അങ്ങനെയൊരു പേരില്ലാ ട്രെയിന്‍ വേണ്ട, ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്നാക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മംഗലാപുരത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരം വരെയും തിരിച്ചും സഞ്ചരിക്കുന്ന 16347/16348 ട്രെയിനിന്ന് പേര് നല്‍കണമെന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ട്രെയിനിന് ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്ന് പേര് നല്‍കണമെന്നും അദ്ദേഹം ആവപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലേക്കും നല്‍കിയിട്ട് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.45ന് പുറപ്പെട്ട് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് മടങ്ങുന്ന ട്രെയിനിന് നമ്പര്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം […]

Continue Reading

സൗജന്യ വൈദ്യുതി പരിധി ഉയർത്തി

20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിടുണ്ട്. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.

Continue Reading

തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു

തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു കാസര്‍കോട് തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്‌ക്കര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 9.30 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍. ഇന്ത്യന്‍ നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ/ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം. 50 വയസ് കവിയരുത്. അപേക്ഷകര്‍ കടലില്‍ […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

# ഡയാലിസ് രോഗികളുടെ പരിശോധന#മുഖത്തും കാലിലും വയറിലും കാണുന്ന നീര്#മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ#മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക# പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് *കിഡ്നി* സംബന്ധമായ രോഗങ്ങൾക്ക് ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും *23/11/2021* രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: *75 940023 24*

Continue Reading

മലപ്പുറത്തു യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭർതൃമാതാവും പേരമകളും അറസ്റ്റിൽ; ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനക്കുറ്റവും ചുമത്തി

തവനൂർ: മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് 19കാരിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ പേരമകളേയും പോലീസ് അറസ്റ്റു ചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ്മ (50), അവരുടെ മകളുടെ മകൾ ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഫാത്തിമ്മയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ […]

Continue Reading

അനില്‍ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി

ദുബായ്: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ബുധനാഴ്ച ഐസിസി തന്നെ അറിയിച്ചതാണ് ഇക്കാര്യം. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

കാസറഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി

കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Continue Reading

ഐ എൻ എൽ നേതാക്കൾ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു

കാസറഗോഡ് :ഐ എൻ എൽ കാസറഗോഡ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ സിദ്ദിഖ് ചേരങ്കൈ, നാഷണൽ യുത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ അൻവർ മാങ്ങാടനും കേരള കോൺഗ്രസ്‌ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. മെമ്പർഷിപ്പ് കേരള കോൺഗ്രസ്‌ എം ജില്ലാ ജനറൽ സെക്രട്ടറി സജി സെബാസ്ട്യനിൽ നിന്നും ഏറ്റു വാങ്ങി.കേരള കോൺഗ്രസ് (എം )ജില്ലാ നേതാവ് ബി.അബ്ദുൽ ഗഫൂർ, മുളിയാർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ കൊളോട്ട് എന്നിവർ ചടങ്ങിൽ […]

Continue Reading

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

കാസര്‍കോട്: ആലംപാടി 2020-21ലെ +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്തമാക്കിയ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരുടെ മക്കള്‍ക്ക് സൗദി ജമാഅത്ത് കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും മൊമെന്റോയും ഹസ്സൈനാര്‍ മിഹ്‌റാജിന്റെ മകള്‍ ഹാതിഫാക് സൗദി ജമാഅത്ത് കമ്മിറ്റി അംഗം കബീര്‍ മിഹ്‌റാജ് നല്‍കി. നാസര്‍ താഹിഫ്, മുനീര്‍ മിഹ്‌റാജ്, ലത്തീഫ് കേളങ്കായം, നൗഷാദ് മിഹ്‌റാജ്, അന്താറു, റഫീഖ് കെ.എ എന്നിവര്‍ സംബന്ധിച്ചു.

Continue Reading

50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു; തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ നിർമ്മാതാക്കൾ

തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദർശനാനുമതി. എന്നാൽ ഇതും മറികടന്ന് ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുന്നു. ഇത് സർക്കാരിനും നിർമ്മാതാക്കൾക്കും നഷ്ടം ഉണ്ടാക്കും. വ്യക്തമായ നടപടികൾ വേണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. നിർമ്മാതാക്കൾ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഫിയോക് തിയേറ്റർ ഉടമകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാകണം എന്ന് ഫിയോക്കിന്റെ കത്തിൽ പറയുന്നു.

Continue Reading