാസിമ കെ.എൽ എന്നിവരെയാണ് അനുമോദിച്ചത്. പ്രവാസി സാമൂഹ്യ പ്രവർത്തകൻ യു. എം മുജീബ് റഹ്മാൻ […]

Continue Reading

യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി എ . കുഞ്ഞാമു ഹാജി അനുസ്മരണം നടത്തി

ആലംപാടി ഖിളർ ജമാഹത്ത് വൈസ്: പ്രസിഡന്റായിരുന്ന എ. കുഞ്ഞാമു ഹാജിയുടെ പേരിൽ യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി അനുസ്മരണ യോഗവും ദുഹാ മജ്‌ലിസും നടത്തി. വ്യാഴാഴ്ച അസ്തമിച്ച രാത്രി യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ട്രഷറർ സത്താർ പോയ്യയിലിന്റെ റൂമിൽ വെച്ച് ചേർന്ന യോഗം കമ്മിറ്റി ട്രഷറർ സത്താർ പൊയ്യയിലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുനീർ എസ് ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മൗലവി ദുആ മജ്‌ലിസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹനീഫ […]

Continue Reading

അവശ്യ സാധനങ്ങള്‍ക്ക് പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു: ജനജീവിതം ദുസ്സഹം അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയ വേദി

മൊഗ്രാല്‍:അവശ്യസാധന വിലവര്‍ധനവിന് പിന്നാലെ പച്ചക്കറി വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ജന ജീവിതം ദുസ്സഹമായി. തക്കാളിയുടെ വില സെഞ്ചുറി കടന്നപ്പോള്‍ പച്ചക്കറി ഇനങ്ങളില്‍ കോവയ്ക്ക 120, മുരിങ്ങക്ക 240, ക്യാരറ്റ് 90, വെണ്ടയ്ക്ക 80, ബീന്‍സ് 80, പയര്‍ 80എന്നിങ്ങനെ വില കുതിക്കുകയാണ്. ദിവസേനയാണ് വിലകൂടി കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ഉണ്ടായ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് അതേപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പച്ചക്കറിവില വര്‍ദ്ധനവ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് അധികൃതരുടെ […]

Continue Reading

ക്യൂ നില്‍ക്കേണ്ട; ആശുപത്രികളിലെ ഒപി ടിക്കറ്റ് ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്ന്‍മെന്റ് […]

Continue Reading

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മൂന്നു പേർ കസ്റ്റഡിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

ഇശലിന്റെ ഇതിഹാസ നായകരെ തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു

കാസർഗോഡ്. മലയാളി മനസ്സിനെ മാപ്പിള കലാവേദികളിൽ കോരിത്തരിപ്പിച്ചിരുന്ന ഇശലിന്റെ ഇതിഹാസ നായകരായി ഈ അടുത്ത കാലത്ത് മൺമറഞ്ഞുപോയ വി എം കുട്ടി,പീർ മുഹമ്മദ് എന്നിവരെ കാസറഗോഡ് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു. വി എം കുട്ടിയും, പീർ മുഹമ്മദും ആലപിച്ചതും, എഴുതിയതുമായ മാപ്പിളപ്പാട്ടുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികൾ ഇന്നും പാടിയും, മൂളിയും നടക്കുന്നത് തന്നെ അവരെ മാപ്പിളകലാ ലോകം ഹൃദയത്തിലേറ്റിയത് കൊണ്ടാണ്. ഇവരുടെ പെട്ടന്നുള്ള വിയോഗം മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു. ചടങ്ങിൽ പ്രസിഡൻറ് അബു […]

Continue Reading

ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു

നെല്ലിക്കട്ട:ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ തൊഴിൽ പ്രശ്നങ്ങളിലും ക്ഷേമനിധിയടക്കമുള്ള വിഷയങ്ങളിലും ശക്തമായി ഇടപ്പെട്ട് ശക്തമായപ്രവർത്തനം സജ്ജമാക്കാനും തീരുമാനിച്ചു. വിദ്യാർത്ഥികളടക്കം നൂറുക്കണക്കിനാളുകൾ ദിവസവും സഞ്ചരിക്കുന്ന കേരള – കർണ്ണാടക അന്തർ ദേശീയ പാതയായ ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് INTUC നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കൺവെൻഷൻ ഐ എൻ ടി യു […]

Continue Reading

പെയിന്റുമായി പോകുകയായിരുന്ന ലോറിയുടെ രഹസ്യ അറയിൽ നിന്നും സ്പിരിറ്റും മദ്യ ശേഖരവും പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും പിടികൂടിയത്. മംഗലാപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന KL 09 AD 0761 നമ്പര്‍ ടോറസ് ലോറിയില്‍ നിന്നാണ് 35 ലിറ്ററിന്റെ 54 കന്നാസുകളിലായി സ്പിരിറ്റും അരലിറ്ററിന്റെ 2646 കുപ്പി ഗോവന്‍ മദ്യം പിടികൂടിയത്. പെയിന്റ് ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]

Continue Reading

കുതിച്ചുയർന്ന് പച്ചക്കറി വില; പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വില

കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ൽ നിന്ന് വർധിച്ച് 130 ൽ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുൻപ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന്ക്ക് 50 രൂപയായി. ബീറ്റ്‌റൂട്ട് […]

Continue Reading