കാസറഗോഡ് സിവിൽ സ്റ്റേഷൻ-റെയിൽവെ സ്റ്റേഷൻ കെ.എസ് ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം: എസ്.ഇ.യു

കാസറഗോഡ് : കാസറഗോഡ് റെയിൽവെ സ്റ്റേഷനിലിറങ്ങുന്ന നൂറു കണക്കിന് ജീവനക്കാർക്കും , പൊതുജനങ്ങൾക്കും ജില്ലാ ആസ്ഥാനത്തെ വിവിധ ഓഫീസുകളിൽ എത്തിച്ചേരാൻ സഹായകമായിരുന്ന റെയിൽവെ സ്റ്റേഷൻ – സിവിൽ സ്‌റ്റേഷൻ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന്സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.രാവിലെ കാസറഗോഡ് റയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്ന മലബാർ, കണ്ണൂർ – മാംഗളൂർ പാസഞ്ചർ ട്രെയിനുകളുടെ സമയത്തിനനുസരിച്ചും വൈകിട്ട് തിരിച്ചും നാലോളം കെ.എസ്.ആർ.ടി. ബസ്സുകളാണ് സർവ്വീസ് നടത്തിയിരുന്നത്. സിവിൽ സ്റ്റേഷൻ , കോടതി ഉൾപ്പെടെ ജില്ലാ ആസ്ഥാനത്ത് […]

Continue Reading

മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത, മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്. 2021 ല്‍ ഏറ്റവും കുറവ് ജനനനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള 2019 ല്‍ 4.80 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ല്‍ ഇത് 4.53 ലക്ഷമായി കുറഞ്ഞു. 2021 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.17 ലക്ഷം ജനനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ 2021 ഏറ്റവും […]

Continue Reading

മക്കളെ ഉപേക്ഷിച്ചു, ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

അന്തിക്കാട്: തൃശ്ശൂരില്‍ മക്കളെ ഉപേക്ഷിച്ച്(abandoning) കാമുകനൊപ്പം ഒളിച്ചോടിയ(Eloped) യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്‍റെ ഭാര്യയാണ് ഭര്‍ത്താവിന്‍റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ഗുണ്ടാനേതാവായ കാമുകനൊപ്പം സ്ഥലം വിട്ടത്. സാമൂഹികമാധ്യമത്തിലൂടെ(Social Media) പരിചയപ്പെട്ട  യുവാവുമൊത്ത് സ്വര്‍ണവും പണവുമായാണ് പ്രവാസിയുടെ ഭാര്യയായ യുവതി കടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആലപ്പുഴ മായിത്തറ അരുണിനൊപ്പമാണ് (ഡോണ്‍ അരുണ്‍ -33) പഴുവില്‍ സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേര്‍ത്തല, […]

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

*NB: കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്.* *കാസർകോട്* ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധ *ഡോക ടർ വിഷ്ണു ഗോപാലിന്‍റ* MBBS, MD, DM (Medicine Oncology) സേവനം *26/11/2021* നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. *കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ: 75 94002324*

Continue Reading

മുസ്ലിം ലീഗ് ഓഫിസ് സാമൂഹ്യ ക്ഷേമ പ്രവർത്തന കേന്ദ്രങ്ങളാകണം.. അഡ്വ പി എം എ സലാം

ആരിക്കാടി: മുസ്ലിം ലീഗിന്റെ മുഖ മുദ്ര ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണെന്നും അത് കൊണ്ട് തന്നെ മുസ്ലിം ലീഗ് ഓഫിസ് അത്തരം കേന്ദ്രങ്ങളായി മാറണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം സാഹിബ് പ്രസ്താവിച്ചു. ആരിക്കാടി ശാഖാ മുസ്ലിം ലീഗിന് വേണ്ടി ബന്നങ്കുളം രിഫാഹിയാ നഗറിൽ നിർമിച്ച ബാഫഖി തങ്ങൾ സൗധം ഉത്ഘാണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർകിസ്റ്റ് പാർട്ടിയും ബി ജെ പി യും ഒരേ തൂവൽ പക്ഷികളാണെന്ന് മുസ്ലിം […]

