ലയൺസ് ചെർക്കള കുടുംബ സംഗമവും അനുമോദനവും നടത്തി

ചെർക്കള: ലയൺസ് ക്ലബ് ചെർക്കളയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വ്യക്തിത്വ അവബോ ധവും അനുമോദനവും സംഘടിപ്പിച്ചു. പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ ക്ലബ്ബ് പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. ലയൺ ഡിസ്റ്റിക് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അഡ്വ.വിനോദ് കുമാർ എംഎഫ്ജെ. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പോവ്വൽ സ്വാഗതം പറഞ്ഞു.സോൺ ചെയർ പേഴ്സൺ ലയൺ സുകുമാരൻ നായർ പ്രഭാഷണം നടത്തി. ഇന്റർ നാഷ്ണൽ ട്രൈനർ ലയൺ വി.വേണു ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി. കാൻസർ രോഗികൾക്ക് കുടുംബസമേതം […]

Continue Reading

‘ഇവിടെ നില്‍ക്കാന്‍ കഴിയില്ല അച്ഛാ, ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു’ വീട്ടിലേയ്ക്ക് വിളിച്ചതിനു പിന്നാലെ യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തി.ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം […]

Continue Reading

ആട് മോഷ്ടാക്കള്‍ എസ്‌ഐയെ വെട്ടിക്കൊന്നു; അക്രമിസംഘത്തില്‍ കുട്ടികളും, നാല് പേര്‍ പിടിയില്‍

ആട് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട സബ് ഇന്‍പെക്ടറെ ആക്രമിച്ചത് കുട്ടികളുള്‍പ്പെട്ട സംഘം. സംഭവത്തില്‍ നാല്‌പേര്‍ പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ ഞായറാഴ്ചയായിരുന്നു പട്രോളിങിന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനായ എസ് ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെ പിടികൂടുന്നതിനിടെയാണ് എസ്‌ഐയെ വെട്ടിക്കൊന്നത്. പിടിയിലായ സംഘത്തില്‍ പതിനേഴും പത്തും വയസുള്ള കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. നവല്‍പാട്ടു പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഭൂമിനാഥന്‍ പതിവ് പട്രോളിങിന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. കന്നുകാലികളെയും ആടിനെയും മോഷ്ടിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് […]

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ്* ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്)ശസ്ത്രക്രിയ ഡോകടരുടെ സേവനം

ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം, ASD, VSD ഡിവൈസ് ക്ലോഷർ, *എന്നീ ചികിത്സയ്ക്കായ് ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ* സേവനം *29/11/2021* തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിംഗിനുമായ് വിളിക്കൂ: *7594002324*

Continue Reading

മുളിയാര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പി കുമാരന്‍ നായര്‍ നിര്യാതനായി

മുളിയാര്‍:മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയ കാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന പി.കുമാരന്‍ നായര്‍ (72 വയസ്സ്) നിര്യാതനായി. സാവിത്രിയാണ് ഭാര്യ.അട്ക്കാടുക്കം കൃഷ്ണന്‍ നായര്‍, മാധവി അമ്മ എന്നിവരുടെ മകനാണ്.മക്കള്‍: ഉഷ, വിനോദ് കുമാര്‍, മീനാകുമാരി, സിനി. മരുമക്കള്‍: നാരായണന്‍, രാജ് മോഹന്‍, കൃഷ്ണന്‍, ശ്രുതി.സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, മാധവന്‍, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍(ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മുളിയാര്‍ യൂണിറ്റ് പ്രസിഡണ്ട്).

Continue Reading

കാസര്‍കോട് പ്രിന്‍സിപ്പലിന്‍റെ കാല് പിടിപ്പിച്ച കേസ്; തന്നെ കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥി

കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. താൻ കാലുപിടിച്ചതല്ല, നിർബന്ധിച്ച് പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ ബോധ്യമാവും. ഭയം കൊണ്ടാണ് ഇതുവരെയും മാധ്യമങ്ങളുടെ മുന്നിൽ വരാതിരുന്നതെന്നും സനദ് പറയുന്നു.കോളജില്‍ നിന്ന് പുറത്താക്കുമെന്നും മയക്കുമരുന്ന്  ഉപയോഗിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് കാലുപിടിക്കേണ്ടി വന്നതെന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സനദ് പറയുന്നു. കോളേജ് അധികൃതർ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും ചില വിദ്യാർഥികളെ […]

Continue Reading

തിരക്ക് കാരണം സ്വകാര്യ ബസ്സുകൾക്ക് വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവുന്നില്ല. കെഎസ്ആർടിസിയിലും കൺസഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കുമ്പള. സ്കൂൾ കോളേജുകൾ തുറന്നതോടെ തിരക്കുമൂലം വിദ്യാർത്ഥികളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ സ്വകാര്യ ബസ്സുടമകൾ. യാത്രാദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ ഓരോ പ്രദേശത്തും സർക്കാർ സ്കൂൾ, കോളേജുകൾക്ക് പുറമെ, സ്വകാര്യ സ്കൂളുകളും, കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം സ്വകാര്യ ബസുകളിൽ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നത്. ടൗണുകളിലാണെങ്കിൽ വിദ്യാർത്ഥികളുടെ തിരക്ക് ഇരട്ടിയാവുന്നു. ഇതുമൂലം പലപ്പോഴും ബസ് ജീവനക്കാരും, വിദ്യാർഥികളും തമ്മിൽ വാക്കേറ്റത്തിനും, സംഘർഷത്തിനും കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രാവിലെയും, […]

Continue Reading

അഫാനീൻ 2k21 അതിരില്ലാ ആഖ്യാനം” ലോഗോ പ്രകാശനം ചെയ്തു

ചട്ടഞ്ചാൽ : ബദിയടുക്ക, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയിൽ നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്ന കലാ-കായിക മത്സരങ്ങളുടെ ലോഗോ കാസർഗോഡ് സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബോധന യത്‌നം പരിപാടിയിൽ സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി അക്കാദമി പ്രിൻസിപ്പൽ സലാം ദാരിമി ആലമ്പാടിക്ക് നൽകി പ്രകാശനം ചെയ്തു.

Continue Reading

ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത ഈ പത്തു മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മരുന്നിന്റെ പേര്, ഉദ്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍: Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) […]

Continue Reading