നിസ്‌കാര സ്ഥലത്ത് ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുശോചന യോഗം; വീണ്ടും ജുമുഅ നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍

ഗുഡ്ഗാവ്: ഹരിയാനയില്‍ വീണ്ടും നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. നിസ്‌കാരം നടത്താന്‍ അനുവദിച്ചുനല്‍കിയ സ്ഥലത്തെത്തിയായിരുന്നു ഇവരുടെ അതിക്രമം. ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ ഗ്രൂപ്പുകളുടെ അംഗങ്ങളും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പൊലീസ് സ്റ്റേഷന് പുറത്ത് നിയുക്ത നമാസ് സ്ഥലം കൈവശപ്പെടുത്തുകയും ബുധനാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയും ചെയ്തു.

Continue Reading

ചില്ലറ വില്‍പ്പന ഇനിയില്ല; പെട്രോളും ഡീസലും പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കില്ല, കര്‍ശന നടപടിക്കൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ നിന്നും ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്‍പ്പന കര്‍ശനമായി തടയണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. 2019 ഒക്ടോബര്‍ 10-ന് എറണാകുളം അത്താണിയില്‍ പ്ലസ്ടു വിദ്യാര്‍ഥി ദേവികയെ 26കാരനായ […]

Continue Reading

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Continue Reading

രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ ബിപിൻ റാവത്തിന് ആദരാഞ്ജലികളർപ്പിച്ചും, ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ചും മൊഗ്രാൽ ദേശീയവേദി യോഗം ചേർന്നു

മൊഗ്രാൽ: ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും, മറ്റ് സൈനികർക്കും ആദരാഞ്ജലികളർപ്പിച്ചും, മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിന് അനുസ്മരണം ഒരുക്കിയും മൊഗ്രാൽ ദേശീയവേദി യോഗം ചേർന്നു. ദേശീയവേദി ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഹമീദ് കാവിൽ, ടി എം ശുഹൈബ്, ടി കെ ജാഫർ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, എ എം സിദ്ദീഖ് […]

Continue Reading

കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി

ഷിറിയ പുഴയില്‍ കളപ്പാറ ഭാഗത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പോലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്. എസ് ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. സംഭവത്തില്‍ കേസ് എടുക്കുകയും ചെയ്തു.

Continue Reading

കാസറഗോഡ് സ്വദേശിനിയായ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവം മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

വെള്ളരിക്കുണ്ട്:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്. രാജപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.ചൊവ്വാഴ്ച സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതായതോടെയാണ്പിതാവ് പോലീസിനെ സമീപിച്ചത്. ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടിസൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് യുവാവിനെ കുരുക്കിയത്. വിരുത നഗർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ […]

Continue Reading

മല്ലം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെട്ത്തി പഞ്ചായത്തിലെ ജനറൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്ന കിട്ടലിന്റെ മല്ലം മൂന്നാം വാർഡ് തല വിതരണം ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിസ മൻസൂർ ,പഞ്ചായത്ത്ആസൂത്രണ സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി,പൊതു പ്രവർത്തകരായ ബി.സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, എം.മാധവൻ നമ്പ്യാർ, ഉമ്മർ മല്ലം, ഹമീദ് കുമ്പളത്തോട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

‘ഇസ്‍ലാം മതം ഉപേക്ഷിച്ചു, ഇനി ഈ പേര് വിളിച്ചാല്‍ മതി’: മതം മാറ്റം പ്രഖ്യാപിച്ച് അലി അക്ബര്‍

സംവിധായകന്‍ അലി അക്ബര്‍ ഇസ്‍ലാം മതം ഉപേക്ഷിച്ചു. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് […]

Continue Reading

വ്യക്തിപരമായ പരാമർശങ്ങൾക്ക് ന്യായീകരണമില്ല; മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു: സ്വാദിഖലി തങ്ങൾ

മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading