ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് നമ്പര്‍ തിരഞ്ഞു; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ

കൊച്ചി: ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ ആലുവയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. ദീപാവലിക്ക് സ്മാര്‍ട്ട് ടിവിക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞത്.എന്നാല്‍, ലഭിച്ചത് വ്യാജ നമ്പറായിരുന്നു. അതേസമയം, കിട്ടിയ നമ്പറില്‍ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു.ഓഫര്‍ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കില്‍ ഉളള ഫോറം ഫില്‍ ചെയ്തു നല്‍കാനും സംഘം പറഞ്ഞു.ഫ്ളിപ്പ് കാര്‍ട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും […]

Continue Reading

തൃശൂരില്‍ വ്യാജ മദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്. ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്. നിശാന്തിന്‍റെ തട്ടുകടയില്‍ വച്ചാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. […]

Continue Reading

മിറാക്കിൾ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു

മിറാക്കിൾ കമ്പാർ അക്കാദമിക്ക് കമ്പാർ മിറാക്കിൾ സ്റ്റേഡിയത്തിൽ വെച്ച് തുടക്കംകുറിച്ചു.വിനോദ് ചിറ്റാരിക്കൽ,നവാസ് തളങ്കര കോച്ചിങ് ക്യാമ്പിന് നേതൃത്വം നൽകി.കാസറകോഡ് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ,പി എം മുനീർ ഹാജി, സിദ്ധീക്ക് ചക്കര ക്യാമ്പ് സന്ദർഷിച്ചു.സപി എം കബീർ,ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് കമ്പാർ,സെക്രട്ടറി അറഫാത്ത്,അംസു മേനത്ത്,മുക്താർ,മമ്മാലി,ജുനൈദ്,ഷരീഫ് തളങ്കര സന്നിഹിതരായി.വിദേശ കോച്ചുമാരുടെ സാന്നിദ്യം ഭാവിയിൽ ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു

Continue Reading

അന്താരാഷ്ട്ര പ്രദര്‍ശനത്തിലേക്ക് ഇടംനേടി കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ള. ബ്രസീലില്‍ നടക്കുന്ന ലിമായിറ ഹ്യൂമര്‍ ഹാള്‍-2021 പ്രദര്‍ശനത്തിന് അന്തര്‍ദേശീയതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്

ബ്രസീല്‍: മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ ബ്രസീലില്‍ നടക്കുന്ന ലിമായിറ ഹ്യൂമര്‍ ഹാള്‍-2021 പ്രദര്‍ശനത്തിന് . അന്തര്‍ദേശീയതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.ഇന്ത്യയില്‍നിന്ന് രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. രാജേന്ദ്ര കുമാറിന്റെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം വരച്ചുകാട്ടിയ കാര്‍ട്ടൂണും, മുജീബ് പട്‌ളയുടെ ആഗോള താപനില വിഷയാടിസ്ഥാനത്തില്‍ വരച്ച കാര്‍ട്ടൂണുമാണ് പ്രദര്‍ശനത്തിന് ഇടംനേടിയത്.

Continue Reading

ഒമിക്രോൺ; സംസ്ഥാനം വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു.  നിലവില്‍  പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.  

Continue Reading

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇരുസഭകളും പാസാക്കി

കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കി. ലോക്സഭയും രാജ്യസഭയും ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും.  കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. […]

Continue Reading

ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിദ്യഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിച്ചു

ബന്തിയോട്‌: മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബന്തിയോട് ബിലാൽ ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. എ കെ എം അഷ്റഫ് എംഎൽഎ ഉപഹാര സമർപ്പണം നടത്തി. കെ എം സി സി നേതാവ് മുട്ടം മഹ്മൂദ് അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. പുതുതായി കേരള ഹൈക്കോടതിയിൽ എൻറോൾ ചെയ്ത […]

Continue Reading

മംഗളൂറു അത്താവറിൽ റാഗിങ്ങ്; കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

മംഗളൂരു: റാഗിങ്ങ്, വിവിധ സ്വകാര്യ കോളേജുകളിൽ നിന്നായി കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ജാസിൽ മുഹമ്മദ്(21), അഭി അലക്സ്(21) , ഇടുക്കി സ്വദേശികളായ നന്ദശ്രീകുമാർ (19), അലൻ ഷൈജു (19), കാസർകോട് ചെർവത്തൂർ സ്വദേശി ഷിഹാസ് സികെപി (20),തൃശൂർ സ്വദേശികളായ പ്രവേശന് കെപി (21) ഗോപി കൃഷ്ണ എച്ച് (21), ഹസൻ പിഎസ് (21) വിഷ്ണു പി.ആർ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്വകാര്യ കോളേജിൽ ഒന്നാം വർഷ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സിന് […]

Continue Reading

പി ബി അബ്ദുൽ റസാഖ് സ്മാരക അവാർഡ് ബി രാമനാഥ റൈക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഡിസംബർ ഒന്നിന് സമർപ്പിക്കും

ഉപ്പള: മുൻ കർണ്ണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി രാമനാഥ റൈക്ക് ഈ വർഷത്തെ പി ബി അബ്ദുൽ റസാഖ് സ്മാരകപുരസ്‌കാരം ഡിസംബർ ഒന്നിന് ഒളയം ഡി. എം കബാന റിസോർട്ടിൽ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിക്കും വൈകുനേരം മുന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ യൂ ഡി എഫ്ന്റെ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിച്ച് മതേതര മൂല്യങ്ങൾക്കായി […]

Continue Reading

സോഷ്യൽ വെൽഫയർ അസോസിയേഷൻ മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഷിറിയയുടെ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിലേക്കു 15000 രൂപ നൽകി

സോഷ്യൽ വെൽഫയർ അസോസിയേഷൻ മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഷിറിയയുടെ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിലേക്കു 15000 രൂപ നൽകി.. തുക സ്കൂൾ ഹെഡ്മിസ്ട്രെസ്സിനു സംഘടന മെമ്പർ ബഷീർ muttam കൈമാറി.. സ്കൂൾ പ്രിൻസിപ്പൽ വിനോദ് മാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ്‌ ഹനീഫ് ഓണന്ത എന്നിവർ സമീപം…

Continue Reading