ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 ലോഗോ പ്രകാശനം ചെയ്തു

ദുബായ് :ഫെബ്രുവരി 12ന് ദുബായ് അൽ ഖുസൈസിൽ നടക്കുന്ന ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 ന്റെ ലോഗോ പ്രകാശനം പ്രോഗ്രാം കൺവീനർ ഹബീബ് ചേരൂർ ഫസ്‌ലുറഹ്മാൻ യു .എമ്മിന് നൽകി നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ ഖലീൽ അറന്തോട്, ഡിഎം അബ്ദുൽ റഹ്മാൻ കൊടിയമ്മ, ആസിഫ് മൊഗ്രാൽ, അച്ചു ചൗക്കി, ശിഹാബ് മൊഗ്രാൽ, അനസ് എ എച്ച് , റിഷാദ് എ .കെ,പൈച്ചു നയന്മാർമൂല, ഫാറൂഖ്, എന്നിവർ സംബന്ധിച്ചു.

Continue Reading

ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം

ഡല്‍ഹി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വർഗീയകലാപങ്ങൾ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്. 1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാ​ഗാന്ധിയുടെ ജീവനെടുക്കുന്നതിൽ വിജയിച്ചത്. ജനുവരി 20 ന് ​ഡൽഹിയിലെ ബിർലാഹൗസിനടുത്ത് ഒരു പാ‍ർക്കിൽ ​പൊതുപ്രസം​ഗത്തിനിടെ ​ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ‍ർ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവ‍‍ർത്തിച്ച […]

Continue Reading

വർഷങ്ങളോളം ഉപയോഗിച്ച ജീൻസ് ഇനി യാത്രാബാഗ്; ഇത് പഴന്തുണിയിൽ ‘പ്രഭ’ ചൊരിയും ആശയം

മനസ്സിണങ്ങി വാങ്ങിയ വസ്ത്രം ഏതാനും വർഷത്തിനുശേഷം ഉപയോഗിക്കാനാകാതെ വന്നാൽ എന്തു ചെയ്യും? ചിലർ മടക്കി അലമാരയിൽ വയ്ക്കും. മറ്റുചിലരാകട്ടെ മനസ്സില്ലാമനസ്സോടെ നാടോടികൾക്ക് കൊടുക്കും. അതുമല്ലെങ്കിൽ പൊട്ടക്കിണറ്റിൽ തള്ളും. അറ്റകൈക്ക് തീയിടും. എന്നാൽ, ഇനി അതൊന്നും വേണ്ട. ഇവിടെ ബ്ലൂ മെയ്ഡ് ഗ്രീനിൽ ഏൽപ്പിച്ച് മനസ്സിലെ ആശയം കൈമാറിയാൽ ദിവസങ്ങൾക്കുള്ളിൽ പഴയ വസ്ത്രം മറ്റൊരു ഉത്പന്നമായി ഗ്യാരന്റിയോടെ നിങ്ങളുടെ വീട്ടിലെത്തും. ഇത് ഭംഗിവാക്കല്ല. വർഷങ്ങളോളം ഉപയോഗിച്ച ജീൻസ് ആറു വർഷം മുൻപ് രൂപമാറ്റം വരുത്തി യാത്രാബാഗാക്കി ചുമലിലിട്ട് പോകുന്നയാൾ […]

Continue Reading

ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: CPM നേതാക്കൾ കൂറുമാറി, RSS,BJP പ്രവർത്തകരെ വെറുതേവിട്ടു

കാസർകോട്: മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസിൽ പ്രതികളായ ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരെ കോടതി വെറുതേ വിട്ടു. സാക്ഷികളായ സി.പി.എം. നേതാക്കൾ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 12 പേരെയാണ് കോടതി വെറുതേ വിട്ടത്.2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റത്. ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 […]

Continue Reading

‘യാത്ര രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ തുടരും’; യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ

യാത്രയുടെ പുരോഗതി അറിയിച്ച് ഹജ്ജ് കർമം നിർവഹിക്കാനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് […]

Continue Reading

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.(aarif muhammed khan says calls him hindu) അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.(aarif muhammed khan says calls him hindu) അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി; മെയ് 31 വരെ യൂണിറ്റിന് 9 പൈസ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറക്കി. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് അധിക തുക ഈടാക്കുക. 9 പൈസ യൂണിറ്റിന് സർചാർജായി ഈടാക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് ഒൻപത് പൈസ […]

Continue Reading

മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു

ബംഗളൂരു:ബംഗളൂരുവിലെ എയ്‌റോ ഇന്ത്യാ ഷോ വേദിയുടെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു. യെലഹങ്ക എയർ ഫോഴ്‌സ് സ്‌റ്റേഷന്റെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം കഴിക്കുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യാണ് നോട്ടീസിറക്കിയത്. ഇതോടെ ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റാറൻറുകൾ എന്നിവ ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഷോ നടക്കുന്നത്. ”പൊതുജനങ്ങളുടെയും […]

Continue Reading

ഉയരെക്കുതിച്ച് ഗോൾഡ്; ഒരു പവൻ ആഭരണത്തിന് 46,000 രൂപ: വില ഇനിയും മേലോട്ട്?

1925ൽ 13 രൂപ 75 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കറൻ‌സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ അന്നും മൂല്യമേറിയ ഉൽപന്നം തന്നെ. ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോൾ പൊന്നിനു വില പവന് 42,160 രൂപ. 8 വർഷം മുൻപ് 18720 രൂപയായിരുന്ന സ്വർണമാണ് ഇപ്പോൾ 42,480 രൂപ വരെ എത്തിയത്. രാജ്യാന്തര വിപണിയിലുണ്ടായ ലാഭമെടുപ്പു മൂലം വില 42,000 രൂപയിലേക്കു വീണ്ടുമെത്തിയെങ്കിലും വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് വിപണിയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും […]

Continue Reading

കമ്പനിയുടെ ഓഹരി മൂല്യമിടിഞ്ഞു; ശതകോടീശ്വര പട്ടികയിൽ നാലിൽ നിന്ന് ഏഴിലെത്തി അദാനി

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തിയതോടെ ലോകകോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി. ആസ്തിയിൽ ഇന്ന് 20.1 ബില്യൺ ഡോളർ കുറഞ്ഞതിനെത്തുടർന്നാണ് ലോക ശതകോടീശ്വരന്മാരുടെ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ടത്. തന്റെ ആസ്തിയിൽ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. 97.2 ബില്യൺ ഡോളർ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ […]

Continue Reading