ഖദമുൽ മള്ഹറിന് നവ സാരഥികൾ

മഞ്ചേശ്വരം: മള്ഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ദഅവയുടെ പൂർവ വിദ്യാർത്ഥി സംഘടനയായ ഖദമുൽ മള്ഹർ ഓൾഡീസ് ഫോറത്തിന്റെ ജനറൽബോഡി യോഗം ഖിമ്മത്തുദ്ദുആത്ത് അലുംനീ കോൺക്ലേവ് സ്മാർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹസ്സൻ സഅദി അൽ അഫ്ളലിയുടെ അധ്യക്ഷതയിൽ സുബൈർ സഖാഫി വട്ടോളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി ക്ലാസിന് നേതൃത്വം നൽകി സിയാദ് ഹുസൈൻ മാസ്റ്റർ, ഹസൻ കുഞ്ഞി ആശംസകളർപ്പിച്ചു. സയ്യിദ് മുസ്തഫ സിദ്ദീഖി പ്രാർത്ഥന നടത്തി. ത്വയ്യിബ് സഖാഫി ബാലപുണി സ്വാഗതവും […]

Continue Reading

ലോക ഭിന്നശേഷി ദിനം: മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രം & മുളിയാർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് സംയുക്തമായി ആചരിച്ചു. ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും & ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആയ ഇന്ന് ഭിന്നശേഷിക്കാരായ റഫീക്ക് മാസ്തിക്കുണ്ട്, രമേശൻ ബോവിക്കാനം, അനുരാഗ് മുണ്ടക്കൈ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്തിൽ വച്ച് വൈസ് പ്രസിഡണ്ട് എ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പി വി. റഫീഖ് മാസ്തിക്കുണ്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ മൻസൂർ മല്ലത്ത്, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 […]

Continue Reading

തേങ്ങ പൊട്ടിച്ച് ബിജെപി എംഎൽഎയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, റോഡ് പൊട്ടി

തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പിണഞ്ഞത്. സംഭവത്തിൽ കുപിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. ബിജ്‌നോരിലെ 7 കിലോമീറ്റർ ദൈർഘ്യമുള്ള, 1.16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡാണ് തേങ്ങ പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ തകർന്നത്. ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് അവർ ഉത്തരവിട്ടു. പരിശോധനയ്ക്കുള്ള സാമ്പിൾ എടുക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത് വരെ […]

Continue Reading

വായുമലിനീകരണം പാക്കിസ്താനിലെ കാറ്റുകൊണ്ടെന്ന് യുപി; അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി

പാക്കിസ്താനിൽ നിന്ന് കാറ്റു വന്നാണ് സംസ്ഥാനത്ത് വായു മലിനീകരണം നടക്കുന്നതെന്ന് പറഞ്ഞ യുപി സർക്കാറിനോട് അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് താഴ്ന്ന ഭാഗത്തായതിനാൽ പാക്കിസ്താനിൽ കാറ്റു വരികയാണെന്നും അതിനാലാണ് വായുമലിനീകരണം ഉണ്ടാകുന്നതെന്നുമാണ് യുപി സർക്കാറിന്റെ സീനിയർ അഭിഭാഷകൻ രജ്ഞിത് കുമാർ സുപ്രീംകോടതിയിൽ വാദിച്ചത്. ഡൽഹി- ദേശീയ തലസ്ഥാന പ്രദേശത്തെ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു യുപി സാർക്കാർ പ്രതിനിധിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പരിഹസിച്ചത്. സംസ്ഥാനത്തെ സുഗർ മില്ലുകൾക്കും പാൽ വ്യവസായങ്ങൾക്കും മേൽ […]

Continue Reading

കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ കാലുപിടിക്കല്‍ വിവാദം, വിദ്യാര്‍ഥിക്ക് മുന്‍കൂര്‍ജാമ്യം

കോളജിന്റെ പരാതിയില്‍ മാനഭംഗശ്രമം അടക്കം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സനദിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്വിദ്യാര്‍ഥിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

Continue Reading

ബെള്ളിപ്പാടി പ്രിമിയർ ലീഗ് ബൗൺസേർസ് ജേതാക്കൾ.

