മോഫിയ പർവീന്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; സ്ഥലത്തെത്തി മോഫിയയുടെ മാതാവ്

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും […]

Continue Reading

‘അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബറോടെ സാധാരണ നിലയിലേക്ക്’; വ്യോമയാന സെക്രട്ടറി

കോവിഡ് കാരണം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിയെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. ‘അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും അടുത്തുതന്നെ, ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’- രാജീവ് ബന്‍സാല്‍ പറഞ്ഞു. രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് […]

Continue Reading

കോവാക്‌സിന് ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് കോവിഡിനെതിരെ 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമടക്കം സര്‍വേയില്‍ പങ്കെടുത്തിരുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ […]

Continue Reading

വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണന- കേന്ദ്രമന്ത്രി നാരായണ സ്വാമി

വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര സാമൂഹ്യ നീതി വകുപ്പും, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, ജില്ലാ ഭരണസംവിധാനവും കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ ആവശ്യകത കണ്ടറിഞ്ഞാണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ വയോശ്രീ യോജന വഴി വയോജനങ്ങള്‍ക്ക് […]

Continue Reading

തെയ്യംകലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ വി പ്രവീൺ കുമാർ തൂങ്ങി മരിച്ച നിലയിൽ

കൊളത്തൂര്‍ : അറിയപ്പെടുന്ന തെയ്യം കലാകാരനും കൊളത്തൂരിലെ പോസ്റ്റുമാനുമായ പ്രവീണ്‍കുമാര്‍ വി (38) യെ കുണ്ടംകുഴിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി ബേപ്പ് ഈച്ചപാറയിലെ പരേതരായ കൃഷ്ണന്‍ കര്‍ണ്ണമൂര്‍ത്തി-ശാരദ എന്നിവരുടെ മകനാണ്. ഭാര്യ നിഷ പാണത്തൂര്‍. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ശിവാനന്ദന്‍ (വാട്ടര്‍ അതോറിറ്റി കൂത്ത്പറമ്പ് ), പുഷ്പ (മാങ്ങാട് ), സുനിത (കൊളത്തൂര്‍), ശ്രീജ (ബേപ്പ്). മൂന്ന് ദിവസം മുന്‍പ് കാണാതായിരുന്ന പ്രവീണിനെ ഇന്ന് രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. […]

Continue Reading

ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം 63 കോഴികള്‍ ഹൃദയാഘാതം വന്നു ചത്തു; വിചിത്ര പരാതിയുമായി പൗൾട്രി ഫാം ഉടമ

വിവാഹത്തിനിടെയുള്ള ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം തന്‍റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമ. കണ്ടഗരടി സ്വദേശിയായ രഞ്ജിത് പരിദയാണ് നീലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അയൽവാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ്‌‌ കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രി 11.30ഓടെ ഫാമിന് മുന്നിലൂടെ ഡിജെ ബാൻഡുമായി വിവാഹ ഘോഷയാത്ര കടന്നുപോയിരുന്നു. ഡിജെ ഫാമിനടുത്തെത്തിയപ്പോൾ കോഴികൾ വിചിത്രമായി പെരുമാറിയെന്നാണ്‌ […]

Continue Reading

ആലൂരിലെ കർഷകരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ സാഹസികമായി വെടിവെച്ച്കൊന്നു

കാസർഗോഡ് : മുളിയാർ പഞ്ചായത്തിലെ ആലൂർ പ്രദേശങ്ങളിലെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്ത കാട്ടുപന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർസോളമൻ ജോർജ്ജിന്റെ നിർദ്ദേശപ്രകാരംവനം വകുപ്പിന്റെ നിരീക്ഷണത്തിനിടയിൽഇന്ന് പുലർച്ചെ 1.30മണിക്ക് ആലൂറിലെ ഹസ്സന്റെ കൃഷി ഇടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഉടൻ വെടിവെച്ച്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറഡുക്ക റിസർവ്വ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ .വി സത്യൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർ രാജേഷ് പൊതുപ്രവർത്തകരായ മസൂദ്ബോവിക്കാനം എ മുഹമ്മദ് കുഞ്ഞി ആലൂർ ജിജിൻ ചന്ദ്രൻ വനംവകുപ്പ് ജീവനക്കാരായ […]

Continue Reading

ഗോവൻ നിർമ്മിത വിദേശ മദ്യവുമായി കാസർഗോഡ് സ്വദേശി എക്‌സൈസിന്റെ പിടിയിൽ

ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കട്ടത്തടുക്ക പഞ്ചാള സ്വദേശി പ്രമീഷിനെ കുമ്പള എക്‌സൈസ് പിടികൂടി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിജിത്ത്, സബിത്ത്, നസറുദ്ദീന്‍ ഡ്രൈവര്‍ സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading

എം.എസ്.എഫ്.പ്രവർത്തകന്റെ ഉപരിപഠനത്തിന് കൈത്തങ്ങായി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി

ആലംപാടി : ആലംപാടി ശാഖയിൽ പെട്ട സജീവ എം .എസ് .എഫ് പ്രവർത്തകന്റെ ഉപരിപഠനത്തിന് കെഎംസിസി ജിസിസി കമ്മിറ്റി കൈത്തങ്ങായി .സാമ്പത്തിക പ്രതിസന്ധി കാരണം പ്ലസ് ടു കഴിഞ്ഞി ഉപരിപഠനം പ്രതിസന്ധിയിലായ എം . എസ് .എഫ് വിദ്യാര്ഥിക്കാണ് വിദ്യാഭ്യാസത്തെ പ്രോൽസായിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നടപ്പിലാക്കുന്ന “വിദ്യാഭ്യാസത്തിന് ഒരു കൈത്താങ് “എന്ന പദ്ദതിയുടെ ഭാഗമായി വിദ്യാർത്ഥിക്ക് അടിയന്തിരമായി ആവശ്യമുള്ള ഫണ്ട് കൈമാറിയത് .ഫണ്ട്‌ മുസ്ലിം ലീഗ് , യൂത്ത് ലീഗ് , കെഎംസിസി […]

Continue Reading

മീൻപിടിത്തക്കാരനായി ഒളിവിൽക്കഴിഞ്ഞ പിടിച്ചുപറിക്കേസ് പ്രതി ചന്തേര പോലീസിന്റെ പിടിയിൽ

ചെറുവത്തൂർ: പിടിച്ചുപറിക്കേസുകളിലെ പ്രതി ആറുമാസം മീൻപിടിത്ത തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ചന്തേര പോലീസിന്റെ വലയിലായി. വളപട്ടണം, എടക്കാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതി മാഹി പട്ടാണിപറമ്പത്തെ പി.പി. രാകേഷിനെ (34) ആണ് ചന്തേര ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, പി.പി. സുധീഷ് എന്നിവർ നാട്ടുകാരുടെ സഹായത്തോടെ ഓരി ചെമ്പന്റെമാടുവെച്ച് അറസ്റ്റ് ചെയ്തത്. ആറുമാസം മുൻപ് മാഹിയിൽനിന്ന്‌ വലിയപറമ്പിലെത്തിയ പ്രതി പടന്നയിലും വലിയപറമ്പിലുമായി താമസിച്ച് യന്ത്രവത്‌കൃത മീൻപിടിത്ത ബോട്ടിൽ ഡ്രൈവറായി ജോലി […]

Continue Reading