മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും; സ്വര്‍ണം,സിഗരറ്റ് വില കൂടും

ഡല്‍ഹി: ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്,കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം,വെള്ളി,വജ്രം എന്നിവയുടെ വില കൂടും.ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനലുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസ നിക്ഷേപ […]

Continue Reading

വരന്റെ കൂട്ടുകാർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കല്ല്യാണ വീട്ടിൽ പിന്നെ നടന്നത് ‘തല്ലുമാല'(വീഡിയോ കാണാം )

കോഴിക്കോട്: പടക്കം പൊട്ടിച്ചതിന്റെ പേരിൽ കല്യാണവീട്ടിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ കൂട്ട അടി. തിങ്കളാഴ്ച കോഴിക്കോട് മേപ്പയൂരിലാണ് സംഭവം.വടകര സ്വദേശിയാണ് വരൻ. മേപ്പയൂരിലെ വധൂഗൃഹത്തിൽവെച്ചായിരുന്നു കല്യാണം. താലികെട്ടിന് ശേഷം വരന്റെ കൂടെവന്നവർ വധുവിന്റെ വീട്ടിൽപടക്കം പൊട്ടിച്ചു. ഇത് വധുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. വരന്റെ കൂടെ വന്നവരെ വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് ഇരു വീട്ടുകാരും തമ്മില്‍ ഉന്തും തള്ളും അടിയിലേക്കും നയിച്ചു. കൂട്ടത്തല്ലില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടാണ് പ്രശ്‌നം […]

Continue Reading

വിവാഹമോചനത്തിന് കാരണം വ്യക്തമാക്കേണ്ട; യു.എ.ഇയില്‍ അമുസ്‌ലിം വ്യക്തിനിയമം ബുധനാഴ്ച മുതല്‍

അബുദാബി: യു.എ.ഇയില്‍ അമുസ്‌ലിം വ്യക്തിനിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിയമം നടപ്പില്‍വരുന്നതോടെ മുസ്‌ലിം ഇതര സമുദായത്തില്‍പെട്ടവരുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സാമ്പത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകള്‍ യു.എ.ഇ കോടതികളില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കും. ഇസ്‌ലാമിക നിയമത്തില്‍ ബാധകമായ വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ വിവാഹ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തീര്‍പ്പാക്കാന്‍ നിയമം ഉപകാരപ്പെടും. വിദേശികളെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഫെഡറല്‍ വ്യക്തിനിയമം നടപ്പാക്കുക. യു.എ.ഇയില്‍ താമസക്കാരായ മലയാളികള്‍ക്കടക്കം നിയമം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.അബൂദാബി എമിറേറ്റില്‍ 2021 മുതല്‍ ഈ […]

Continue Reading

പത്താം ക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയ 17-കാരനെതിരേ കേസ്

ബേഡഡുക്ക: പത്താം ക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയതിന് അതേ സ്കുളിലെ പ്ലസ് വൺ വിദ്യാർഥിക്കെതിരേ പോക്സോ കേസ്. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.നാല് മാസം ഗർഭിണിയായ പെൺകുട്ടിയുടെ പരാതിയിലാണ് 17-കാരന്റെ പേരിൽ ബേഡകം പോലീസ് കേസെടുത്തത്.

Continue Reading

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മെയ്‌ 31 വരെ യൂണിറ്റിന് ഒൻപതു പൈസ സര്‍ച്ചാര്‍ജ് എന്ന നിലയിലാണ് വർധന. നൂറ് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ട് മാസത്തെ ബില്ലില്‍ പതിനെട്ടുരൂപയുടെ വർധനവുണ്ടാകും. വൈദ്യുതി ഉൽപാദനത്തിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ വില വർധന മൂലം ഉണ്ടാകുന്ന അധിക ചിലവാണ് സര്‍ച്ചാര്‍ജായി ഉപഭോക്താകളിൽ നിന്ന് ഈടാക്കുന്നത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ […]

