മലയാളി യുവതി ബംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇവർക്ക് സഹായം ചെയ്ത യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്.ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത്, സുഹൃത്ത് ഷഹാബുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ 23കാരി തിരികെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്ക് ടാക്സിയുമായി എത്തിയ […]

Continue Reading

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട, എം ഡി എം എയുമായി 3 പേർ അറസ്റ്റിൽ

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം വെച്ച് മയക്കുമരുന്ന് കൈ മാറാന്‍ എത്തുന്ന സംഘത്തെ കാത്ത് നില്‍ക്കുന്നതിനിടെയാ മഞ്ചേശ്വരം സ്റ്റേഷന്‍ […]

Continue Reading

മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചതിന്റെ വിഷമം മാറും മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഏക മകന്‍ ഷോകേറ്റ് മരിച്ചു;

ബദിയഡുക്ക: മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചതിന്റെ വിഷമം മാറും മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഏക മകനും ഷോകേറ്റ് മരിച്ചതോടെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് നേരിട്ടത് തീരാനഷ്ടം. ബദിയഡുക്ക-പെര്‍ള താഴെ ഗുളിക മൂലയിലെ നാരായണ നായിക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ് (17)ആണ് ഷോകേറ്റ് മരിച്ചത്.വൈദ്യുതി മോടോര്‍ ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ജിതേഷിന് ഷോകേറ്റത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുകൂക്കെ സുബ്രമഹ്‌ണ്യേശ്വര ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് […]

Continue Reading

അമ്മ അരുമ മോൾക്ക് സ്കൂടർ കൊടുത്തു; അപകടം വരുത്തി കാൽ ലക്ഷം രൂപ പിഴയടച്ചു

മംഗ്ളുറു: അരുമ മോൾ കൊഞ്ചി കെഞ്ചിയപ്പോൾ ഏതൊരു അമ്മയേയും പോലെ സ്കൂടർ കൊടുത്ത സിദ്ധകട്ടയിലെ യശോദ ശരിക്കും പെട്ടു. സ്കൂടർ ഓടിച്ച പ്രായപൂർത്തിയാകാത്ത മകൾ അപകടത്തിൽ പെട്ട കേസിൽ 26,000 രൂപയാണ് മംഗ്ളുറു കോടതി ചുമത്തിയ പിഴ. ഈ വർഷം ആദ്യം സംഭവിച്ച അപകടത്തിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിധി. ബോധവൽക്കരണ ഭാഗമായാണ് പൊലീസ് ഇത് പുറത്തുവിട്ടത്. മെൽകർ ട്രാഫിക് പൊലീസ് ചാർജ് ചെയ്ത കേസാണിത്.

Continue Reading

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി. എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണം നിയമനം. ആദ്യ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്.എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കികൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്‍റെ സുപ്രധാന തീരുമാനം. എയ്ഡഡ് മാനേജ്മെന്‍റുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങൾ ഇനിമുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമനത്തിനായി എംപ്ലോയ്മെന്‍റ് ഓഫീസർക്ക് സ്കൂൾ മാനേജ്മെന്‍റ് അപേക്ഷ നൽകണം. എംപ്ലോയ്മെന്‍റ് […]

Continue Reading

‘മെസേജ് യുവര്‍സെല്‍ഫ്’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: മെറ്റ കമ്പനിയുടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ് ഒടുവില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ‘മെസേജ് യുവര്‍സെല്‍ഫ്’ എന്നതാണ് പുതിയ അപ്‌ഡേഷനുകളില്‍ ഒന്ന്. സ്വന്തം വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാനും റിമൈന്‍ഡ് ചെയ്യാനും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതില്‍ നിന്നും ലെഫ്റ്റായി ഇനി കഷ്ടപ്പെടണ്ട കാര്യമില്ല. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളില്‍ തന്നെ സ്വയം പങ്കിടാന്‍ കഴിയും. പ്രാരംഭഘട്ടത്തില്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് […]

Continue Reading

കടയില്‍ മോഷണം പതിവാക്കി പൊലീസുകാരന്‍ പിടിയിലായപ്പോള്‍ പണംനല്‍കി തടിയൂരി

നെടുങ്കണ്ടം▪️വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി.പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന്‍ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി.പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍നിന്ന് കൈയിട്ടുവാരിയത്. സ്‌പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. ‘കള്ളനായ’ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദര്‍ശകനാണ് പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ […]

Continue Reading

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

തൃശൂർ: ഊരകം പല്ലിശ്ശേരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രൻ(62), ജിതിൻ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റയുടൻ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കൊല ചെയ്തുവെന്ന് പൊലീസ് പറയുന്ന വേലപ്പൻ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ്. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് വേലപ്പൻ.

Continue Reading

എയിംസ് കാസർഗോഡിന് : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് മൊഗ്രാൽ ദേശീയവേദിയും

മൊഗ്രാൽ. കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിച്ചിരിക്കുന്ന സാഹചര്യത്തിൽ “എയിംസ് ജനകീയ കൂട്ടായ്മ” പ്രധാനമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും നേരിട്ട് കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്ന ക്യാമ്പയിനിൽ മൊഗ്രാൽ ദേശീയ വേദിയും അണിചേർന്നു. മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് ക്യാമ്പയിന്റെ ഭാഗമായത്. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ […]

Continue Reading

500 മില്യൺ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു; ഓൺലൈനിൽ വിൽപ്പനയ്ക്ക് – ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: വാട്‌സ്ആപ്പി നെ വെട്ടിലാക്കി വീണ്ടും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഏകദേശം 500 മില്യൻ ( 50 കോടി) വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും വിവരങ്ങളുമാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ ഹാക്കിങ് കമ്മ്യൂണിറ്റി ഫോറത്തിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്.  ഡാറ്റാബേസിൽ 84 രാജ്യങ്ങളിൽ നിന്നുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സൈബർ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. റഷ്യ, ഇറ്റലി, ഈജിപ്ത്, ബ്രസീൽ, സ്‌പെയിൻ ഫ്രാൻസ്, യുകെ, ൃഇന്ത്യ തുടങ്ങിയ എൺപതോളം രാജ്യങ്ങളിലെ […]

Continue Reading