കാൽപന്തുകളിയുടെ കാവൽഭടൻ ഇനി ഓർമയുടെ മൈതാനത്ത്

മൊഗ്രാൽ. മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസം .കുത്ത് രിപ്പ് മുഹമ്മദ്(82)യാത്രയായി. മംഗളുരു സ്വകാര്യ ആശുപത്രിയിൽ വെച്ച് രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖംമൂലം ചികിത്സയിലായിരുന്നു. നൂറു വർഷം പഴക്കംചെന്ന മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആവേശമായിരുന്നു കുത്ത്രിപ്പ് മുഹമ്മദ്. 1952 മുതലാണ് കുത്ത് രിപ്പ് മുഹമ്മദ് കളിക്കളത്തിൽ ഉറങ്ങുന്നത്. ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിൽ കുത്തിരിപ്പ് മുഹമ്മദ് വഹിച്ച പങ്ക് വലുതാണ്. കളിക്കളത്തിൽ റഫറിയായും, കോച്ചായും. ടീം മാനേജറായും ഇക്കാലമത്രയും കുത്ത് രി പ്പ് മുഹമ്മദിൻറെ സാന്നിധ്യമുണ്ടായിരുന്നു. ദേശീയ-സംസ്ഥാന താരങ്ങൾക്കൊപ്പം […]

Continue Reading

സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെ കയ്യേറ്റം ചെയ്ത് സഹോദരന്മാർ, പിടിച്ച് തള്ളി; അറസ്റ്റ്, റിമാൻഡ്

ചാരുമൂട്: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെയും സിപിഒയേയും കയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറവീട്ടിൽ ഷാൻമോൻ (27) സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ […]

Continue Reading

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അനുശോചിച്ചു-സന്ദേശം ലൈബ്രറി കേരളശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി:സംയുക്ത സേനമേധാവി വിപിൻ റാവുത്തർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന്ന് ഇടയാക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സന്ദേശം സംഘടന ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കാൻഫെഡ്യൂണിറ്റ് എന്നീ സംഘടനകൾ അനുശോചിച്ചു ‘ ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്ക് സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്ന് വീണത് സംയുക്ത സേന മേധാവി വിബിൻ റാവുത്തറും ഭാര്യയും ഉൾപ്പെടെ പതിമൂന്ന് പേർ മരണപ്പെട്ടു. അപകടത്തിൽ പ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് രക്ഷപ്പെട്ടതെന്ന് വ്യോമ സേന അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് […]

Continue Reading

മൊഗ്രാൽ ദേശീയവേദി: മുപ്പതാം വാർഷികാഘോഷവും, സംഗീതാഞ്ജലിയും ഡിസംബർ 12ന്

മൊഗ്രാൽ: മൊഗ്രാലിലെ കലാ-സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷവും, ഇതിനോടനുബന്ധിച്ച് മധുരം കിനിയുന്ന മാപ്പിളപ്പാട്ടിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച് കടന്നുപോയ വി എം കുട്ടി- പീർ മുഹമ്മദ് സ്മരണാർത്ഥം കേരള സിംഗേർസ് ഒരുക്കുന്ന സംഗീതാഞ്ജലിയും 2021 ഡിസംബർ 12ന് ഞായറാഴ്ച വൈകുന്നേരം 6 30 മുതൽ മൊഗ്രാൽ ടൗണിൽ വച്ച് സംഘടിപ്പിക്കും. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കുക വഴി മൊഗ്രാൽ ദേശീയവേദിയുടെ മികച്ച […]

Continue Reading

പരാതിയുമായി കുമ്പള പഞ്ചായത്തംഗം സബൂറ ഗസറ്റഡ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആക്ഷേപം: വിധവാ പെന്‍ഷന്‍ അപേക്ഷകര്‍ ദുരിതത്തില്‍

കുമ്പള:വിധവാ പെൻഷൻ ലഭിക്കാൻ പുനർവിവാഹം നടന്നിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ കുമ്പളയിൽ ഗസറ്റഡ് ഓഫീസർമാർ വിസമ്മദിക്കുന്നതായി ആക്ഷേപം. ഇതുമൂലം വിധവാ പെന്ഷന് അപേക്ഷ നൽകേണ്ടവർ ദുരിതത്തിൽ. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വിധവാ പെന്ഷൻ ലഭിക്കാൻ പുതിയ നിയമം അനുസരിച്ച് പുനർവിവാഹം നടന്നിട്ടില്ലെന്ന സർട്ടിഫിക്കറ്റ് റീ അപേക്ഷയിൽ ഹാജരാക്കണം. ഇതിനായി നെട്ടോട്ടമോടുകയാണ് സ്ത്രീകൾ. വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയിൽ ഗസറ്റഡ് ഓഫീസർമാരുടെ ഒപ്പ് വെച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് നൽകുന്നതിൽ കാലതാമസം വരുത്തുന്നതായാണ് ആക്ഷേപം. കുമ്പള കൃഷിഭവനിലെ ഓഫീസർ ഇത് തന്റെ […]

Continue Reading

കാഞ്ഞങ്ങാട് -കാസർകോട് KSTP റോഡിൽ വലിയ വാഹനങ്ങളെ പോകാൻ അനുവദിക്കില്ല തീരുമാനം ജില്ലാ വികസന സമിതിയുടെത്

കാസർകോട്:കാഞ്ഞങ്ങാട് കാസർകോട് KSTP റോഡിൽ കോട്ടച്ചേരി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത് . ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് […]

Continue Reading

നാലുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ വീട്ടിലേക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സംശയം തോന്നിയ ഇവര്‍ ആശ വര്‍ക്കറെ വിവരമറിയിച്ചു.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ […]

Continue Reading

പണം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; വിപിന്റെ സഹോദരിയുടെ വിവാഹം 29ന്, വിദ്യയുടെ മിന്നുകെട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരന്‍ നിധിന്‍ 29-ന് വിവാഹം കഴിക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ താലികെട്ടും. കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍. വിവാഹശേഷം ജനുവരിയില്‍ വിേദശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് അഞ്ച് നാള്‍ ബാക്കി നില്‍ക്കെയായിരുന്നു വിയോഗം. വിവാഹത്തിന് പ്രതീക്ഷിച്ച […]

Continue Reading

വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ (Kerala State – Commission for Protection of Child Rights) ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്.  തിങ്കളാഴ്ച രാവിലെയാണ് ചിലര്‍ കുട്ടികൾക്ക് ബാഡ്ജ് കുത്തി നൽകിയത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ മൂന്ന് […]

Continue Reading

വാട്ടർ അതോറിറ്റി നോക്കുകുത്തി: മൊഗ്രാലിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മൂന്നാം ദിവസം

മൊഗ്രാൽ. മൊഗ്രാൽ ടൗൺ ദേശീയപാതയിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിലെ പൈപ്പ് ലൈൻ പൊട്ടി മൂന്ന് ദിവസമായി വെള്ളം പാഴാവുന്നു. നാട്ടുകാരും ഉപഭോക്താക്കളും ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രസ്തുത പ്രദേശത്ത് ഇടയ്ക്കിടെ പൈപ്പ് പൊട്ടി ശുദ്ധജല വിതരണത്തിന് തടസ്സം നേരിടുന്നത് ഉപഭോക്താക്കൾക്ക് ദുരിതമാകുന്നു, ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading