ഹിന്ദുത്വ പ്രതിഷേധം; ഹിജാബ് സൗഹൃദ കോളജിൽ മലക്കംമറിച്ചില്‍-പദ്ധതി ആലോചനയിലില്ലെന്ന് ബൊമ്മൈ

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും നിർമിക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽനിന്ന് പിന്മാറ്റം. അത്തരമൊരു വിഷയം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. വഖഫ് ബോർഡ് പ്രഖ്യാപനത്തിൽ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മലക്കംമറിച്ചിൽ.വഖഫ് ബോർഡ് പ്രഖ്യാപിച്ച പദ്ധതി സർക്കാരിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ബസവരാജ് പറഞ്ഞു. ഇതു സർക്കാരിന്റെ നിലപാടുമല്ല. എന്തെങ്കിലും പദ്ധതിയിലുണ്ടെങ്കിൽ വഖഫ് ബോർഡ് താനുമായി സംസാരിക്കേണ്ടതാണെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹിജാബ് സൗഹൃദ കോളജുകളും സ്‌കൂളുകളും നിർമിക്കാനുള്ള […]

Continue Reading

‘മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി’; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്

കുടുംബവഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി വീട്ടിൽ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു. മാണ്ഡ്യ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മറ്റൂർ ടൗണിലെ ഹോളെ ബീഡിയിൽ താമസിക്കുന്ന ഉസ്ന കൗസർ (30), മക്കളായ ഹാരിസ് (ഏഴ്), ആലിസ (നാല്), ഫാത്വിമ (രണ്ട്) എന്നിവരാണ് മരിച്ചത്. കാർ മെകാനിക്കായ അകീലാണ് ഉസ കൗസറിന്റെ ഭർത്താവ്. യുവതി മറ്റൂർ ടൗണിലെ നഴ്സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. വ്യാഴാഴ്ച രാത്രി […]

Continue Reading

ദേശീയപാത വികസനം പൂർത്തിയായാൽ ദുരിതപാതയാകുമോ! സർവീസ് റോഡിലേക്ക് എൻട്രി, എക്‌സിറ്റ് പോയിന്റുകൾ എവിടെയെന്ന് വ്യക്തമല്ല; ബസ് നിർത്തുന്നതിലും അവ്യക്തത; ഡിപിആറിൽ വിശദ വിവരങ്ങളില്ലെന്ന് പരാതി

കാസർകോട്: ദേശീയപാത ആറുവരി വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ദേശീയപാത അതോറിറ്റി. പദ്ധതിയുമായി ഏറെ മുന്നോട്ടുപോയിട്ടും പ്രവൃത്തിയിലെ പലകാര്യങ്ങളും അറിയില്ലെന്ന മട്ടിലാണ് അധികൃതരുടെ നിലപാട്.സർവിസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങൾ എവിടെയെന്നുപോലും തീരുമാനമായില്ലെന്നാണ് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടി. കുമ്പള പെറുവാഡ് സ്വദേശി അബ്ദുൽ ഖാദർ ഫിർഷാദിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കാണ് ദേശീയപാത അതോറിറ്റിയുടെ വിചിത്ര മറുപടി.ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്തെ വിശദപദ്ധതി റിപ്പോർട്ടും (ഡി.പി.ആർ) […]

Continue Reading

വിളിക്കാത്ത വിവാഹത്തിന് പോയി; എംബിഎ വിദ്യാർത്ഥിയെ പിടികൂടി; ശിക്ഷയായി പാത്രം കഴുകിച്ചു(വീഡിയോ കാണാം )

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത. വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാർത്ഥിയെ കൊണ്ട് അവിടെയുണ്ടായിരുന്ന പാത്രം കഴുകിച്ചാണ് വിവാഹം നടത്തിയ വീട്ടുകാർ ശിക്ഷ നൽകിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ( mba student gatecrashed at wedding forced to wash utensils ). ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെ വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അതിക്ഷേപിച്ചത്. […]

Continue Reading

വാടകവീട്ടിൽ താമസിച്ച് ജൂവലറി കവർച്ചയ്ക്ക് ശ്രമിച്ച കവർച്ചസംഘത്തിലെ ഒൻപത് പേർ അറസ്റ്റിൽ