2021 ഡിസംബർ 2ന് യു.എ.ഇ യിൽ വെച്ച് നടന്ന ബെള്ളിപ്പാടി ഫാമിലി മീറ്റും ബെള്ളിപ്പാടി പ്രീമിയർ ലീഗിനും ആവേശമായ പരിസമാപ്തി. ബെള്ളിപ്പാടിയിലെ പ്രവാസികൾ എല്ലാവർഷവും മീറ്റ് സംഘടിപ്പിക്കാറുണ്ടെങ്കി ലും കോവിഡിന്റെ സാഹചര്യത്തിൽ 2 വർഷമായി മുടങ്ങി കിടക്കുകയാരുന്നു. യു.എ.ഇ ലെ വിവിധ പ്രദേശത്ത് ജോലി ചെയ്യുന്ന 100 ൽ പരം ആളുകളാണ് ഒരുമിച്ച് കൂടിയത്. ഫാമിലി മീറ്റിംഗിന്റെ ഭാഗമായി സീനിയേഴ്സ് ക്രിക്കറ്റ് സൗഹൃദ മത്സരവും, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഗെയിംസും മറ്റു പരിപാടികളും നടന്നു. തുമ്പ കോളേജ് ഗ്രൗണ്ടിൽ […]

Continue Reading

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം: മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

ബോവിക്കാനം: കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം – അശ്വമേധം നാലാംഘട്ട പരിപാടിയുടെ ഭാഗമായി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിവിധ മേഖലകളില്‍പ്പെട്ട ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍,ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്താനായി എല്ലാവരും സ്വയം പരിശോധന നടത്തി സ്വമേധയാ ആരോഗ്യ […]

Continue Reading

ബോവിക്കാനത്ത് എ.ടി.എം കൗണ്ടർ സ്ഥാപിക്കണം. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് നിവേദനം നൽകി.

ബോവിക്കാനം: മുളിയാർ പഞ്ചായത്തിന്റെ ആസ്ഥനമായ ബോവിക്കാനത്ത് സ്ഥിരം എ.ടി .എം കൗണ്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് കേരള ഗ്രാമിൺ ബാങ്ക് ചീഫ് മാനേജർ യു.മനോജ് കുമാറിന് നിവേദനം നൽകി.നിരവതി സർക്കാർ, സ്വകര്യ സ്ഥാപനങ്ങളും, ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഇരുന്നൂറിൽ പരം വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രി, തൊഴിൽ ഉറപ്പ് പ്രവർത്തകർ, സാമൂഹ്യ പെൻഷൻ പറ്റുന്ന ആളുകൾ, നിരവതി ബിസിനസ് കാർ തുടങ്ങിയവർ ആശ്രയിക്കുന്നതും, ഇടപാട് നടത്തുന്നതും കേരള […]

Continue Reading

എയർപോർട്ടിൽ അമ്മയെ പൂക്കളുമായി വരവേറ്റു; കിട്ടിയത് ചെരുപ്പിനടി; വൈറല്‍ വിഡിയോ

വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയ മകന് കിട്ടിയത് ചെരുപ്പിനടി. അന്‍വര്‍ ജിബാരി എന്ന അമേരിക്കന്‍ നടനാണ് വലിയൊരു ‘സര്‍പ്രൈസ്’ കിട്ടിയത്. ‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായായാണ് മകന്‍റെ വരവ്. ചിരിച്ച് ഉല്ലസിച്ച് പൂക്കളുമായി വരവേല്‍ക്കാന്‍ വന്ന മകനു അമ്മയില്‍ നിന്നു കിട്ടിയ പ്രതികരണം പക്ഷെ മറിച്ചായിരുന്നു. മകന്‍ അടുത്തേക്ക് വന്നയുടന്‍ ചെരുപ്പൂരി അടിച്ചോടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദേഹത്ത് പല തവണയായി ചെരുപ്പ്കൊണ്ട് അടിച്ചാണ് അമ്മ രോഷം തീര്‍ത്തത്. ഇതുകണ്ട് എയര്‍പ്പോര്‍ട്ടിലുള്ളവര്‍ പരിഭ്രാന്തരാകുന്നതും കാണാം. എന്താണ് […]

Continue Reading