ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് […]

Continue Reading

കാസർകോട് ജില്ല ആശുപത്രിയിൽ രണ്ട് ഒ.പികൾ പൂട്ടിയിട്ട് മാസങ്ങൾ

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളായി. ഡോ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യി​ൽ പോ​യ​തോ​ടെ ശ​നി​യാ​ഴ്ച പ​കു​തി​യി​ലേ​റെ ഒ.​പി. വി​ഭാ​ഗ​വും പൂ​ട്ടി​ക്കി​ട​ന്നു. 15 ഒ.​പി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന.ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഒ.​പി വി​ഭാ​ഗ​ത്തി​ന്‍റെ​പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഏ​റ​െയായെ​ങ്കി​ലും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ല്ല. ഫി​സി​യോ​തെ​റാ​പ്പി, സ്കി​ൻ വി​ഭാ​ഗം ഒ.​പി​ക​ളാ​ണ് പൂ​ട്ടി കി​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച എ​ട്ട്​ ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സപ്പെ​ട്ട​പ്പോ​ഴും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് മൂ​ലം ക​ഷ്ട​പ്പെ​ട്ട​ത്.പ​നി ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ഒ.​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന​ത് മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്നും […]

Continue Reading

മകള്‍ക്ക് ഭക്ഷണം നൽകാൻ പണമില്ല; പിതാവ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി

കോലാർ: കര്‍ണാടകയിലെ കോലാറില്‍ മകളെ പോറ്റാൻ പണമില്ലെന്ന് ആരോപിച്ച് 45 കാരൻ രണ്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തി. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് സ്വദേശി രാഹുൽ പർമറാണ് പ്രതി. ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ തടാകത്തിന്റെ കരയില്‍ ഒരു നീല കാറും കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് […]

Continue Reading

വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം […]

Continue Reading

മറഡോണക്കൊപ്പമെത്തി മെസി; അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്. 21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീന-മെക്‌സിക്കോ മത്സരത്തില്‍ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ ഏഴ് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. താരത്തിന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും […]

Continue Reading

വരിഞ്ഞ് മുറുക്കി സാമ്പത്തിക പ്രതിസന്ധി; അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ല; കേരളം 2000 കോടി കടമെടുക്കുന്നു

അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ കേരളം വീണ്ടും കോടികള്‍ കടം എടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇക്കുറിയും 2000 കോടിയാണ് കടമെടുക്കുന്നത്. ഈ മാസം ആദ്യം സര്‍ക്കാര്‍ 2000 കോടി കടം എടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് വീണ്ടും കടമെടുക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തിലെ നികുതി വരവ് വര്‍ധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു. എന്നിട്ടും ചെലവുകള്‍ നിയന്ത്രിക്കാനാവാത്തതോടെയാണ് വീണ്ടും കടം എടുക്കുന്നത്.സാമ്പത്തിക […]

Continue Reading

മംഗളൂരുവിൽ ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

മംഗളൂരു: ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് കര്‍ണാടക പൊലീസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച മംഗളൂരുവിലെ നതൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.സെയ്ദ് റസീം ഉമ്മര്‍ എന്ന 20 കാരനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബസില്‍ ഹിന്ദു യുവതിയുടെ കൂടെ ഒരു മുസ്ലീം യുവാവ് ഇരുന്ന് യാത്ര ചെയ്തതിലാണ് അക്രമികള്‍ പ്രകോപിതരായത്. മര്‍ദ്ദനമേറ്റ യുവാവ് അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രവര്‍ത്തകരില്‍ […]

Continue Reading

‘ഭാര്യക്കും കുട്ടിയ്ക്കും ഒപ്പം കാറില്‍ യാത്ര ചെയ്യവെ മയക്കുമരുന്ന് കടത്ത്’; കുപ്രസിദ്ധ കുറ്റവാളി ടി എച് റിയാസ് അറസ്റ്റില്‍

കാസർകോട്: മയക്കുമരുന്നു കടത്തുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവും ഭാര്യയും പിടിയിൽ. കാസർകോട് പള്ളം സ്വദേശി ടി.എച്ച്. റിയാസ് എന്ന പെരിയാട്ടടുക്കം റിയാസും (40), ഇയാളുടെ ഭാര്യ കൂത്തുപറമ്പിലെ സുമയ്യ (35) എന്നിവരുമാണ് അറസ്റ്റിലായത്. പിടിച്ചുപറി, മയക്കുമരുന്ന് കടത്തുൾപ്പെടെ കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസ്. ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലിസ് അറിയിച്ചു. നവംബർ 25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്തുനിന്നാണ് […]

Continue Reading

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധം

കാസർകോട്: കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 1230 പിലിയണ്‍ ഹെല്‍മറ്റ് കേസുകളും, 1005 റെയ്ഡര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ ഇ-ചലാന്‍ കാമറയും, ഇന്റര്‍സെപ്ടര്‍ കാമറയും വഴിയാണ് കേസുകള്‍ […]

Continue Reading

വാഹനമിടിച്ച് കുട്ടിക്കുരങ്ങന്‍ ദാരുണാന്ത്യം; കാവലിരുന്ന് അച്ഛനും അമ്മയും, പിന്നാലെ മുന്നറിയിപ്പ് ബോര്‍ഡ്

കാസര്‍കോട്:  വാഹനം ഇടിച്ച് മരിച്ച മകന് കാവലിരിക്കുകയാണ് അച്ഛനും അമ്മയും. നാട്ടുകാര്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്യാനായി എത്തിയെങ്കിലും ഇരുവരും മൃതദേഹത്തിന് സമീപത്ത് നിന്ന് മാറാന്‍ തയ്യാറായില്ല. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിന് സമീപത്തെ ഇടയിലക്കാട് റോഡിലായിരുന്നു അപകടം. കാവിന് സമീപത്തെ റോഡില്‍ കൂടി പോയ ഏതോ വാഹനമിടിച്ചാണ് കുഞ്ഞിക്കുരങ്ങ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും അവന് ജീവനുണ്ടോയെന്ന് പരിശോധിക്കുന്ന കാഴ്ച ഏവരുടെയും കളരലിയിക്കുന്നതായി. ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് […]

Continue Reading