പെട്രോൾ, ഡീസൽ വില അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കും

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയിലാണ്. ഇത് ഇപ്പോള്‍ 81 ഡോളറായി കുറഞ്ഞിരിയ്ക്കുകയാണ്. യുഎസ് ക്രൂഡ് ബാരലിന് 74 […]

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് 2023 ഫെബ്രുവരിയില്‍

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച 2023 ഫെബ്രുവരി 5 മുതല്‍ 19 വരെ നടക്കും. ജില്ലയിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നായ പേരാല്‍ കണ്ണൂര്‍ മഖാമില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച് 14 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ആത്മീയ മജ്ലിസില്‍ കുമ്പോല്‍ സാദാത്തീങ്ങളും, കാസറഗോഡ് ഖാളി പ്രൊ. ആലിക്കുട്ടി […]

Continue Reading

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ ‘ഏഴു നിറങ്ങള്‍’ ആണ്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.എട്ടാം […]

Continue Reading

വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്.മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. 2020-ൽ അവതരിപ്പിച്ച ‘എക്‌സ് 7 പ്രോ’ (X7 Pro) എന്ന മോഡലിന്റെ സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വരകൾ […]

Continue Reading

റഫറിയുടെ അഭിനന്ദനത്തിനൊപ്പം ചുവപ്പുകാര്‍ഡും, ഒറ്റഗോളില്‍ ചരിത്രംകുറിച്ച് വിന്‍സന്റ് അബൂബക്കര്‍

ദോഹ: മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഒരു താരം ഇത്രയധികം സന്തോഷത്തോടെ രാജ്യത്തിന്റെ ഹീറോയായി ഗ്രൗണ്ട് വിടുന്ന കാഴ്ച ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടി മടങ്ങിയ കാമറൂണ്‍ നായകന്‍ വിന്‍സന്റ് അബൂബക്കറാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നത്. ഇഞ്ചുറി ടൈമിലെ അവിശ്വസനീയമായ ഹൈഡ്ഡര്‍ ഗോളിലൂടെ അബൂബക്കര്‍ കാമറൂണിനെ മുന്നിലെത്തിച്ചതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍.ജേഴ്‌സി ഊരി അബൂബക്കര്‍ ഗോള്‍നേട്ടം ആഘോഷിച്ചതോടെ റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തി. മത്സരത്തില്‍ നേരത്തെ ഒരു മഞ്ഞ […]

Continue Reading

വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി ; കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി

കർണാടകയിൽ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾ ക്ലാസ് മുറിയിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുവെന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതോടെയാണ്  ടീച്ചർമാർ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ […]

Continue Reading

ആധാർ, വോട്ടർ ഐഡി ലിങ്കിങ്: കാസർകോട് ജില്ല ഏറെ പിന്നിൽ

കാസർകോട് ∙ ജില്ലയിൽ വോട്ടർ ഐഡി കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തത് പകുതിയിൽ താഴെ പേർ മാത്രം. വോട്ടർ പട്ടികയുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ കാസർകോട് ജില്ല വളരെ പിറകിലാണെന്നും ആധാർ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും വോട്ടർ പട്ടിക നിരീക്ഷകൻ അലി അസ്‌കർ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ഇരട്ടിപ്പ് ഉൾപ്പെടെ ഒഴിവാക്കി വോട്ടർ പട്ടിക […]

Continue Reading

ഇന്ന് മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ; നഗരത്തിൽ 144 പ്രഖ്യാപിച്ച് പൊലീസ്

മുംബൈ: ഇന്ന് മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ സമ്പൂർണ നിരോധനാജ്ഞ നടപ്പാക്കുമെന്ന് പൊലീസ്. നഗരത്തിൽ സമാധാനം ഉറപ്പാക്കാനും പൊതു ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്. ഡിസംബർ മൂന്ന് മുതൽ 17 വരെ നഗരത്തിൽ 144  ഏർപ്പെടുത്തിയതായി മുംബൈ പൊലീസ്. നിരവധി മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അംബേദ്ക്കർ ചരമവാർഷികം, ബാബറി മസ്ജിദ് തകർത്തതിൻ്റ വാർഷികാഘോഷം, പുതുവത്സരാഘോഷം എന്നീ കാരണങ്ങളെ മുൻ നിറുത്തിയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ ഈ കാലയളവിൽ അനുവദനീയമല്ല. ഡിസംബർ […]

Continue Reading

മുസ്ലിം ഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി

മംഗളൂരു: മുസ്ലിംഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി. മുഗള്‍ ഭരണകാലത്ത് മുസ്ലീങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങള്‍ അവര്‍ ഭരിച്ചിട്ടും മുസ്ലീങ്ങള്‍ ന്യൂനപക്ഷമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മുളസവലഗി ചോദിച്ചു.കര്‍ണാടക വിജയപുരയില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ’ എന്ന സെമിനാറിലാണ് വിരമിച്ച ജഡ്ജി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. മുസ്ലിംകള്‍ ഇതും അതും ചെയ്തുവെന്ന് അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ […]

Continue Reading

കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച്‌ തന്നെ മരണപ്പെട്ടു. കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.കെ എസ് ഇ ബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ […]

Continue Reading