തൃശ്ശൂരില്‍ സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ; ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. 54 വിദ്യാര്‍ത്ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗബാധയേറ്റത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. കഴിഞ്ഞ 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിലെത്തിയത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചു. […]

Continue Reading

എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിരക്ക് വർധിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 […]

Continue Reading

ഭിന്നശേഷി പ്രതിഭ അനുരാഗിനെ മുളിയാർ വെൽഫെയർ സൊസൈറ്റി അനുമോദിച്ചു

മൂലടുക്കം:ഭിന്നശേഷിയെ അതിജയിച്ച ബഹുമുഖ പ്രതിഭ മുണ്ടക്കൈ സ്വദേശി അനുരാഗിനെ മുളിയാർ വെൽഫെയർ സൊസൈറ്റി അനു മോദിച്ചു. കാസർകോട് സർക്കാർ കോളേജിലെ ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥിയാണ്. കുഞ്ഞിക്കണ്ണൻ,സുമദമ്പതികളുടെമകനാണ്.ഇന്ത്യയിലെരണ്ടാമത്തെ ഭിന്നശേഷിക്കാരനായ സ്കൗട്ട് റോവറാണ്. ഇൻസ്പെയർ കാസർകോട് യൂത്ത് ഐക്കൺ അവാർഡും,അക്കര ഫൗണ്ടേഷൻ സ്പെഷ്യലിഏബ്ൾഡ് സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥ മാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സെറിബൽ പാൾസി ബാധിതരുടെ കൂട്ടായ്മയായ സ്പാസ്റ്റിക്അസോസിയേഷൻ ഓഫ് കാസർകോടി ൻ്റെയും, അക്കര ഫൗണ്ടേഷൻസ്പാസ്റ്റിക് അസോസി യേഷൻ്റെയുംസ്ഥാപകനും,ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി യുമാണ്. ഫ്ലവേഴ്സ് ചാനൽ […]

Continue Reading

അറക്കൽ ബീവി അന്തരിച്ചു

അറക്കൽ രാജകുടുംബത്തിന്റെ 39 ത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അറക്കല്‍ ഭരണാധികാരി അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറക്കല്‍. ആദ്യകാലം മുതല്‍ക്കേ അറക്കല്‍ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് * സർജൻഡോക്ടർ മനു എസ്* ന്റ സേവനം 01/12/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽ വാരൽ; അഞ്ച് തോണികൾ പിടിയിൽ

കുമ്പള: കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട അഞ്ചു തോണികൾ പൊലീസ് പിടികൂടി. കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ മാരായ അനീഷ്, പി.കെ.വി. രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടി കേസെടുത്തത്. പോലീസിന്റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു തോണികൾ കണ്ടെത്തിയത്.

Continue Reading

സന്ദേശം ഗ്രന്ഥാലയത്തിൽ ഭരണഘടനാ ദിനത്തിൽ സായാഹ്ന പ്രഭാഷണം സംഘടിപ്പിച്ചു

ചൗക്കി:ഇന്ത്യൻ ഭരണഘടന – കാവലും കരുതലും എന്ന വിഷയത്തെ ആസ്പതമാക്കി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഹാളിൽ വെച്ച് ക്ലാസ്സും ചർച്ചയും നടന്നു. സന്ദേശം ലൈബ്രറി, ജില്ലാ ലൈബ്രറി കൗൺസിൽ നെഹ്റു യുവക് കേന്ദ്ര യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് സഹകരണ സംഘം രജിസ്ട്രാർ മുരളിധരൻ , കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ എന്നിവർ ക്ലാസ്സെടുത്തു. താലൂക്ക് […]

Continue Reading

കാസർകോഡ് മുനിസിപ്പാലിറ്റിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി.

കാസർഗോഡ് മുൻസിപ്പാലിറ്റി യുടെയും, കാസർഗോഡ് ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാടിൻറെ അദ്ധ്യക്ഷതയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കെ ആശംസകളർപ്പിച്ചു.കാസർഗോഡ് ജില്ലാ ടി.ബി.ഓഫീസർ ഡോ.ആമിന.ടി.പി. മുഖ്യാതിഥിയായിരുന്നു.നിർവചിക്കപ്പെട്ട ഉദ്ദേശലക്ഷ്യങ്ങളോടെ തുടങ്ങി വച്ച ഒരു സംരംഭം ഒരു കാലഘട്ടം പിന്നിടുമ്പോൾ വിലയിരുത്തുന്നതുപോലെ എളുപ്പമല്ല നമ്മുടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ചികിത്സിച്ചുമാറ്റാൻ സാധിക്കാത്ത അവസ്ഥയിലുള്ള […]

Continue Reading

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ്

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാരും കർണാടകയുടെ പുതിയ തീരുമാനത്തോടെ […]

Continue Reading

പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ജനമൈത്രി പോലീസുമായി സഹകരിച്ച് ആസ്‌ക് ആലംപാടി

ആലംപാടി: നാൽത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വിദ്യാനഗർ ജനമൈത്രി പോലീസുമായി സഹകരിച്ച് ആസ്‌ക് ആലംപാടി മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു . ആസ്‌ക് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിദ്യാനഗർ ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ സാറിന് ആസ്‌ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കിറ്റുകൾ കൈമാറി. ബീറ്റ് ഓഫിസർമാരായ വേണുഗോപാൽ, അനീഷ്, ഗപ്പു ആലംപാടി, സിദ്ധിഖ്, കാദർ ചാൽകര, റിയാസ്.ടി.എ‌, മണി സലൂൺ, നസീർ ബിസ്മില്ല, സിദ്ധിഖ് ചൂരി, ജാബിർ പൊളിറ്റ്‌, കെ.എം ഹാജി, […]

Continue Reading