മൊഗ്രാൽ പുത്തൂരിൽ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കാസർകോട് ∙ പൊലീസുകാർക്കു നോക്കിനിൽക്കെ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കണ്ണൂർ പൊട്ടേരിയിലെ എസ്.അഭിലാഷ് (ഹബീഹ്–26)നെയാണു സിഐ സി.ഭാനുമതി,എസ്ഐ കെ.അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 1നു പുലർച്ചെയാണു മൊഗ്രാൽപുത്തൂരിലെ സ്വന്തം വീട്ടിൽ വച്ചാണു ഭാര്യ റുക്സാനയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവതിക്കു രക്ഷയായത്. […]
Continue Reading