കിംഗ്‌സ്റ്റാര്‍ ജിസിസി കമ്മിറ്റി നിലവില്‍ വന്നു

എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജിസിസി കമ്മിറ്റി നിലവില്‍ വന്നു. ഹാരിസ് എസ് എ(പ്രസിഡന്റ്), അഷ്‌റഫ് സി എം (സെക്രട്ടറി), മഹ്മൂദ് മളിയില്‍ (ട്രഷറര്‍) എന്നിവരടങ്ങിയ പാനലിനെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ല ഇ എ, എസ് കബീര്‍, ഇബു വൈ എ. ജോയിന്റ് സെക്രട്ടറിമാര്‍: കബീര്‍ വൈ എ, മൊയ്തീന്‍ കുട്ടി, സെലു എം എം. ജിസിസി ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ പാണലം, കണ്‍വീനര്‍ അബ്ദുല്ല കുവൈറ്റ്, വൈസ് ചെയര്‍മാന്‍ […]

Continue Reading

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് വാർഷിക വ്യക്തിഗത ആനുകൂല്യ പദ്ധതി പ്രകാരം ബോവിക്കാനം വാർഡിൽ വയോജന ങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നേതൃത്വം നൽകി. കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ,ഹംസ ചോയിസ്,ശിവരാജ്,കൃഷണൻ ചേടിക്കാൽ, ചന്ദ്രൻ മാസ്റ്റർ സംബസിച്ചു.

Continue Reading

സ്വന്തം സ്ഥലം വിട്ടുനൽകിയ കബീർ PMന് മിറാക്കിൾ കമ്പാറിൻ്റെ സ്നേഹോപഹാരം

കമ്പാർ: വോൾട്ടേജ് ക്ഷാമം മൂലം ബുദ്ധിമുട്ടിൽ ആയിരുന്ന മീത്തൽ കമ്പാർ – ഉടുവ ട്രാൻസ്ഫോർമർ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഒരു ട്രാൻസ്ഫോമർ. ട്രാൻസ്ഫോർമറിന് വേണ്ടി പലതവണ ഇടപെടലുകൾ നടത്തിയ മിറാക്കിൾ കമ്പാറിൻ്റെ ശ്രമഫലമായി കിട്ടിയ ട്രാൻസ്ഫോമർ ഇന്ന് ശ്രീ.എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിനു സമർപ്പിച്ചു . യോഗത്തിൽ ട്രാൻസ്ഫോമറിന് വേണ്ടി സ്ഥലം വിട്ടുനൽകിയ ക്ലബ്ബ് മുൻ സെക്രട്ടറി കബീർ PMന് മിറാക്കിൾ കമ്പർ ക്ലബ്ബിൻ്റെ സ്നേഹഉപഹാരം യോഗത്തിൽ ശ്രീ എൻ എ നെല്ലിക്കുന്ന് […]

Continue Reading

മിശ്രവിവിവാഹിതർക്കൊപ്പം സർക്കാരുണ്ട്; 30,000 രൂപ ധനസഹായം

മിശ്രവിവാഹിതരുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ സർക്കാർ ഒപ്പമുണ്ട്. എസ് സി / എസ് ടി ഒഴികെയുള്ള മിശ്രവിവാഹിതരിൽ സാമ്പത്തിക വിഷമം നേരിടുന്നവർക്ക് ഒറ്റത്തവണ സഹായമായി 30,000 രൂപ സാമൂഹിക നീതി വകുപ്പ് നൽകും. . നിയമപരമായി വിവാഹിതരായി ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷ നൽകാം. രണ്ടു വർഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം. വാർഷിക വരുമാനം അര ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചെറുകിട വ്യാപാരം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ […]

Continue Reading

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രശംസിച്ച് യൂനിസെഫ്; കൂടുതൽ സഹകരണത്തിന് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് യുഎന്നിന്റെ കുട്ടുകൾക്കുള്ള സംഘടനയായ യൂനിസെഫ് (UNICEF). പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യൂനിസെഫ് പ്രതിനിധികൾ. യൂനിസെഫ് സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ […]

Continue Reading

മലപ്പുറം വണ്ടൂരില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ (നന്ദു-17) ആണ് മരിച്ചത്. മമ്പാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സ്‌കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കവെ രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റില്‍വെച്ചായിരുന്നു അപകടം. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍ നിന്ന് മുന്നോട്ടെടുക്കവെയാണ് അപകടമുണ്ടായത്. ഈ സമയം ട്രാക്കില്‍ നില്‍ക്കുകയായിരുന്ന നിതിന് പെട്ടെന്ന് മാറിനില്‍ക്കാനായില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.  […]

Continue Reading

പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. വിഷ്ണു സുര എന്ന പ്രതി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. […]

Continue Reading

ഔഫ് കൊലപാതകം ; സാക്ഷിപട്ടികയിൽ കൂടുതൽ പേർ

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുർ റഹ്മാൻ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. 2020 ഡിസംബർ 23ന് രാത്രി മുണ്ടത്തോട് ബാവാ നഗറിൽ സുഹൃത്തിനൊപ്പം ബൈകിൽ പോവുകയായിരുന്ന ഔഫിനെ ഇർശാദ് ഉൾപെടെയുള്ള മൂന്നംഗസംഘം കഠാര, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ നിലവിലുള്ള 101 പേർക്ക് പുറമെ കൂടുതൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഹാജരാക്കി. യൂത് ലീഗ് പ്രവർത്തകരായ ഇർശാദ്, തലയില്ലത്ത് […]

Continue Reading

പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ പ്രതിയുടെ ജാമ്യം റദ്ദാക്കി

നിലമ്പൂർ: പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ (Pocso case) പ്രതിയുടെ ജാമ്യം നിലമ്പൂർ (Nilambur) കോടതി റദ്ദാക്കി. നിലമ്പൂർ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെയാണ് ജാമ്യം റദ്ദാക്കി കോടതി ജയിലിലേക്ക് വിട്ടത്.11കാരിയെ പീഡിപ്പിച്ചതിന് പ്രതിയ്ക്കെതിരെ പൊലീസ് കേസുണ്ട്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പോക്സൊ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത […]

Continue Reading

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് 49ഉം അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ […]

Continue Reading