കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

കാസർകോട്: പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷൻ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മാസം പകുതിയോടെ കേസില്‍ വിധി ഉണ്ടായേക്കും. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം […]

Continue Reading

പന്നി കുറുകെച്ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് നാലരവയസ്സുകാരൻ മരിച്ചു

മേപ്പാടി: നെടുങ്കരണയിൽ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുങ്കരണയിൽവെച്ച് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണൽ. കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി.തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിന്റെ നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് […]

Continue Reading

ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ നികുതി; പശു സെസുമായി ഹിമാചല്‍പ്രദേശ്

ഷിംല: മദ്യത്തിന് പശു സെസ് പ്രഖ്യാപിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്ത് രൂപ സെസ് ആയി ഈടാക്കുമെന്നാണ് പുതിയ തീരുമാനം. പ്രതിവര്‍ഷം 100 കോടി രൂപ വരുമാനം നേടുന്നതിന് സഹായിക്കുന്ന പദ്ധതിയാണിതെന്ന് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. ഹിമാചല്‍പ്രദേശ് കൂടാതെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പശു സെസ് ഈടാക്കുന്നുണ്ട്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം രാജസ്ഥാന്‍ […]

Continue Reading

കാഞ്ഞങ്ങാട് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി, വെട്ടിപ്പരിക്കേൽപ്പിച്ചു

കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

കൊവിഡ് പരത്തിയെന്ന് 2 വയസുകാരനെതിരെ എഫ്ഐആര്‍; പിഞ്ചുകുഞ്ഞിന് ജാമ്യം തേടിയലഞ്ഞ് അമ്മ

പാട്ന: 4 വയസ് പ്രായമുള്ള മകനുമായി ജാമ്യം തേടി ബിഹാറിലെ കോടതിയിലൂടെ അലഞ്ഞ് അമ്മ. 2021ല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുള്ള കേസിലെ പ്രതിയായ മകനുമൊന്നിച്ചാണ് അമ്മ ജാമ്യത്തിന് വേണ്ടി കോടതിയിലെത്തിയത്. ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് സംഭവം. ബേഗുസാരായ് പൊലീസ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 2 വയസുള്ള ബാലനടക്കം 8 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.എന്നാല്‍ കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കൊവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി […]

Continue Reading

സൗദിയിൽ കാറപകടം: മൂന്ന് മലയാളികൾ മരിച്ചു

റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസൽ അബ്ദുൽ സലാമിന്റെ രണ്ട് ആൺകുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്. സാബിറ അബ്ദുൽ ഖാദർ (55), അബിയാൻ ഫൈസൽ (6), അഹിയാൻ ഫൈസൽ (3) എന്നിവരാണ് മരിച്ചത്.പാലക്കാട് പത്തിരിപ്പാല സ്വദേശി തോട്ടത്തിപ്പറമ്പിൽ ഫൈസൽ അബ്ദുൽ സലാമിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഖത്തറിലെ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ അബ്ദുൽ സലാമിന്റെ […]

Continue Reading

ഇന്നസെന്റ് വെന്റിലേറ്ററില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

അസമിലെ 600 മദ്രസകള്‍ അടച്ചുപൂട്ടി; ബാക്കിയുള്ളത് കൂടി അടച്ചുപൂട്ടും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ബെംഗളൂരു: അസമിലെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ . ഇതുവരെ 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും പകരം കോളേജുകളും യൂണിവേഴ്‌സിറ്റികളും പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ്മ […]

Continue Reading

സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഇന്ന് പണിമുടക്കും

തിരുവനന്തപുരം: കോഴിക്കോട്ടെ ആശുപത്രിയിൽ ഡോക്ടറെ അക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഇന്ന് പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഐഎംഎയുടെ നേതൃത്വത്തിലുളള സമരം. ഇതിനോടനുബന്ധിച്ച് സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒ പി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉണ്ടാകില്ലെങ്കിലും അടിയന്തര ശസ്ത്രക്രിയകൾ നടത്തും. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കുകയുള്ളൂ.കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ […]

Continue Reading