കണ്ണ്​ പരിശോധന: ഗതാഗത വകുപ്പ്​ നീക്കം ഉപേക്ഷിക്കണമെന്ന്​ ഡോക്​ടർമാർ

കൊച്ചി: ഡ്രൈവിങ്​ ലൈസൻസ്​ എടുക്കാനും പുതുക്കാനും ആവശ്യമായ കണ്ണുപരിശോധന സർട്ടിഫിക്കറ്റ്​ നൽകുന്നതിന്​ ഒപ്​റ്റോമെട്രിസ്​റ്റുകളെക്കൂടി പരിഗണിക്കാനുള്ള ഗതാഗത വകുപ്പി​െൻറ നീക്കം ഉപേക്ഷിക്കണമെന്ന്​ സ്വകാര്യ ഡോക്​ടർമാരുടെയും ആശുപത്രികളുടെയും സംഘടനയായ ക്യു.പി.എം.പി.എ ആവശ്യപ്പെട്ടു. കണ്ണ്​ പരിശോധിച്ച്​ സർട്ടിഫിക്കറ്റ്​ നൽകാനുള്ള യോഗ്യത ഡോക്​ടർമാർക്കാണ്​. പാരാമെഡിക്കൽ കോഴ്​സ്​ പാസായവർ ഡോക്​ടർമാരെപ്പോലെ പ്രാക്​ടീസ്​ ചെയ്യുന്നത്​ ഹൈകോടതി തടഞ്ഞിട്ടുണ്ട്​.

Continue Reading

പിഗ്മി, ചിട്ടി സ്കീമുകളിൽ നിക്ഷേപിച്ച നാലര കോടി രൂപ നേതാക്കൾ തട്ടിയെടുത്തതായി ആരോപണം; വ്യപാരികൾ വ്യാപാര ഭവൻ അടച്ചുപൂട്ടി

കോടികളുടെ തട്ടിപ്പ്: ഉപ്പള വ്യാപാര ഭവൻ വ്യാപാരികൾ അടച്ചുപൂട്ടി മഞ്ചേശ്വരം: പിഗ്മി, ചിട്ടി സ്കീമുകളിൽ കോടികൾ നിക്ഷേപിച്ച പണം വ്യാപാരി നേതാക്കൾ തട്ടിയെടുത്തത്​​ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുനൽകാത്തതിനെത്തുടർന്ന് ഉപ്പള വ്യാപാര ഭവൻ, നിക്ഷേപകരായ വ്യാപാരികൾ അടച്ചുപൂട്ടി. തിങ്കളാഴ്ച രാവിലെ 11നാണ്​ മുപ്പതോളം വരുന്ന വ്യാപാരികൾ വ്യാപാര ഭവന് താഴിട്ടുപൂട്ടിയത്. പൊലീസ് വലയം ഭേദിച്ചാണിത്​. യൂനിറ്റ് പ്രസിഡൻറ്‌ അടക്കമുള്ള നേതാക്കളാണ് പണം തട്ടിപ്പ് നടത്തിയതിന് പിന്നിലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ മറ്റ് പല ആവശ്യങ്ങൾക്കുമായി […]

Continue Reading

അമേരിക്കയെ ബഹുദൂരം പിന്നിലാക്കി ചൈനയുടെ കുതിപ്പ്

ലോകത്തെ അതിസമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ ഏറെ പിന്നിലാക്കി ചൈന ഒന്നാമത്. സ്വിറ്റ്‌സർലൻഡ് നഗരമായ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷകസംഘമാണ് ലോക സമ്പത്തിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്. ലോകസമ്പത്തിന്റെ 60 ശതമാനവും പ്രതിനിധീകരിക്കുന്ന പത്തു രാജ്യങ്ങളുടെ കണക്കെടുത്തായിരുന്നു മക്കിൻസിയുടെ പഠനം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആഗോളസമ്പത്ത് മൂന്നിരട്ടിയായി വർധിച്ചെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 2000ത്തിൽ 156 ട്രില്യൻ ഡോളറായിരുന്നിടത്തുനിന്ന് 2020ൽ 514 ട്രില്യൻ ഡോളറായാണ് ആഗോളസമ്പത്ത് കുതിച്ചുയർന്നത്.

