പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് ഗോപിനാഥ് മുതുകാട്

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറംകാരനായ മുതുകാട് പത്താമത്തെ വയസ് മുതലാണ് മാജിക് പരിശീലനം തുടങ്ങുന്നത്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ. എൽ.ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു. 1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യമാണ്. 1996-ൽ ഏഷ്യയിലെ […]

Continue Reading

പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാൻ ഇന്ത്യൻ ടീം (Team India) കളത്തിലിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ (New Zealand) പരമ്പരയിൽ പുത്തൻ ഉണർവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സർവത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്. പുതിയ പരിശീലകൻ, പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ അടങ്ങുന്ന പുത്തൻ നിര ഇങ്ങനെ പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇറങ്ങുക. ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും […]

Continue Reading

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട കാസർകോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം പിടികൂടിയത്.മൂന്ന് വിമാനത്തിൽ എത്തിയ 5 പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്. തൃശൂർ സ്വാദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്. സമീപകാലത്ത് […]

Continue Reading

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് കോളേജ് കെട്ടിടോദ്ഘാടനം നാളെ

കുമ്പള:കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ മുന്‍ എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം കുണ്ടംകാരടുക്കയിലെ കോളേജ് ക്യാമ്പസില്‍ നവംബര്‍ 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാകും.

Continue Reading

അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉദ്ഘാടനം ചെയ്തു

കാസറഗോഡ് :അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘അണ്‍ലീഷ് ദി പവര്‍ വിതിന്‍ യു ‘ എന്ന മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉല്‍ഘാടനം ചെയ്തു. രാജ്യാന്തര പരിശീലകനും പ്രമുഖ മനഃശാസ്ത്രജ്ഞനുമായ ഡോ: അസീസ് മിത്തടി ക്ലാസെടുത്തു.ക്ലബ് പ്രസിഡണ്ട് റഫീഖ് നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. സമീര്‍ ആമസോണിക്‌സ്എന്‍ എ മഹ് മൂദ് ,ലത്തീഫ് മാര്‍പ്പനടുക്ക ,സംസാരിച്ചു. ക്ലബ് ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതവും […]

Continue Reading

വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; തൃശ്ശൂരില്‍ വീടുവിട്ടിറങ്ങിയ 14-കാരന്‍ മരിച്ചനിലയില്‍

തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം […]

Continue Reading

‘ജമ്മുകശ്മീരിലേക്ക് യാത്ര ചെയ്യരുത്’; പൗരൻമാരോട് അമേരിക്ക; ഇന്ത്യയിൽ ബലാത്സം​ഗം വർധിക്കുന്നെന്നും മുന്നറിയിപ്പ്

ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരൻമാർക്ക് നിർദ്ദേശം നൽകി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇതു സംബന്ധിച്ച് നോട്ടീസ് ഇറക്കിയത്. ജമ്മുകശ്മീരിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടേക്ക് യാത്ര ചെയ്യരുതെന്നും ഒപ്പം അക്രമണ സാധ്യതയുള്ള ഇന്ത്യ-പാക് അതിർത്തിയുടെ 10 കിലോ മീറ്റർ ദൂര പരിധിയിലും പോവരുതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശിച്ചു. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്തേക്ക് പോവുന്നവർ മുൻ കരുതലെടുക്കണമെന്നും നോട്ടീസിൽ പറയുന്നു.കശ്മീർ മേഖലയ്ക്ക് പുറമെ ഇന്ത്യയുടെ ചില ഉൾപ്രേദേശങ്ങളിൽ സഞ്ചരിക്കുന്നതിനും നിയന്ത്രണമുണ്ട്. മഹാരാഷ്ട്രയിലെ […]

Continue Reading

ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍; പ്രതിവര്‍ഷം 3800 കോടി നഷ്ടമെന്ന് ഗെഹ്‌ലോട്ട്

ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് രാജസ്ഥാന്‍ പിന്നോട്ട്. സംസ്ഥാനത്ത് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും എന്ന നിലയില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പുതുക്കിയ വില ബുധാനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ചതിലൂടെ രാജസ്ഥാനില്‍ വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും അശോക്  ഗെഹ്‌ലോട്ട്  ട്വീറ്റിലൂടെ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന […]

Continue Reading

കാസർകോട് ആസ്ട്രൽ വാച്ചസുണ്ടായിരുന്ന രണ്ടേക്കറിൽ പുതിയ സ്ഥാപനം വരുന്നു

19 വർഷം മുമ്പ് അടച്ചുപൂട്ടിയ കാസർകോട്ടെ പൊതുമേഖലാ സ്ഥാപനമായ ആസ്ട്രൽ വാച്ചസിന്റെ രണ്ട് ഏക്കർ സ്ഥലത്ത് പുതിയ സ്ഥാപനം വരുന്നു. സ്ഥാപനത്തിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.കാസർകോട് നഗരത്തോട് ചേർന്ന് നെല്ലിക്കുന്നിലാണ് രണ്ട് ഏക്കർ സ്ഥലമുള്ളത്. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീഴാൻ പാകത്തിലാണ് ഇവിടെയുള്ള ഇരുനില കെടിടം.1979-ൽ പ്രവർത്തനം തുടങ്ങിയ ആസ്ട്രൽ വാച്ചസ് തുടക്കത്തിൽ നല്ല ലാഭത്തിലായിരുന്നു. എൺപതുകളുടെ അവസാനം ടേപ്പ് റെക്കോർഡറിന്റെ ചില പാർട്ട്സ് […]

Continue Reading