മംഗളൂരു : ഉള്ളാളിലെ വാടകവീട്ടിൽ താമസിച്ച് ജൂവലറി കവർച്ചയ്ക്ക് ശ്രമിച്ച അന്തസ്സംസ്ഥാന കവർച്ചസംഘത്തിലെ ഒൻപതുപേർ പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽ വൻ മോഷണങ്ങൾ പദ്ധയിട്ട് നടപ്പാക്കുന്ന കുപ്രസിദ്ധ സാഹെബ്ഗഞ്ച് സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് വ്യക്തമാക്കി ബണ്ട്വാൾ സ്വദേശി ഭാസ്കർ ബെൽചട (65), ഝാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ജാമിൽ ഷേഖ് (29), ഇൻസമാം ഉൾ ഹഖ് (27), ഇംദാദുൾ റസാഖ് ഷേഖ് (32), ബിയുൾ ഷേഖ് (31), ഇംമ്രാൻ ഷേഖ് (30), നേപ്പാൾ സ്വദേശികളായ ദിനേഷ് റാവൽ (സാഗർ-38), ബിസ്താ […]

Continue Reading

ദേശീയ പാത വികസനം, പെരിയയിൽ സഞ്ചരിക്കുന്ന കാത്തിരിപ്പുകേന്ദ്രം

കാസര്‍കോട്: ഇത് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച. കൗതുകം മാത്രമല്ല, സംഗതി വെറൈറ്റിയുമാണ് സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം.. ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ഒരു കാരണമുണ്ട്.സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കള്‍ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട ഗതിയിലായി. അങ്ങനെയാണ് മറ്റാരും കാണാത്ത, മറ്റാര്‍ക്കും തോന്നാത്ത ഐഡിയയുമായി പെരിയയിലെ യുവാക്കള്‍ രംഗത്തെത്തിയത്. നാല് ടയറുകള്‍, ആവശ്യാനുസരണം എവിടേക്കും മാറ്റി സ്ഥാപിക്കാം, ബൈക്കുമായി ഇതിന്‍റെ ഒരു […]

Continue Reading

നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ മരണം; ദുരൂഹത തുടരുന്നു

കോഴിക്കോട് നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴി‍ഞ്ഞിട്ടും അപകട മരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അതേസമയം യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം കാറിൽ നിന്ന് വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്ത് നിന്ന് ഒരാള്‍ ഒാടിപോകുന്നത് കണ്ടതാണ് നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് […]

Continue Reading

സ്‌പെയിനിന്റെയും ജർമ്മനിയുടെയും ഭാവി ഇന്നറിയാം

ദോഹ: സ്‌പെയിനിന്റെയും ജർമനിയുടെയും ലോകകപ്പ് ഭാവി ഇന്നറിയാം. ജപ്പാനെ നേരിടുന്ന സ്പെയിനിന് സമനില നേടിയാൽ പോലും പ്രീക്വാർട്ടറിലെത്താം. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. അപ്രതീക്ഷിതമായ പലതിനും ഇന്ന് ഖത്തർ സാക്ഷിയായേക്കും. നിലവിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സ്പെയിൻ. ജപ്പാനെതിരായ അവസാന പോര് ജയിച്ചാൽ ആ പട്ടം നിലനിർത്തി പ്രീക്വാർട്ടറിലേക്ക് ഒരുങ്ങാം. സമനില ആയാലും രണ്ടാം സ്ഥാനം ഉറപ്പ്. തോറ്റാൽ കോസ്റ്റാറിക്ക, ജർമനിയെ വീഴ്ത്തുകയാണെങ്കിൽ സ്പെയിന് നാട്ടിലേക്ക് മടങ്ങാം. എതിരാളികളായ […]

Continue Reading

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്ഗഢില്‍ മലയാളി സിആര്‍പിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ഹക്കീം.ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഹക്കീമിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് ഹക്കീം മരിച്ചത്. ഹക്കീമിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. സിആർപിഎഫിന്റെ കമ്മാന്റോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. […]

Continue Reading

കോവിഡ് രോഗികളില്ല; കാസർകോട് ടാറ്റാ ആശുപത്രി പൂട്ടാൻ നീക്കം

കാസർകോട്: കാസർകോട് ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം ജീവനക്കാരെയും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോവിഡ് രോഗികൾ ഇല്ലാത്തതിനാലാണ് ജീവനക്കാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം.സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 ജീവനക്കാരെയാണ് കോവിഡ് ആശുപത്രിയിൽ നിയമിച്ചിരുന്നത്. ഇതിൽ 170 പേരെയും മറ്റ് ആശുപത്രികളിലക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെ ഉടൻ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് വിവരം. കൂടാതെ ടാറ്റാ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയി. കില്ലാ […]

Continue Reading