ഒ​രേ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് ഒ​ന്നി​ച്ച്​ ഡോ​ക്​​ട​റേ​റ്റ് നേടി മലയാളി ദമ്പതികൾ

ജി​ദ്ദ: ഒ​രേ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​ നി​ന്ന് ദ​മ്പ​തി​ക​ൾ ഒ​ന്നി​ച് പി എച് ഡി ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം ഫിറോസും ഭാഗ്യ വി പി സമീനയും. കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റ് ലാണ് ഫിറോസ് ഡോക്ടറേറ്റ് നേടിയത്. ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സമീനയ്ക്ക് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് ലഭിച്ചത്.

Continue Reading

പ്രിൻസിപ്പാൾ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ (Kasargod Government College)  പ്രിൻസിപ്പാൾ (Principal) വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ (Non Bailable) പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ‍വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡ‍ന്‍റ് പി കെ നവാസും  പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദ്യാർത്ഥി […]

Continue Reading

കാസറഗോഡ് ഗവ.മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബര്‍ ആദ്യവാരം ആരംഭിക്കും

കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യൻ്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. മെഡിക്കൽ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിർമാണപുരോഗതി പരിശോധിച്ച് വിലയിരുത്തി അവലോകനം ചെയ്യുന്നതിന് കാസറഗോഡ് മെഡിക്കൽ കോളേജിൻ്റെ ചുമതല വഹിക്കുന്ന ഡോ. ആദർശിൻ്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയമിക്കും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ നിയോഗിക്കും. നിർമാണം വൈകിപ്പിക്കരുതെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. […]

Continue Reading

വീണ്ടും നൂറു കോടി ക്ലബ്ബിൽ കെഎസ്ആർടിസി

നൂറു കോടി കടന്ന് കെഎസ്ആർടിസിയുടെ വരുമാനം. ഒക്ടോബർ മാസത്തിലാണ് 113.77 കോടി രൂപ വരുമാനം നേടിയത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്. ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ചെലവ്. നിലവിൽ 3,300 സർവീസുകളിൽ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം. ഇതിൽ 1.80 കോടി രൂപ ഇന്ധനച്ചെലവാണ്. വൈദ്യുതി, അനുബന്ധ ചെലവുകൾക്കായി 30 ലക്ഷം രൂപയും വേണം. 

Continue Reading

‘വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ല’ : ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി : വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നറിയിച്ച കോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച പ്രതിയുടെ ജാമ്യവും റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Continue Reading

വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖരെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു

കുമ്പള:സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നീണ്ട 25 വർഷകാലമായി പരിശുദ്ധ മക്കയിലെ ഹറമിൽ ജോലി ചെയുന്ന ഹനീഫ് ഹാജി മക്ക. അറുപതിനായിരത്തിൽ പരം മാപ്പിള പാട്ടുകളുടെ ശേകരം കയ്യിലുള്ള മുഷ്ത്താഖ് നാട്ടക്കൽ, ടൈപ്പോ ഗ്രാഫി ചിത്ര രചന മലയാളം ഇംഗ്ലീഷ് ചിത്ര കലയിൽ വിസ്മയം തീർത്ത്‌ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോഡീൽ ഇടം നേടിയ ഫരീഫത്ത് റാഹില എന്നിവരെയാണ് ആരിക്കാടി കെ.പി. റിസോട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. വി. പി.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം […]

Continue Reading

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിലുളള കോടികളുടെ തട്ടിപ്പ് , വ്യാപാരികളുടെ പണം തിരിച്ചു കൊടുക്കാനുള്ള നടപടി സ്വീകരിക്കണം : എസ്‌ഡിപിഐ

ഉപ്പള : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും പണം നഷ്ടപെട്ടവർക്ക് തിരിച്ചു കിട്ടാനുള്ള പരിഹാര മാർഗവും ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു കാണണമെന്ന് എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപാരികളെ ഒരു കുടകീഴിൽ നിർത്തി കേരളം മുഴുവനും വ്യാപാരികളുടെ ശബ്ദമായി മാറിയ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ഉപ്പള കമ്മിറ്റി നടത്തിയ തട്ടിപ്പിൽ നിന്നു മേൽ കമ്മിറ്റിക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്തു വ്യാപാരികളുടെ പ്രശ്നം ഉടൻ തീർത്തു […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എ.(മലയാളം), സംഗീത അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബർ 22-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04994239969, 9847589426▪️കാസർകോട്: പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 0467-2234020, 9995681711

Continue Reading

ജോലി സ്ഥലത്തെ മാനസിക സംഘർഷം; കാണാതായ കാനാറാ ബാങ്ക് മാനേജർ ആറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൽവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു.

Continue Reading

കാസര്‍കോട് ജില്ലക്കാരായ 14 യുവാക്കളെ കാണാതായ സംഭവം,:പ്രതി ഹംസഫര്‍ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി

കൊച്ചി∙ ഭീകര സംഘടനയായ ഐസിലേലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്കു കടത്തി എന്ന കേസിലെ പ്രതി കല്പറ്റ സ്വദേശി നഷിദുല്‍ ഹംസഫര്‍(28) കുറ്റക്കാരനാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 23ന് വിധിക്കും. കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. 2016 മേയ്, ജൂണ്‍ മാസങ്ങളിലാണ് യുവാക്കളെ ഐസിസില്‍ ചേര്‍ക്കാനായി വിദേശത്തേക്കു കടത്തിയത്. സംഘത്തോടൊപ്പം ചേരാന്‍ 2017 ഒക്ടോബര്‍ മൂന്നിന് ഹംസഫറും […]

Continue Reading