സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. സൌദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൌദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.

Continue Reading

തലപ്പാടിയിൽ ഇളവില്ല, നിയന്ത്രണങ്ങൾ തുടരും; കെഎസ്ആർടിസിക്ക് പ്രതിദിന കലക്ഷൻ നഷ്ടം 60,000 രൂപ

തലപ്പാടി • കോവിഡ് കേസുകൾ വർധിച്ചതിനാൽ കേരള അതിർത്തിയിലെ പരിശോധനയിൽ ഇളവു വരുത്താതെ കർണാടക. ഇന്നു മുതൽ അതിർത്തിയിൽ രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തും. കഴിഞ്ഞ ദിവസത്തെ സമാനമായ സാഹചര്യമായിരുന്നു ഇന്നലെയും. ചെക്ക് പോസ്റ്റിൽ വാഹനങ്ങളെല്ലാം തടഞ്ഞു പരിശോധിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാതിരുന്ന യാത്രക്കാരെ കർണാടക ഭാഗത്തെ സാംപിൾ കലക്ഷൻ സെന്ററിലേക്കയച്ചു സാംപിൾ ശേഖരിച്ച ശേഷം പോകാൻ അനുവദിക്കു .

Continue Reading

ഗവ.പോളിടെക്നികിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ്. ഹോസ്റ്റലിനുള്ളിലാണ് അശ്വന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിശദമായ […]

Continue Reading

പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറയും; നികുതി കുറച്ച് ഡല്‍ഹി

ഇന്ധന വില കുറയ്ക്കാന്‍ നികുതിയില്‍ ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി മുപ്പത് ശതമാനത്തില്‍ നിന്നും 19.40 ശതമാനത്തിലേക്കാണ് കുറച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് പ്രെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു. വിലക്കുറവ് ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. നിലവില്‍ ഡല്‍ഹിയിലെ പെട്രോള്‍ വില 103.97 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 109.98 രൂപ എന്ന നിലയിലും എത്തി നില്‍ക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ നാലിന് ശേഷം തുടര്‍ച്ചയായ […]

Continue Reading

തളങ്കരയിൽ നിന്ന് കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് :തളങ്കര ബാങ്കോട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായ ഗർഭിണിയായ യുവതിയെ മാലിക്ക് ദീനാർ പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫമിദ എന്ന എട്ട് മാസം ഗർഭിണിയായ യുവതിയെയാണ് ഇന്ന് രാവിലെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു, ഇവർ കുറച്ചു കാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8954 കൊവിഡ് കേസുകള്‍; 267 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 267 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 99,023 (0.29%) പേര്‍ മാത്രമാണ് […]

Continue Reading

മളിയിൽ അബ്ദുല്ലക്കുഞ്ഞി മരണപ്പെട്ടു

ആലംപാടി: ആലംപാടിയിലെ മളിയിൽ അബ്ദുല്ലക്കുഞ്ഞി (72) മരണപ്പെട്ടു. ഭാര്യ: പിലാങ്കട്ട സ്വദേശിനി റുഖിയ, മക്കൾ: ഹസീന, റംസീന, അദ്‌നാൻ(വിദ്യാർത്ഥി), മരുമക്കൾ: ഹകീം തളങ്കര, അഷ്‌റഫ് മവ്വൽ, സഹോദരങ്ങൾ: പരേതരായ മളിയിൽ മഹമൂദ് ഹാജി, മളിയിൽ ഖദീജ, മളിയിൽ ആച്ചിബി. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. മളിയിൽ അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ്, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Continue Reading

പൊന്നും വിലയ്ക്ക് സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ; കൂടെ ബട്‌ലറും ജെയ്‌സ്വാളും

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയൽസ് നിലനിർത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് കൂടെനിർത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസൺ. സഞ്ജുവിന്റെ നായകതത്വത്തിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളിൽ നിന്ന് 40.33 ശരാശരിയിൽ 484 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ […]

Continue Reading

ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി : ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്. നിബന്ധനകള്‍ ഇങ്ങനെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവര്‍ (എല്ലാ രാജ്യങ്ങളില്‍ നിന്നും)യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. 72 മണിക്കൂര്‍ മുന്‍പു ലഭിച്ച നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം, കയ്യില്‍ കരുതണം. 5 വയസ്സില്‍ താഴെയുള്ള […]

Continue Reading