മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് ‘കരുതല്‍’ പ്രവര്‍ത്തനം ആരംഭിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പ്രവര്‍ത്തോനോദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്. മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ പ്രദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും […]

Continue Reading

തലയിൽ കുടം കുടുങ്ങിയ നായയെ രക്ഷിച്ചു

തൃക്കരിപ്പൂർ: അലുമിനിയംകുടം തലയിൽ കുടുങ്ങി അലഞ്ഞുതിരിഞ്ഞ തെരുവുനായയെ യുവാക്കളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. നടക്കാവ് കൊവ്വൽ മുണ്ട്യ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് തല കുടത്തിനകത്തായ നിലയിൽ നായ തലങ്ങും വിലങ്ങും ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തലയൂരിയെടുക്കാൻ മണിക്കൂറുകളായുള്ള പരക്കം പാച്ചിലിനിടയിൽ നായ അവശനിലയിലായി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നാട്ടുകാരായ എം.പി. ബിജീഷ്, ഷിജിത്ത് എന്നിവർ ധൈര്യപൂർവം പട്ടിയെ പിടിച്ചുവെക്കുകയും ജീവനക്കാർ കുടം മുറിച്ചുമാറ്റുകയും ചെയ്തു.

Continue Reading

റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

തലശ്ശേരി:റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിപ്പൂരിലെ ഡബ്ളു (25) ആണ് അറസ്റ്റിലായത്. റെയിൽപ്പാളത്തിൽ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടർന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ ആദ്യം കല്ല് കണ്ടത്. ബുധനാഴ്ച രാവിലെ 10.25-ന് എത്തിയ കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടി നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു. പിന്നിട് പാളത്തിൽ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി. റെയിൽവേ എൻജിനിയർ പോലീസിൽ പരാതി […]

Continue Reading

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശന നിരീക്ഷണത്തിൽ കഴിയണം: ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കോവിഡ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടര്‍ന്ന് വീണ്ടും എഴ് ദിവസം കൂടി ഐസൊലേഷനില്‍ തുടരണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ല കോറോംണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഐസൊലേഷന്‍ സൗകര്യമുള്ള ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. […]

Continue Reading

എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി-സന്ദേശം ലൈബ്രറി കേരളശാസ്ത്ര സാഹിത്യപരിഷത്ത്

ചൗക്കി:ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ന് കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുടേയും സുരക്ഷാ പ്രോജക്ട് കാസറഗോഡിന്റേയും ചൗക്കി സന്ദേശം സംഘടനയുടേയും സംയുക്ത നേതൃത്ത്വത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി. കാസറഗോഡ് ബ്ലോക്ക് തല സമാപനം ചൗക്കി സന്ദേശം ലൈബ്രറി യി ൽ വെച്ചു നടന്നു. അസമത്വങ്ങൾ അവസാനിപ്പിക്കണം എയ്ഡ്സും മഹാമാരിയും ഇല്ലാതാക്കണം എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന മുദ്രാവാക്യം.മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ഷെമീമ സാദിഖ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം […]

Continue Reading

ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.

Continue Reading

പെരിയ ഇരട്ടക്കൊലപാതക കേസ്: ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രാദേശിക പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രാദേശിക പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പേരും ഏച്ചിലടുക്കം മേഖലയില്‍ നിന്നുള്ള സി.പി.എം. പ്രവര്‍ത്തകരാണ്. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.

Continue Reading

നാഷണൽ യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകി

മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച സർക്കാരിനും മറ്റും എതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ആഹ്വാനം നൽകിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനും മറ്റും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകി. ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു രാഷ്ട്രീയ മുതലെടുപ്പിന് ഉം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് സാമൂഹ്യ ദ്രോഹ സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ […]

Continue Reading

പൈക്ക -മല്ലം ബോവിക്കാനം റോഡ് രണ്ടാം ഘട്ട പ്രവർത്തിയുടെ ടെണ്ടർ നടപടി പൂർത്തിയായി

മല്ലം: വർഷങ്ങളായി തകർന്ന് ശോചനീയവസ്ഥയിലായ പൈക്ക- മല്ലം- ബോവിക്കാനം റോഡിന്റെ രണ്ടാം ഘട്ട ടാറിംഗ് പ്രവർത്തി നടത്തുന്നതിന് വേണ്ടി കാസറഗോഡ് എം.പി ശ്രീ രാജ് മോഹൻ ഉണിത്താന്റെ ഇടപെടലിന്റെ ഭാഗമായി പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെട്ത്തി (പി.എം. ജി.എസ് വൈ ) 5.30 കിലോ മീറ്റർ റോഡ് പ്രവർത്തിക്കായി 3.26 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടർ കഴിഞ്ഞ ഏതാനു ദിവസം മുമ്പ് തിരുവന്തപുരത്ത് വെച്ച് നടന്നിരുന്നു. ഇതിന്റെ നടപടി ക്രമങ്ങളാണ് പൂർത്തിയായത്. ചട്ടംഞ്ചാൽ […]

Continue Reading