‘ജോജു ക്രിമിനല്‍, മുണ്ട് മാടി കെട്ടി തറ ഗുണ്ടയെ പോലെ പെരുമാറുന്നു’; ഇന്ധനവിലയില്‍ ഇനി എപ്പോഴാണ് പ്രതിഷേധിക്കേണ്ടതെന്ന് കെ സുധാകരന്‍
ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരാതി നല്‍കും. എന്നിട്ടും നടപടിയുണ്ടായിട്ടില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സുധാകരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
Continue Reading