വിദ്യാസമ്പന്നരായ വനിതകളാണ് സമൂഹത്തിൻറെ കരുത്ത്; എ.കെ.എം അഷ്റഫ് എംഎൽഎ

കുമ്പള..അഭ്യസ്തവിദ്യരായ സ്ത്രീകൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വളർന്നു വരണമെന്നും കാലത്തിൻറെ വെല്ലുവിളി ഏറ്റെടുക്കാനുള്ള മനോധൈര്യം ആർജിക്കണമെന്നും എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു. കുമ്പള പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി എംഎസ്എഫ് ഹരിത ജില്ലാ ഭാരവാഹികളായി തെരഞ്ഞടുത്ത കുമ്പള പഞ്ചായത്തിൽ നിന്നുള്ള ജില്ലാ ട്രഷറർ തംസീറ കൊടിയമ്മ,സെക്രട്ടറി മൈമൂന പേരാൽ എന്നിവരെ അനുമോദിക്കൽ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. കുമ്പള ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ അബ്ദുല്ലകുഞ്ഞി അധ്യക്ഷത […]

Continue Reading

നടൻ ബ്രഹ്‌മ മിശ്ര മരിച്ച നിലയിൽ

മിർസാപൂർ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്‌മ മിശ്ര മരിച്ച നിലയിൽ. മുംബൈയിലെ വെർസോവയിലെ ഫ്ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്. നടന്റെ ഫ്ളാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്ളാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയിൽ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

ജിഫ്രി തങ്ങളുടെ നിലപാട് സ്വാഗതാർഹം; നാഷണൽ യൂത്ത്ലീഗ്

കോഴിക്കോട്:മുസ്ലിം പള്ളികളിൽ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കരുതെന്ന് പ്രഖ്യാപിച്ച സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും സ്വാഗതം ചെയ്തു. മുസ്ലിം ലീഗിൻറെ രാഷ്ട്രീയ കപടത തിരിച്ചറിഞ്ഞ നിലപാട് മുസ്ലിം സമുദായത്തിന് അഭിമാനകരമാണ്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന കള്ള പ്രചരണത്തിനെതിരെ നാഷണൽ യൂത്ത്ലീഗ് പ്രചാരണ ക്യാമ്പയിൻ നടത്തും.

Continue Reading

ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടി പിൻവലിക്കുക- എസ്.ഇ.യു.

കാസറഗോഡ് :- സർക്കാർ ജീവനക്കാരുടെ 2020 – 21 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് പ്രതിഷേധാർഹമാണെന്നും ലീവ് സറണ്ടർ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഒ.എം ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ നെല്ലിക്കട്ട, നൗഫൽ നെക്രാജെ, മുസ്തഫ കെ.എ, […]

Continue Reading

ഒമിക്രോൺ വകഭേദം ; ലോക്ഡൗൺ പരിഗണനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു . കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത് എന്നാണ് വിവരം. […]

Continue Reading

സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവാവ് അറസ്റ്റിൽ

തലപ്പാടി: തലപ്പാടിയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കെസി റോഡ് സ്വദേശി അബ്ദുൽ റാഷിഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉച്ചിലയിൽ വച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും റാഷിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റാഷിഖിനെതിരെ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതിക്ക് പങ്കുണ്ടോയെന്നറിയാൻ റാഷിഖിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡിസംബർ ഒന്നിന് പുലർച്ചെ […]

Continue Reading

ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.’രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണത്തെ എതിര്‍ക്കാന്‍ യുഎഫ്ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കടാചലം പ്രസ്താവനയില്‍ […]

Continue Reading

പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

കാസര്‍കോട് മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു

കാസര്‍കോട്: മംഗല്‍പ്പാടിയില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ചു. ഉപ്പള ഗേറ്റിന് സമീപമുള്ള സ്വന്തം വീട്ടിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Continue Reading

മമ്മി എരിയപ്പാടിയെ ഐ.എൻ.എൽ ആലംപാടി അനുമോദിച്ചു

ആലംപാടി: കാസറഗോഡ് ജില്ലയിലെ എറ്റവും മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട മമ്മി എരിയപ്പാടിയെ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വ്യവസായി ബുഖാരി മുബാറക്ക് മമ്മി എരിയപ്പാടിക്ക് ഉപഹാരം സമ്മാനിച്ചു. അഹമ്മദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ് നഗർ ഉദ്‌ഘാടനം ചെയ്തു. സിദ്ധിഖ് ചെങ്കള, മാഹിൻ മേനത്ത്, മൊയ്‌ദീൻ.എസ്, ഗപ്പു ആലംപാടി, ഇഖ്ബാൽ കേളങ്കയം, ഇബ്രാഹിം സുബ്ബ്യന്‍തോട്ടി, […]

Continue Reading