ഇന്ധവില 100 കടന്ന് കുതിപ്പ്, പാചക വാതക വില 1000ത്തിലേയ്ക്കും; പക്ഷേ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രം, വിലക്കുറവിന്റെ ഗുട്ടന്‍സ് ഇങ്ങനെ

ഇന്ധനവില 100 കടക്കുന്ന വേളയില്‍ സാധനങ്ങളുടെ വിലയിലും വന്‍ കുതിപ്പാണ് ഉണ്ടാവുന്നത്. ഇതിനു പുറമെ, പാചക വാതക വിലയിലും കുതിപ്പ് തുടരുകയാണ്. 1000ത്തിലെത്തി നില്‍ക്കുകയാണ് പാചക വാതക വില. സാധനങ്ങള്‍ക്കും മറ്റും വിലകുതിക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിലും വില കുതിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും എല്ലാം കഴിച്ചാ ശേഷം വില എത്രയായി എന്ന് ചോദിച്ചാല്‍ വത്സല ചേച്ചി […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് ഡിവിഷനുകളിൽ വിജയം എൽ ഡി എഫിനൊപ്പം.ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ […]

Continue Reading

മോഷ്ടാക്കളുടെ ശല്യം:മൊഗ്രാൽ കൊപ്പളം പ്രദേശത്തുകാർക്ക് ഉറക്കമില്ലാത്ത രാത്രികൾ

മൊഗ്രാൽ. മൊഗ്രാൽ കൊപ്പളം പ്രദേശത്ത് മോഷ്ടക്കളുടെ ശല്ല്യമെന്ന് പരാതി. രാത്രിയുടെ മറവിൽ വാതിലുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും, വീടിനുപുറത്ത് വെച്ചിട്ടുള്ള വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും മറ്റും കവർച്ച ചെയ്യപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു. കവർച്ചയും, കവർച്ചാ ശ്രമങ്ങളും പെരുകിയതോടെ പ്രദേശവാസികൾക്ക് ഉറക്കമില്ല. യുവാക്കൾ ഉറക്കമൊഴിച്ച് കുറച്ചുദിവസം കാവൽ നിന്നിട്ടും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. സഹികെട്ട പ്രദേശവാസികൾ പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading

കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസർകോട്: ചട്ടഞ്ചാലിൽ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. നിസാമുദ്ദീൻ നഗറിലാണ് ചീഞ്ഞളിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷൻ്റെതാ ണെന്ന് സംശയിക്കുന്ന മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സ്ഥലത്തെത്തി

Continue Reading

മഞ്ചേശ്വരത്ത് സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തതായി പരാതി; 40 പേർക്കെതിരെ കേസ്; 2 പേർ അറസ്റ്റിൽ

മഞ്ചേശ്വരം: സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തതായി പരാതി. സംഭവത്തിൽ 40 പേർക്കെതിരെ പൊലീസ് കേസെടുത്തു.ഇതിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക അതിർത്തിയോട് ചേർന്ന മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാൾ സ്വദേശി യു സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചുതകർക്കുകയും അറവ് മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തതായും ഉടമ പരാതിപ്പെട്ടു.

Continue Reading

നഗരത്തിൽ നിരോധിത പാൻമസാല വേട്ട; രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: നഗരത്തിൽ നിരോധിത പാൻമസാല വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേർ അറസ്റ്റിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മുന്ന ചൗധരി (52), ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അടച്ചിട്ട ഷടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2555 പാകെറ്റ് പാന്മസാലയുമായാണ് മുന്ന ചൗധരി പിടിയിലായത്. 520 പാകെറ്റ് പാൻമസാലയുമായി ബാങ്ക് റോഡിൽ നിന്നാണ് ജയപ്രകാശ് പിടിയിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്.കാസർകോട് ടൗൺ എസ് ഐ എം വി വിഷ്ണു പ്രസാദും […]

Continue Reading

‘വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം’; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ (student Concession) നിരക്ക് കൂട്ടണമെന്ന് ബസുടമകള്‍ (Bus Owners). വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് (Bus Charge) വർധനവ് വേണ്ടെന്നാണ് ബസ് ഉടമ സംയുക്ത സമര സമിതിയുടെ നിലപാട്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് […]

Continue Reading

മന്ത്രവാദ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി പിൻവലിക്കാൻ സമർദമെന്ന് നൂർജഹാന്റെ മാതാവ്

മന്ത്രവാദ ചികിത്സയ്ക്കിടെ മകൾ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമർദമുണ്ടെന്ന് മരിച്ച നൂർജഹാന്റെ മാതാവ് കുഞ്ഞായിഷ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂർജഹാൻ ആലുവയിൽ വച്ച് മരിച്ചത്. നൂർജഹാന്റെ മക്കളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ പറഞ്ഞു.നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്. നൂർജഹാന്റെ ആദ്യ കുഞ്ഞിന് ട്യൂമർ വന്നിട്ടും ചികിത്സ നൽകിയെല്ലെന്ന് കുഞ്ഞായിഷ ആരോപിക്കുന്നു. ചികിത്സ നൽകാതെ മന്ത്രവാദം ചെയ്താണ് കുഞ്ഞ് മരിച്ചു പോയതെന്നും […]

Continue Reading

ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് സംരക്ഷണ ബഹുജന റാലി വ്യാഴാഴ്ച്ച കോഴിക്കോട്ട് റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം

കുമ്പള: ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍നിന്നും പരമാവധി പ്രവര്‍ത്തകരെ ബസുകളില്‍ സമ്മേളന നഗറില്‍ എത്തിക്കാന്‍ വേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം […]

Continue Reading

പെരിങ്ങര സന്ദീപ് കൊലക്കേസ്: നാലാം പ്രതി മന്‍സൂറിനെ കാസര്‍കോട് മൊഗ്രാലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കൊലക്കേസില്‍ നാലാം പ്രതിയായ മന്‍സൂറിനെ കാസര്‍കോട് മൊഗ്രാലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ സമയത്ത് പേരും അഡ്രസും തെറ്റായായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയിരുന്നത് ഇത് പരിശോധിക്കാനായാണ് മന്‍സൂറിനെ മൊഗ്രാലിലെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്

Continue Reading