*കാസർകോട്* അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻ ഡോക്ടറുടെ സേവനം *എല്ലാ ബുധനാഴ്ചയും*

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻഡോക്ടർ *മനു എസ്** ന്റ സേവനം *24/11/2021* നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *_ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24_*

Continue Reading

ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ ഡൽഹിയും മുംബൈയും

ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഡൽഹി. തൊട്ടടുത്ത സ്ഥാനം മുംബൈക്കാണ്. കൊൽക്കത്ത എട്ടാം സ്ഥാനത്തുണ്ട്.അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഗവേഷണം നടത്തുന്ന സ്വിസ് വായു ഗുണമേന്മാ ടെക്നോളജി കമ്പനിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ വായുമലിനീകരണം മൂലം സ്കൂളുകൾ അടച്ചിരിക്കെയാണ് വായു മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുന്നത്.പാക് നഗരമായ ലാഹോറാണ് ലോകത്ത് ഏറ്റവും മലിനീകരണത്തിനിരയായ നഗരം. റാങ്കിങ്ങിൽ 50 വരെയാണ് നല്ല ശുദ്ധവായു ഉള്ള നഗരങ്ങൾ.101 മുതൽ 150 വരെ ചിലർക്ക് അനാരോഗ്യകരമായിരിക്കും.151-200 […]

Continue Reading

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ മലയാളി വെടിയേറ്റു മരിച്ചു

മെസ്‌ക്വിറ്റ്(ടെക്‌സാസ്): ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ  സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെസ്‌ക്വിറ്റിൽ ഈയിടെയാണ് വിക്ടോറിയ എന്ന പേരിൽ സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്. സംഭവത്തിൽ ആരെയും ഇതുവരെ […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും; ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക‌് (elecricity rates)വർധിപ്പിച്ചേക്കും(increase). നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ ക‌ൃഷ്ണൻ കുട്ടി(k krishnankutty) പറഞ്ഞു. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം പറഞ്ഞു.കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന […]

Continue Reading

‘കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കും’: ആരോഗ്യ മന്ത്രി വീണാ ജോർജ്

കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാക്കും. സർക്കാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു , ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മറ്റ് ജനപ്രതിനിധികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു

Continue Reading

‘എസ്ഡിപിഐ നിരോധിക്കണം’; അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്

കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് ടി എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും പറയുന്നു. കേരളം തീവ്രവാദികളുടെ സങ്കേതമായെന്നും എസ്ഡിപിഐയുടെ ത്രീവ്രവാദ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായും ഹരി […]

Continue Reading

കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ. ‘മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്. വാക്സിന്‍ എടുക്കുന്നതിനെക്കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്‍മാന്‍ ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

Continue Reading

പി.മാധവന്‍ നായരുടെ ഓര്‍മ്മ ദിനത്തില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കി മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡണ്ടും , സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി മാധവന്‍ നായരുടെ മൂന്നാം ചരമ ദിനത്തില്‍ ക്ലബ്ബ് അനുസ്മരണ യോഗവും കാസറഗോഡ് ഗവ.ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ കിടപ്പുകാര്‍ക്കും ഭക്ഷണ വിതരണവും നടത്തി. ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു.ലയണ്‍സ് ഡിസ്ട്രിക്ട് അഡീ. ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡീ. ക്യാബിനറ്റ് സെക്രട്ടറി പ്രശാന്ത് ജി.നായര്‍, വിദ്യാനഗര്‍ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാര്‍, ഷാഫി […]

Continue Reading

മുല്ലപ്പെരിയാർ,ഇടുക്കി ഡാമുകൾ വീണ്ടും തുറക്കുന്നു

മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ വീണ്ടും തുറക്കുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141 അടി ആയി. ഡാമിന്‍റെ സ്പിൽവെ ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും. ഇടുക്കി ഡാം പത്ത് മണിക്കാണ് തുറക്കുക. 2399.40 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Continue Reading