ഷാൾ കഴുത്തിൽ മുറുകി 11 വയസ്സുകാരൻ മരിച്ചു; കളിക്കുന്നതിനിടെ സംഭവിച്ചതെന്ന് പൊലീസ്
ഷാൾ കഴുത്തിൽ മുറുകി ശ്വാസം മുട്ടി 11 വയസ്സുകാരൻ മരിച്ചു. കുളപ്പാടം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദിന്റെ മകനും പള്ളിമൺ സിദ്ധാർഥ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാൻ(11)ആണു മരിച്ചത്. ശനി രാത്രി 10നാണു സംഭവം. ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാൾ കഴുത്തിൽകെട്ടി കളിക്കവെ അബദ്ധത്തിൽ കെട്ട് മുറുകിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുള്ള പിതാവ് ഇന്നു നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: […]
Continue Reading