ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങൾ വീതം ഉണ്ടാവും.

Continue Reading

പെരുമ്പട്ട സ്കൂൾ ബസിന് എം.പിയുടെ പച്ചക്കൊടി

കുന്നുംകൈ: കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താന്റെ വികസന ഫണ്ടിൽ നിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറിന് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് നടന്ന പൊതുയോഗം രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു . വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അദ്ധ്യക്ഷയായി. സ്കൂളിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് ലോഞ്ചിംഗ് എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂളിന് സേവനം […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി & കരള്‍(Liver) രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ലിവർ ട്രാൻസ്പ്ലാൻ്റ്,കരള്‍ സംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർ, ഗ്യാസ്ട്രബിൾ, ദഹനക്കേട്, നെഞ്ചെരിച്ചിൽ,അപ്പന്‍റിസൈറ്റിസ്, വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം, മഞ്ഞപിത്തം, പുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത *ഗാസ്ട്രോ എൻട്രോളജി & സർജറി വിഭാഗം ഡോക്ടർ നൗഷിഫിന്‍റെ* സേവനം കാസറഗോഡ് അരമന ആശുപത്രിയില്‍ *27/11/2021* – ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ *കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 7594002324*

Continue Reading

മോഫിയ പർവീന്റെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും സുഹൈലിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ […]

Continue Reading

സംയുക്ത ക്ഷയരോഗ-ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നടത്തി

ക്ഷയരോഗ-ജീവിതശൈലി രോഗ സംയുക്ത നിയന്ത്രണ പരിപാടികളുടെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് മുളിയാർ ഹെൽത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർക്ക് നടത്തിയ പരിശീലന പരിപാടി മെഡിക്കൽ ഓഫീസർ ഡോ.രേഖ.എസ് ന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ടി.ബി.ഓഫീസർ ഡോ.ആമിന.ടി.പി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ലാ മാസ് മീഡിയ ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ മുഖ്യാതിഥിയായിരുന്നു.ഡപ്യൂട്ടി മാസ് മീഡിയ ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ സയന.എസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി.ബി.സെൻറർ ലെ […]

Continue Reading

കൊടിയമ്മയിലെ അപകട സാധ്യതയുള്ള വളവില്‍ ട്രാഫിക് സേഫ്റ്റി മിറര്‍ സ്ഥാപിച്ച് എസ്ഡിപിഐ: എസ്ഡിപിഐ കൊടിയമ്മ ബ്രാഞ്ച് പ്രസിഡന്റ് കാസിം ഉദ്ഘാടനം ചെയ്തു

കുമ്പള : റോഡ് സുരക്ഷയുടെ ഭാഗമായി കൊടിയമ്മ ഉജാര്‍ ജംഗ്ഷനിലെ അപകട വളവില്‍ എസ്ഡിപിഐ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്റെ ഉദ്ഘാടനം എസ്ഡിപിഐ കൊടിയമ്മ ബ്രാഞ്ച് പ്രസിഡന്റ് കാസിം നിര്‍വ്വഹിച്ചു.പ്രവര്‍ത്തകരായ മൊയ്ദു കൊടിയമ്മ , കബീര്‍ കൊടിയമ്മ എന്നിവര്‍ സംബന്ധിച്ചു.

Continue Reading

കൊവിഡിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ദിവസവരുമാനം 5 കോടി കടന്നു

കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു.കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.

Continue Reading

മർഹൂം എസ്. എ അബ്ദുൽ ഖാദർ കുടുംബ ഭവന നിർമ്മാണ ഫണ്ടിലേക്ക് മുസ്ലിംലീഗ് തുക കൈമാറി

മൊഗ്രാൽ : പറക്കമുറ്റാത്ത കുരുന്നുകളെ അനാഥരാക്കി അകാലത്തിൽ പൊലിഞ്ഞു പോയ എസ്.എ അബ്ദുൽഖാദറിന്റെ കുടുംബ ഭവന നിർമാണ ഫണ്ടിലേക്ക് 18)0 വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. വാർഡ് ജനറൽ സെക്രട്ടറി ടി കെ ജാഫർ മൊഗ്രാൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖേനയാണ് തുക കൈമാറിയത്. ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാദി തങ്ങൾ, ട്രഷറർ ടി.എം […]

Continue Reading

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ വർധിക്കും. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും. എയർടെൽ ഉപഭോക്താക്കൾക്ക് 79 രൂപയുടെ വോയ്‌സ് […]

Continue Reading