പി ബി അബ്ദുൽ റസ്സാക് ജന മനസ്സുകളിൽ ഇടം കണ്ടെത്തിയ നേതാവ്: വി ഡി സതീശൻ

ഹൊസങ്കടി: വർത്തമാന കാല പൊതുപ്രവർത്തന മേഖലകളിൽ ജനോപകാരപ്രദമായ – ജനക്ഷേമ – വികസന പ്രവർത്തനങ്ങളിലൂടെയും ജന മനസ്സുകളിൽ ഇടം പിടിച്ച അതുല്ല്യ നേതാവായിരുന്നു എൻ്റെ പ്രിയ സുഹൃത്ത് കൂടിയായ മുൻ എം എൽ എ പി ബി അബ്ദുൽ റസ്സാക് എന്ന് കേരള പ്രിതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പിബി അബ്ദുൽ റസ്സാകിൻ്റെ സ്മരണാർത്ഥം കർണ്ണാടക മുൻ മന്ത്രിയും മതേതരത്വത്തിൻ്റെ പ്രിതീകവുമായ ബി രാമനാഥ റൈക്ക് ഏർപ്പെടുത്തിയ […]

Continue Reading

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങള്‍ എന്നു പറഞ്ഞാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലയതിനു പിന്നാലെയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്.    

Continue Reading

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ആലപ്പുഴ ജില്ലയില്‍; ഇഷ്ടം റം.!

തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മദ്യപിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി കണ്ടെത്തല്‍. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തുന്നത്. മദ്യപാനികളുടെ എണ്ണത്തില്‍ രണ്ടാമത് കോട്ടയം ജില്ലയാണ് ഇവിടെ 27.4 ശതമാനമണ് മദ്യപാന ശീലം. സ്ത്രീകള്‍ക്കിടയില്‍ ഇത് 0.6 ശതമാനമാണ്. അതേ സമയം ബിവറേജ് കോര്‍പ്പറേഷന്‍റെ കണക്ക് പ്രകാരം ആലപ്പുഴയില്‍ കഴിഞ്ഞ മാസം വിറ്റത് 90,684 കൈസ് റം […]

Continue Reading

ഓടുന്ന ട്രെയിനിൽ കയറാനൊരുങ്ങിയ വിദ്യാർഥിനി ട്രാകിൽ വീണു; മരണമുഖത്ത് നിന്ന് രക്ഷകനായി മഞ്ചേശ്വരം വിദ്യാർഥി

മംഗ്ളുറു:ഓടുന്ന ട്രെയിനിൽ കയറാനൊരുങ്ങിയ വിദ്യാർഥിനി ട്രാകിൽ വീണു. മരണ മുഖത്ത് നിന്ന് പെൺകുട്ടിക്ക് രക്ഷകനായി മഞ്ചേശ്വരം വിദ്യാർഥി. വ്യാഴാഴ്ച മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിൽ ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പെൺകുട്ടി കയറാൻ ശ്രമിച്ചത്. ആ ശ്രമം പരാജയപ്പെടുകയും ട്രാകിലേക്ക് തെന്നി വീഴുകയും ചെയ്തു. കാഴ്ച കണ്ടവരെല്ലാം പരിഭ്രാന്തരായി. ഏതുനിമിഷവും ട്രെയിനിനിടയിൽ പെട്ട് പോകുമെന്ന ഘട്ടത്തിലാണ് രക്ഷകനായി മഞ്ചേശ്വരം സ്വദേശിയും മംഗ്ളൂറിൽ വിദ്യാർഥിയുമായ മനീഷ് എത്തിയത്. ഉടൻ തന്നെ മനീഷ് ട്രാകിൽ നിന്ന് പെൺകുട്ടിയെ ഉയർത്തി […]

Continue Reading

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി.കേരളത്തിന്റെ അഴകിന്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്. കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവയുടെ തിളക്കത്തില്‍ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവടുവയ്പ്പില്‍ ഓരോരുത്തരും മാറ്റുകാണിച്ചു. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ […]

Continue Reading

മംഗളൂരുവിൽ കോളേജ് വിദ്യാർഥികൾ ഏറ്റുമുട്ടി, മലയാളികളടക്കം നിരവധി വിദ്യാർഥികൾക്ക് പരിക്ക്; സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ ഉൾപ്പെടെ അഞ്ചുപൊലീസ് ഉദ്യോഗസ്ഥർക്കും അക്രമത്തിൽ പരിക്ക്

മംഗളൂരു: മംഗളൂരു നഗരത്തിലെ ഒരു ഡിഗ്രി കോളേജിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു.നഗരത്തിലെ കോളേജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർഥിയായ ആദർശ് പ്രേംകുമാറിനെ(21) ഒരു സംഘം വിദ്യാർഥികൾ മർദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലം സ്വദേശിയായ ആദർശ് നഗരത്തിലെ ലൈറ്റ് ഹൗസ് ഹിൽ റോഡിലുള്ള അപ്പാർട്ട്മെന്റിലാണ് താമസം.ഹൗസ് ഹിൽ റോഡിലുള്ള അപ്പാർട്ട്മെന്റിലാണ് […]

Continue Reading

കളഞ്ഞു കിട്ടിയ സ്വർണവും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേല്പിച്ചു മാതൃകയായി വിദ്യാർത്ഥികൾ

ഉപ്പള : കൈകമ്പ ടൗണിൽ വെച് കളഞ്ഞു കിട്ടിയ സ്വർണവും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥയെ കണ്ടത്തി പോലീസ് സ്റ്റേഷനിൽ വെച്ചു കൈമാറി.സീതാങ്കോളി ഐട്ടിഐ വിദ്യാർത്ഥികളായ മുസാഫിർ, ആസിഫ് , ഷുഹൈബ് എന്നി വ്ദ്യാർത്ഥികളാണ് പേഴ്സ് തിരിച്ചേല്പിച്ചു മാതൃകയായത്. കുമ്പള സിഐ പ്രമോദിന്റെ സാനിധ്യത്തിൽ ആയിരുന്നു പേഴ്സ് തിരിച്ചേല്പിച്ചത്

Continue Reading

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ

തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ഇയാൾ എത്തിയത്. ഫോട്ടോയിലും […]

Continue Reading

സി.പി.എം നേതാവിന്‍റെ കൊലപാതകം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, തിരുവല്ലയിൽ ഇന്ന് ഹർത്താൽ

പത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി.പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്.സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സി.പി.എമ്മിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്.

Continue Reading

ഒമൈക്രോണ്‍: കാസര്‍കോട് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്തും റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തില്‍ […]

Continue Reading