വിനോദസഞ്ചാരികള്‍ വഴി വീണ്ടും കോവിഡ് : ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ച് ചൈന

ബെയ്ജിങ് : രാജ്യത്തെത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തില്‍ നിന്ന് കോവിഡ് പടര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. രാജ്യമെങ്ങും വ്യാപകമായ കോവിഡ് പരിശോധനകളാണ് ഇന്ന് നടക്കുന്നത്. ഇതു കൂടാതെ ഏകദേശം നൂറോളം ഫ്‌ളൈറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. ബെയ്ജിങ് അടക്കം അഞ്ചോളം പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്റെ കണക്ക് പ്രകാരം […]

Continue Reading

ജില്ലയിൽ നിരവധി ഒഴിവുകൾ

ടാറ്റ ആശുപത്രിയില് അറ്റന്റന്റ് ഒഴിവ് കാസർകോട് ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില് അറ്റന്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല് ഓഫീസില് നടക്കും. ഏഴാംതരത്തില് കുറയാത്ത യോഗ്യതയുള്ളവര്ക്ക് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് 0467-2203118 ഡയാലിസിസ് ടെക്‌നീഷ്യന് ഒഴിവ് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയില് ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. അഭിമുഖം ഒക്ടോബര് 26 ന് രാവിലെ 10 ന് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഓഫീസില്. ഡയാലിസിസ് ടെക്‌നോളജിയില് ബി.എസ്.സി/ ഡിപ്ലോമയുള്ളവര്ക്ക് […]

Continue Reading

സർഗവസന്തം; ജില്ലാതല മത്സരം നാളെ

കാസർകോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസർകോട് ജില്ലാ സമിതി വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സർഗ്ഗാത്മക മത്സരം “സർഗവസന്തം”നാളെ (ഒക്ടോബർ 23 ശനി) രാവിലെ 7 മണിക്ക് ആരംഭിക്കും. ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘം കൺവീനർ അസ്ബക് അൽഹികമി അധ്യക്ഷത വഹിക്കും. നാലു കാറ്റഗറികളിലായി അഞ്ചു വേദികളിലായി 41 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഉദ്ഘാടനം സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അബൂബക്കർ […]

Continue Reading

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും – സൌദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  ഓൺലൈൻ വഴിയാണ് അപേക്ഷകള്‍  അപേക്ഷകൾ സ്വീകരിക്കുന്നത്. 

Continue Reading

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത്

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത് ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം,ASD, VSD ഡിവൈസ് ക്ലോഷർ,എന്നീ ചികിത്സയ്ക്കായ് കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം 25/10/2021 തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24

Continue Reading

മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26 ന്

മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26  ചൊവ്വാഴ്ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. പി.എസ്.സി അസി: എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഒക്ടോ: 23 ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്.പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. ഒക്ടോ: 30 ൻ്റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.

Continue Reading

ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാല്‍ ദുബായില്‍; ഈഫല്‍ ടവറിനേക്കാള്‍ 33% ഉരുക്ക് കൂടുതല്‍

ദുബായ് > ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ യന്ത്ര ഊഞ്ഞാല്‍ ദുബായില്‍. ഐന്‍ ദുബായ് (ദുബായിയുടെ കണ്ണ്) എന്നാണ് ഇതിന്റെ പേര്.വെറും ഊഞ്ഞാലാട്ടം മാത്രമല്ല, ദുബായ് മുഴുവന്‍ 360 ഡിഗ്രി യില്‍ നോക്കികാണാന്‍ ഇനി ഇതില്‍ കയറിയാല്‍ മതി. ദുബായിലെ താമസക്കാരുടെ ജീവിത നിലവാരം സമ്ബുഷ്ടമാക്കുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ദുബായ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും സന്തോഷം നല്‍കുന്ന രാജ്യമായി ദുബായിയെ മാറ്റുക എന്നുള്ളതാണ് അധികാരികളുടെ ലക്ഷ്യം. ദുബായ് ബ്ലൂ വാട്ടേഴ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന […]

Continue Reading

വിവേകിന്റെ മരണകാരണം കോവിഡ് വാക്‌സിനല്ല

ചെന്നൈ: നടൻ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തീരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ വകുപ്പ് വിവേകിന്റെ മരണ കാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോർട്ട് നൽകി. വാക്സിൻ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോർട്ട് നൽകി.

Continue Reading

അവസാനത്തെ ആര്‍.എസ്.എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ: അബ്ദുറബ്ബ്

കോഴിക്കോട്: മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കിടയില്‍ പടരുന്ന ‘മാനസിക’ രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍.എസ്.എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ സ്വബോധമുള്ള ആര്‍.എസ്.എസ് കാര്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കിടയില്‍ പടരുന്ന ‘മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് […]

Continue Reading

ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്ക് പണ്ടത്തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്നും പുറത്താക്കി

കോളിച്ചാൽ: കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്ക്പണ്ട ത്തട്ടിപ്പ് നടത്തിയ അപ്രൈസർ ബാലകൃഷ്ണനെ ജോലിയിൽ നിന്നു പുറത്താക്കി. കഴിഞ്ഞ ദിവസം അപ്രൈസറുടെ ഭാര്യ ബാങ്കിൽ പണയം വയ്ക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെ കൊണ്ടു പരിശോധിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്. മുക്കുപണ്ടത്തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണ പ്പണയ സ്വർണ വസ്തുവിൽമേൽ കൂടുതൽ പണം അപ്രൈസർ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. അപ്രൈസറുടെ നേതൃത്വത്തിൽ ഇതിനു മുൻപും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. […]

Continue Reading