സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.

Continue Reading

അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന കാസർകോട് ഉപ്പള സ്വദേശി റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർകോട്: മുഹമ്മദ്‌ റഫീഖ് (നപ്പട്ട റഫീഖ് ,32) കോളഞ്ച ഹൌസ് അട്ടഗോളി,കയ്യാർ, ഉപ്പള എന്നയാൾക്കെതിരെയാണ് കാസറഗോഡ് പോലീസിന്റെ അപേക്ഷ പ്രകാരം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് ഈയിടെ മുംബൈ വിമാന താവളത്തിൽ അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ്. ഇത് പ്രകാരം ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും ഇയാളെ അറസ്റ്റ് ചെയ്യാം. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട […]

Continue Reading

മോഫിയയുടെ മരണം; സിഐ സുധീറിന് സസ്‌പെൻഷൻ

മോഫിയയുടെ മരണത്തിൽ സിഐ സുധീറിന് സസ്‌പെൻഷൻ. ഡിജിപിയാണ് സുധീറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഡിജിപിയുടെ നടപടി. സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്. സി ഐ സുധീറിനെ ആരോപണം ഉയർന്നപ്പോൾ സ്ഥലം മാറ്റാൻ മാത്രമായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചത്. എന്നാൽ മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്നത്.

Continue Reading

മൊഗ്രാൽ ദേശീയവേദി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മൊഗ്രാൽ: അടുത്ത മാസം രണ്ടാംവാരത്തിൽ ചേരുന്ന മൊഗ്രാൽ ദേശീയവേദിയുടെ ജനറൽബോഡി യോഗത്തിന് മുമ്പായിട്ടുള്ള 15 ദിവസത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഭിനവ് വിജയകുമാർ, മുഹമ്മദ് റയീസ് ബി കെ, സുബൈർ റഹ്മത്ത് നഗർ, മൊഗ്രാൽ യുഎഇ ട്രാവൽസ് ഉടമ അബ്ദുറഹ്മാൻ, കുമ്പള പ്രിൻറിംഗ് പ്രസ്സ് ഉടമ എം ജി അബ്ദുൽ ഖാദർ എന്നിവർക്ക് ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട് ടി കെ ജാഫർ, സെക്രട്ടറിമാരായ എം എ […]

Continue Reading

റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് സീനിയേഴ്സ്; സംഭവം കാസർഗോഡ്.

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു.കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.പ്ലസ് വൺ കൊമേഴ്സ്വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് ഒരുസംഘം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചത്.പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. റാഗിങ് ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിയും പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെപ്പറ്റി പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും സൂചിപ്പിച്ചു.

Continue Reading

തുലാവർഷ മഴ ; കാസറഗോഡ് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു. മറികടന്നത് 89 വർഷം മുൻപുള്ള റെക്കോർഡ്

തുലാവർഷ മഴയുടെ ലഭ്യതയിൽ കാസറഗോഡ് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു.ശരാശരി ഈ കാലയളവിൽ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റർ മഴയായിരിക്കെ ഒക്ടോബർ ഒന്നുമുതൽ നവംബർ 25 വരെ ജില്ലയിൽ 801.2മില്ലിമീറ്റർ മഴയാണ്​ പെയ്​തുതോർന്നത്​, ഇതുവരെ 148% അധികമഴ.ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ കാലയളവിൽ ജില്ലയിൽ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റർ മഴയാണ്. 1901 മുതലുള്ള 121 വർഷത്തെ തുലാവർഷ മഴയുടെ കണക്കിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാവർഷ മഴ ലഭിച്ച റെക്കോർഡ് ഇനി […]

Continue Reading

മകളുടെ വിവാഹമാണ്, ബിജെപി- ആർഎസ്എസ്- ജെജെപി നേതാക്കള്‍ പങ്കെടുക്കരുത്… വൈറലായി വിവാഹ ക്ഷണക്കത്ത്

ആളുകള്‍ പല തരത്തില്‍ രാഷ്ട്രീയമായ ചായ്‍വുകളും എതിര്‍പ്പുകളും  പ്രകടിപ്പിക്കാറുണ്ട്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം പറയുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയം പറച്ചില്‍. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് വ്യക്തമാക്കിയത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ […]

Continue Reading

ആസ്‌ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ഇന്ന്

ആലംപാടി: ആലംപാടിയുടെ ഹൃദയ ഭാഗത്ത് ആസ്‌ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1:30 മണിക്ക് ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി നിർവഹിക്കും.

Continue Reading

സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ്

നാല് മാസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തി. കോഴിക്കോട് കോവൂർ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്.ബാംഗ്ലൂരിൽനിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായിരുന്നു.യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ […]

Continue Reading