Continue Reading

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Continue Reading

15 ചോദ്യങ്ങൾ ചോദിക്കും, ഉത്തരം പറഞ്ഞാൽ ഓട്ടോക്കൂലി കൊടുക്കണ്ട, വ്യത്യസ്തമായ രീതിയുമായി ഒരു ഇ-റിക്ഷാ ഡ്രൈവർ

പോസിറ്റിവിറ്റിയും പ്രചോദനവും പകരുന്ന നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അതില്‍ പലതും നാമറിയുന്നത് ഇന്‍റര്‍നെറ്റിലൂടെയാണ്. അതുപോലെ തന്നെയാണ് ഈ ഇ-റിക്ഷാ ഡ്രൈവറെ(E-Rickshaw Driver) കുറിച്ചുള്ള വാർത്തയും. ബംഗാളിലെ ലിലുവ(Bengal’s Liluah)യിൽ (ഹൗറ ജില്ല) നിന്നുള്ള ഈ ഇ-റിക്ഷാ ഡ്രൈവറെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ഫേസ്‍ബുക്കിലിട്ടത് സങ്കലന്‍ സര്‍ക്കാര്‍(Sankalan Sarkar) എന്നയാളാണ്. സുരഞ്ജൻ കർമാക്കർ(Suranjan Karmakar) എന്നാണ് ഡ്രൈവറുടെ പേര്. റിക്ഷയിൽ കയറിയ സങ്കലനോടും ഭാര്യയോടും സുരഞ്ജൻ പൊതുവിജ്ഞാനത്തില്‍(GK Questions) നിന്നുള്ള 15 ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഉത്തരം […]

Continue Reading

എസ്. എസ്. എൽ സി, പ്ലസ്-ടു : ഫുൾ A+ നേടിയവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : കഴിഞ്ഞ എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ മൊഗ്രാൽ കടവത്ത് മഹല്ലിലെ പ്രതിഭകളെ അൽ മദ്റസത്തുൽ ആലിയ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.എസ്. എസ്. എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ ഫത്താഹ് അലി , മറിയമ്മത്ത് ലുബ, മറിയം ലാമിയ പ്ലസ്-ടു പരീക്ഷയിൽ ഫുൾ A+ നേടിയ മറിയം ലാസിമ കെ.എൽ എന്നിവരെയാണ് അനുമോദിച്ചത്. പ്രവാസി സാമൂഹ്യ പ്രവർത്തകൻ യു. എം മുജീബ് റഹ്മാൻ […]

Continue Reading

യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി എ . കുഞ്ഞാമു ഹാജി അനുസ്മരണം നടത്തി

ആലംപാടി ഖിളർ ജമാഹത്ത് വൈസ്: പ്രസിഡന്റായിരുന്ന എ. കുഞ്ഞാമു ഹാജിയുടെ പേരിൽ യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി അനുസ്മരണ യോഗവും ദുഹാ മജ്‌ലിസും നടത്തി. വ്യാഴാഴ്ച അസ്തമിച്ച രാത്രി യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ട്രഷറർ സത്താർ പോയ്യയിലിന്റെ റൂമിൽ വെച്ച് ചേർന്ന യോഗം കമ്മിറ്റി ട്രഷറർ സത്താർ പൊയ്യയിലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുനീർ എസ് ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മൗലവി ദുആ മജ്‌ലിസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹനീഫ […]

Continue Reading

അവശ്യ സാധനങ്ങള്‍ക്ക് പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു: ജനജീവിതം ദുസ്സഹം അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയ വേദി

മൊഗ്രാല്‍:അവശ്യസാധന വിലവര്‍ധനവിന് പിന്നാലെ പച്ചക്കറി വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ജന ജീവിതം ദുസ്സഹമായി. തക്കാളിയുടെ വില സെഞ്ചുറി കടന്നപ്പോള്‍ പച്ചക്കറി ഇനങ്ങളില്‍ കോവയ്ക്ക 120, മുരിങ്ങക്ക 240, ക്യാരറ്റ് 90, വെണ്ടയ്ക്ക 80, ബീന്‍സ് 80, പയര്‍ 80എന്നിങ്ങനെ വില കുതിക്കുകയാണ്. ദിവസേനയാണ് വിലകൂടി കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ഉണ്ടായ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് അതേപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പച്ചക്കറിവില വര്‍ദ്ധനവ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് അധികൃതരുടെ […]

Continue Reading