ഗോവെഗാ ക്രിക്കറ്റ് ടൂർണമെന്റ് ബ്രദേഴ്സ് ഒളവറ ജേതാക്കൾ സ്ട്രൈക്കേഴ്സ് ഉദിനൂരിന് രണ്ടാം സ്ഥാനം

തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർ സെക്കന്ററി മിനി സ്റ്റേഡിയത്തിൽ സ്ട്രൈക്കേഴ്സ് ഉദിനൂർ സംഘടിപ്പിച്ച ഒന്നാമത് ഗോവെഗ നൈൻസ് ഹാർഡ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ബ്രദേഴ്സ് ഒളവറ ജേതാക്കളായി. ആതിഥേയരായ സ്ട്രൈക്കേഴ്സ് ഉദിനൂരിനെയാണ് ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് ഒളവറ പരാജയപ്പെടുത്തിയത്.സ്റ്റാർ ഓഫ് പടന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഗോവെഗ സോഫ്റ്റ്‌വെയർ ഇന്ത്യ സ്ഥാപകനും സി.ഒ.ഒയുമായ മഹേഷ്‌ ആലയിൽ 11111 രൂപയും ട്രോഫിയും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്ക് 6666 രൂപയും ട്രോഫിയും സ്ട്രൈക്കേഴ്സ് ക്ലബ്‌ സെക്രട്ടറി […]

Continue Reading

ഉത്ര വധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

കൊല്ലം ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന്(27) ഇരട്ട ജീവ പര്യന്തം. 17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം,ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍‌വമാണെന്ന് കോടതി നിരീക്ഷിച്ചു.   കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് […]

Continue Reading

പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റു മരിച്ചു; മരുമകന്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവന്‍മുകള്‍ സ്വദേശികളായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു. ഇവരെ തിരികെ കൊണ്ടുപോകാനായി അരുണ്‍ 7 മണിയോടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു സുനില്‍ പറഞ്ഞതു […]

Continue Reading

മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു

മാപ്പിള പ്പാട്ട് കലാകാരൻ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനേകം മാപ്പിള പ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി മാപ്പിള പ്പാട്ട് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാന ശാഖയിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകൾ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം […]

Continue Reading

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർദ്ധരാത്രി മുതൽ അദാനിക്ക് സ്വന്തം; നിയമപോരാട്ടങ്ങൾ തുടരാൻ ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന്  അർദ്ധ രാത്രി മുതൽ അദാനി ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ പരി​ഗണിക്കാനിരിക്കെയാണ് വിമാന ത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാന ത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. […]

Continue Reading

ബോവിക്കാനത്ത് പെട്രോൾ പമ്പ് ഉൽഘാനം ചെയ്തു.

ബോവിക്കാനം: മൂളിയാറിലെ ജനങ്ങൾ പ്രത്യേകിച്ചിച്ച് ഓട്ടോ ടാക്ഷി ഡൈവർമാരും, വഹാന ഉടമകളും വളരെ ഏറെ കാലം മായി പ്രതിക്ഷിച്ചിരുന്ന പെട്രോൾ പമ്പ് ബോവിക്കാനത്തിന്റെ ഹൃദയഭാഗത്ത് മുളിയാർ വില്ലേജ് ഓഫിസിന് തെട്ട് താഴെയായി പ്രവർത്തനം ആരംഭിച്ചത്.ഭാരത് പെട്രോൾ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയുടെ ശ്രീലക്ഷ്മി ഫ്യൂയൽസ് ഔട്ടൈറ്റാണ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉൽഘാടന കർമ്മം നിർവ്വഹിച്ചത്. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി :പി .വി മിനി അധ്യക്ഷത വഹിച്ചു.ഗ്രമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് […]

Continue Reading

മേല്‍പറമ്പില്‍ എട്ടാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍;

കാസര്‍കോട് ▪️മേല്‍പറമ്പ ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സഅദിയ സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാനെ ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് സുഹൃത്ത് നൗഷാദ്, 25, കാഞ്ഞിരത്തുങ്കാല്‍, ബേഡഡുക്ക എന്നയാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പെണ്‍കുട്ടിയുടെ പിതാവ് സയ്യിദ് മന്‍സൂര്‍ […]

Continue Reading

കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

വെള്ളരിക്കുണ്ട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. എളേരിത്തട്ടിനടുത്ത്‌ അടുക്കളം പാടി ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. പുങ്ങം ചാൽ സ്വദേശികളായ സുജേഷ് കൃഷ്ണൻ (29), ഭാര്യ സന്ധ്യ (24) എന്നിവർക്കാണ് സാരമായി പരിക്കേറ്റത് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. എളേരിത്തട്ട് ഭാഗത്ത്‌ നിന്നും പുങ്ങംചാലിലേക്ക് വരുന്നതിനിടെ അടുക്കളം പാടി ഇറക്കത്തിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും ഒഴുകി എത്തിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. റോഡിൽ നിന്നും […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് രോഗികൾക്ക് ഭക്ഷണം നൽകി.

കാസർകോട്:ലയൺസ്‌ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 E ലെ വിവിധ ലയൺസ്‌ ക്ലബ്ബുകൾ നടത്തിവരുന്ന ‘അന്നം അമൃതം’ പരിപാടി യുടെ ഭാഗമായി മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് , സെക്രട്ടറി കെ രാജലക്ഷ്മി, ഫസ്റ്റ് വൈസ് പ്രസിഡണ്ട് കെ ജെ വിനോ, കൃഷ്ണൻ കോളിക്കാൽ, ചന്ദ്രകല ഉദയ് എന്നിവർ നേതൃത്വം നൽകി.

Continue Reading