Continue Reading

കാസർകോട് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം 13 പേർ ചികിത്സയിൽ

കാസര്‍കോട് ചെറുവത്തൂരിലെ ക്ഷേത്ര കളിയാട്ടം മഹോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കുട്ടികളടക്കംപതിമൂന്ന് പേരെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Continue Reading

ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്നും അദാനി പുറത്ത്; മൂന്ന് ദിവസത്തിനിടെ നഷ്ടം 3400 കോടി ഡോളര്‍

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ പത്തില്‍ നിന്നും ഗൗതം അദാനി പുറത്ത്. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്നും 11ാം സ്ഥാനത്തേക്കാണ് അദാനി കൂപ്പുകുത്തിയത്. മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് ഗൗതം അദാനിക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്ന സ്ഥാനവും അദാനിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാള്‍ ഒരു സ്ഥാനം മുകളിലാണ് നിലവില്‍ ഗൗതം അദാനി. 844 കോടി ഡോളറിന്റെ […]

Continue Reading

ഓടുന്ന ബസിനടിയില്‍ നിന്ന് യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; രക്ഷപ്പെട്ടത് മുടിനാരിഴക്ക്

ഓടുന്ന ബസിനടിയില്‍ നിന്ന് യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് മുടിനാരിഴക്ക്ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്കോട്ടയം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിനടിയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. ബസിന്റെ ടയറിനടിയില്‍ കുടുങ്ങുയ യുവതിയെ മുടി മുടിമുറിച്ചാണ് നാട്ടുകാര്‍ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. കുറിച്ചി സ്‌കൂള്‍ ജീവനക്കാരി കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ റോഡില്‍ തലയടിച്ചതിനെ തുടര്‍ന്നു നിസ്സാര പരിക്കേറ്റ അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളെ റോഡ് മുറിച്ച് കടത്തിവിട്ട ശേഷം സ്‌കൂള്‍ […]

Continue Reading

യു.പിയിൽ മതംമാറിയാൽ 10 വർഷം വരെ തടവ്; ഘർ വാപസി കുറ്റമല്ല-യോഗി ആദിത്യനാഥ്

മുംബൈ: രാജ്യം ഉണർന്നിരിക്കുകയാണെന്നും മതപരിവർത്തനം നടത്തുന്നവരുടെ ദുഷിച്ച ലക്ഷ്യങ്ങള്‍ ഇന്ത്യയിൽ ഇനി വിജയിക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടക്കുന്ന ‘ബഞ്ചാര കുംഭ’ മേളയിലായിരുന്നു യോഗിയുടെ പരാമർശം. യു.പിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് പത്തു വർഷം വരെ തടവുശിക്ഷ നൽകുമെന്നും എന്നാല്‍, ഇത് ഘര്‍ വാപസിക്ക് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.കുത്സിത മനസുമായി മതപരിവർത്തനം നടത്തുന്നവരുണ്ട്. അവരെ തടയാൻ നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം. ‘സബ്കാ സാത്, സബ്കാ വികാസി’ലൂടെ നമുക്ക് അവരുടെ ലക്ഷ്യം തകർക്കാനാകും-ആർ.എസ്.എസ്-ബഞ്ചാര ആഭിമുഖ്യത്തിൽ […]

Continue Reading

സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു

കാലങ്ങളായി പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ കൂടുതലാണ്. മരണപ്പെടുന്നവരിൽ നല്ലൊരു പങ്കും ചെറുപ്പക്കാരാണ്. ഭക്ഷണക്രമവും ഉറക്കവും ഇതിൽ പ്രധാനപങ്കു വഹിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അബഹ ഉൾപ്പെടെയുള്ള ഹൈറേഞ്ച് പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങളും ഭൂപ്രകൃതിയും ചിലപ്പോഴെങ്കിലും ഇതിന് കാരണമാകുന്നു. 12 മലയാളികളാണ് കഴിഞ്ഞ വർഷം മാത്രം അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.നാട്ടിൽ നിന്നും വ്യത്യസ്തമായി ഒന്നോ രണ്ടോ നേരത്ത് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഡ്യൂട്ടി കഴിഞ്ഞെത്തിയാലുടൻ കിടന്നുറങ്ങും. […]

Continue Reading