Continue Reading

ഇതര മതക്കാരിയെ ബൈകിൽ കയറ്റിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചതായി പരാതി; ആറു പേർ അറസ്റ്റിൽ

മംഗളൂരു: സൂറത്ത്കലിൽ വീണ്ടും സദാചാര പോലീസ് ഗുണ്ടായിസം. ഇതര മതത്തിൽപ്പെട്ട പെൺകുട്ടിക്കൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയാണ് ഈ കുറ്റകൃത്യത്തിനിരയായത്. വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തിയ യുവാക്കളുടെ സംഘം യുവാവിനെ മർദിച്ചു. ഇതര മതസ്ഥരായ ആൺകുട്ടികൾക്കൊപ്പം സഞ്ചരിക്കരുതെന്ന് പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി. വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞുപോയ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ലഗേജുകൾ പുതിയ സ്ഥലത്തേക്ക് മാറ്റാനിരിക്കെയാണ് ആക്രമണത്തിന് ഇരയായതെന്നുംയുവതി പറയപ്പെടുന്നു. സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണം നടന്ന് മിനിറ്റുകൾക്കകം സംഘാംഗങ്ങളെ പോലീസ് പിടികൂടി. ദ്രുതഗതിയിലുള്ള ഓപ്പറേഷനിൽ […]

Continue Reading

ബെവ്‌കോ എല്‍.ഡി.സി. ഉള്‍പ്പെടെ 32 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലും മുനിസിപ്പൽ കോമൺ സർവീസിലും എൽ.ഡി. ക്ലാർക്ക്, ഹൈസ്കൂൾ അധ്യാപകർ (ഹിന്ദി), കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 32 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നൽകി. നവംബർ 30ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പിൽ ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ, ടൗൺ പ്ലാനിങ്ങിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ, ജലസേചനവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ തുടങ്ങിയവയ്ക്കും പുതിയ വിജ്ഞാപനമുണ്ടാകും.

Continue Reading

സ്ത്രീധനത്തെ ചൊല്ലി മാനസിക പീഡനം; മലപ്പുറത്ത് 19കാരിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

കുറ്റിപ്പുറം: മലപ്പുറം അയങ്കലത്ത് യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), മകൾ ഫാത്തിമ ഷഹ്‌റ(8 മാസം) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നടുക്കുന്ന സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന സുഹൈലയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ വീട്ടിലായിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് […]

Continue Reading

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതായി പരാതി; മൂന്ന് പേർ അറസ്റ്റിൽ

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതെന്ന പരാതിയിൽ മൂന്ന് പേരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാൾ താലൂക് പരിധിയിലെ ശരൺ (24), വിഗ്നേഷ് (23), ഹർഷിത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 14 ഞായറാഴ്ച അർധരാത്രി കുർനാട് സുബ്ബഗുളി താജുൽ ഉലമ ജുമാ മസ്ജിദിന് സമീപത്താണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിൽ എത്തിയ പ്രതികൾ മുദ്രാവാക്യം മുഴക്കുകയും ബഹളം വെക്കുകയും ചെയ്തതായി മസ്ജിദ് കമിറ്റി അംഗങ്ങൾ പരാതിപ്പെട്ടു. പള്ളിയിൽ കയറി ഖത്വീബിനെ […]

Continue Reading

പാര്‍ട്ടി അറിയാതെ അനങ്ങിയാല്‍ വട്ടപൂജ്യമാക്കും; എസ്.ടി പ്രമോട്ടര്‍ക്ക് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

പാലക്കാട്: ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടര്‍ക്ക് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവര്‍ക്ക് മഴക്കെടുതി കിറ്റ് പാര്‍ട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടര്‍ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. മണികണ്ഠനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പുറത്താകുകയായിരുന്നു. മണികണ്ഠന് ജോലി നല്‍കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി അറിയാതെ പരിപാടി നടത്തിയാല്‍ ജോലി കളയുമെന്നുമായിരുന്നു സജിത്തിന്റെ ഭീഷണി.

Continue Reading

ശിശുദിനാഘോഷവും പുഷ്പാർച്ചനയും നടത്തി-സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 133ാം ജന്മദിനത്തിൽ ചൗക്കി സന്ദേശം ലൈബ്രറിയിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയതു. സംഘടനാ സെക്രട്ടറി എം.സലിം, ബഷീർ ഗ്യാസ് , രാജൻ, എന്നിവർ . പ്രസംഗിച്ചു

Continue Reading

മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ല; ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയനാവില്ലെന്ന് കോടതി. മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹിരിയില്‍ ആയിരുന്നു എന്നാരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യനിച്ചുകൊണ്ടാണ് കോടതി നടപടി. എന്നാല്‍ ലഹരിയുടെ സ്വാധീനത്താല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് പ്രശ്‌നങ്ങള്‍ […]

Continue Reading