ഐ പി എല്‍ 2021: കിരീടമണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ദുബായ്: ആവശ്യസമയത്ത് അവസരത്തിനൊത്ത് ഉയരുന്നതാണ് ചെന്നൈയുടെ രീതി. ഇത്തവണയും ആ പതിവ് ചെന്നൈ തെറ്റിച്ചില്ല. ബാറ്റ്സ്മാന്മാരും ബൗളേര്‍സും ഒരുപോലെ താളം കണ്ടെത്തിയപ്പോള്‍ ചെന്നൈക്ക് നാലാം ഐപിഎല്‍ കിരീടം. കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പ്പിച്ചു. സൂപ്പര്‍ കിങ്സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരത്തിലെ വീഴ്ച്ചകളില്‍ നിന്ന് പാഠം പഠിക്കാത്തതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്. കഴിഞ്ഞ മത്സരത്തിനെ അനുസ്മരിപ്പിച്ച് ഗംഭീര തുടക്കത്തിന് ശേഷം മധ്യനിര […]

Continue Reading

പറന്നു പറന്നു പറന്ന് ഇന്ധന വില; ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ 76 പൈസയാണ്. ഡീസലിന് 101 രൂപ 29 പൈസയായി.

Continue Reading

തലപ്പാടിയിൽ ബൈക്കപകടം കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

തലപ്പാടി: കെ.സി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (22), അയല്‍വാസിയായ ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(24) എന്നിവരാണ് മരിച്ചത്. തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു,. ഇരുവരും സെന്‍ഡ്രിങ് തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Continue Reading

സുബൈറും, സിനാനും 13,000 കിലോമീറ്റര്‍ കാല്‍നട യാത്ര ആരംഭിച്ചു

കാസര്‍കോട്: ഹൃദയപൂര്‍വ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുമ്പള മുളിയടുക്കത്തെ സുബൈറും, സിനാനും 13000 പ്ലസ് കാല്‍നടയാത്ര ആരംഭിച്ചു. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന രീതിയില്ലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കലുഷിതമായ ലോകത്ത് മനുഷ്യ ഹൃദയം ഒന്നിക്കുമ്പോള്‍ സമാധാനം ഉണ്ടാകുമെന്ന് സുബൈറും സിനാനും പറഞ്ഞു. ഹൃദയ ശുദ്ധി ഇല്ലാത്തവര്‍ക്ക് ഈശ്വര ദര്‍ശനം ഉണ്ടാവില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും ങ്ങളുകള്‍ മരിക്കുന്നത് ഹൃദയ രോഗംമൂലമാണ്. ഹൃദയാരോഗ്യത്തിന്റെ പ്രധാന്യത്തെ […]

Continue Reading

ബന്തടുക്കയില്‍ പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തിയ സംഭവം;അന്വേഷണം എങ്ങുമെത്തിയില്ല

ബന്തടുക്ക : കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാവിലെയാണ് ബന്തടുക്ക ടൗൺ പള്ളിയിലെ ഇമാമും മൊഗ്രാൽ സ്വദേശിയുമായ സിനാൻ അൽ അസ്ഹരിയുടെ ബുള്ളറ്റ് ബന്തടുക്കയുലെ പള്ളി മുറ്റത്ത് കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്. എം. എൽ. എ സി. എച്ച് കുഞ്ഞമ്പു, എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള പല രാഷ്ട്രിയ നേതാക്കളും സ്ഥലം സന്ദർശിക്കുകയും ബന്തടുക്ക പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള സംഭവം ഇതാദ്യമാണെന്നും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവ ദിവസം തന്നെ ഡോഗ് സ്‌ക്വാഡും […]

Continue Reading

നടുവേദനക്ക്ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക്ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 23/10/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

കാസര്‍കോട് ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ്,136 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില221പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന136 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1304 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 539 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10275 പേര്‍വീടുകളില്‍ 9744പേരും സ്ഥാപനങ്ങളില്‍ 531പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10275പേരാണ്. പുതിയതായി 547പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2884സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2533ആന്റിജന്‍ 339 ട്രൂനാറ്റ് 12 ) 600പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.

Continue Reading

വിദ്യാര്‍ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്: ജില്ലയിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും കാംപസ് ഫ്രണ്ട്

കാസറഗോഡ് : ഹഥ്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലയിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ ഒക്ടോബര്‍ 17 ന് ഹൊസങ്കടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ സംഗമം സംസ്ഥാന ട്രഷറർ ഷൈഖ് റസൽ ഉദ്ഘാടനം ചെയ്യും.ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ ഥാക്കൂര്‍ വിഭാഗക്കാരുടെ ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട […]

Continue Reading